കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നയനയുടെ മരണം: പോലീസിനുള്ളില്‍ ആരാണ് അന്വേഷണം അട്ടിമറിക്കുന്നത്; സനല്‍കുമാര്‍ ശശിധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റ് ആയ സംവിധായിക നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. നയന സൂര്യയുടെ കൊലപാതകമാണെന്ന് പറഞ്ഞ അദ്ദേഹം കേരള പൊലീസിന്റെ വീഴ്ചയെ രൂക്ഷമായി വിമര്‍ശിച്ചു. സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തികളുടെ കൊലപാതകികളെ രക്ഷിക്കാന്‍ പോലീസ് തന്നെ കൂട്ടുനില്‍ക്കുമ്പോള്‍ സാധാരണമനുഷ്യര്‍ക്ക് എന്താണ് അഭയമെന്ന് അദ്ദേഹം ചോദിക്കുന്നു.

നയനയുടെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ഫോറന്‍സിക് പരിശോധനക്ക് അയക്കാത്തത് എന്തുകൊണ്ട്? എന്തുകൊണ്ട് വിരലടയാളം പരിശോധിച്ചില്ല? എന്തിന് മൊബൈലിലെയും ലാപ് ടോപ്പിലെയും വിവരങ്ങള്‍ ഡിലീറ്റ് ചെയ്തു? പോലീസിനുള്ളിലെ ആരാണ് അന്വേഷണം അട്ടിമറിക്കാന്‍ കൂട്ടുനിന്നത്? നയനയുടെ മരണം തീവ്രവാദ വിരുദ്ധ സെല്‍ അന്വേഷിക്കും എന്ന വാര്‍ത്ത തുടക്കത്തില്‍ ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് അത് ഉണ്ടാകാത്തതെന്നും അദ്ദേഹം ചോദിച്ചു. സനല്‍കുമാര്‍ ശശിധരന്‍രെ വാക്കുകളിലേക്ക്..

nayana

പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റ് ആയിരുന്ന സംവിധായിക നയന സൂര്യന്റെ കൊലപാതകം പോലീസ് അന്വേഷിച്ചതില്‍ ഗുരുതരമായ വീഴ്ചകളുണ്ട് എന്ന കണ്ടെത്തല്‍ സമൂഹത്തെ ഞെട്ടിക്കേണ്ടതാണ്. നയനയുടെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ഫോറന്‍സിക് പരിശോധനക്ക് അയക്കാത്തത് എന്തുകൊണ്ട്? എന്തുകൊണ്ട് വിരലടയാളം പരിശോധിച്ചില്ല? എന്തിന് മൊബൈലിലെയും ലാപ് ടോപ്പിലെയും വിവരങ്ങള്‍ ഡിലീറ്റ് ചെയ്തു? പോലീസിനുള്ളിലെ ആരാണ് അന്വേഷണം അട്ടിമറിക്കാന്‍ കൂട്ടുനിന്നത്?

നയനയുടെ മരണം തീവ്രവാദ വിരുദ്ധ സെല്‍ അന്വേഷിക്കും എന്ന വാര്‍ത്ത തുടക്കത്തില്‍ ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് അത് ഉണ്ടാകാത്തത്? ആദ്യം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണം. തെളിവുകള്‍ നശിപ്പിക്കാന്‍ എന്തിന് അവര്‍ കൂട്ടുനിന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കണം. ഇതൊരു ഗുരുതരമായ വിഷയമാണെന്ന് ദയവായി ഇനിയെങ്കിലും മനസിലാക്കണം.

സിനിമയെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നു; രൂക്ഷവിമർശനവുമായി അഖിലേഷ് യാദവ്സിനിമയെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നു; രൂക്ഷവിമർശനവുമായി അഖിലേഷ് യാദവ്

സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തികളുടെ കൊലപാതകികളെ രക്ഷിക്കാന്‍ പോലീസ് തന്നെ കൂട്ടുനില്‍ക്കുമ്പോള്‍ സാധാരണമനുഷ്യര്‍ക്ക് എന്താണ് അഭയം? ഈ വിഷയത്തില്‍ ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. തെളിവുകള്‍ പൂര്‍ണമായും നശിപ്പിച്ച ശേഷം നയനയുടെ കൊലപാതകത്തിലെ പുനരന്വേഷണം എത്രമാത്രം ഫലപ്രദമാകുമെന്ന് ഊഹിക്കാവുന്നതേയുള്ളു. പക്ഷെ അതിനേക്കാള്‍ ഗുരുതരമായ കുറ്റകൃത്യമാണ് അന്വേഷണം അട്ടിമറിക്കുന്നതില്‍ ഉണ്ടായിരിക്കുന്നത്. സമൂഹത്തെ ഭയപ്പെടുത്തേണ്ടതും അതാണ്. ആരാണ് അന്വേഷണം അട്ടിമറിച്ചതെന്നും ആര്‍ക്കുവേണ്ടിയാണ് അത് ചെയ്തതെന്നും സമഗ്രമായി അന്വേഷിക്കപ്പെടണം. സംസ്‌കാരികലോകം പ്രതികരിക്കണണം- സനല്‍ കുമാര്‍ പ്രതികരിച്ചു.

സ്‌നാക്‌സ് വാങ്ങാന്‍ കടയിലെത്തിയപ്പോള്‍ മോഹം; ഉടന്‍ എടുത്തു ലോട്ടറി, യുവാവിന് അടിച്ചത് കോടികള്‍സ്‌നാക്‌സ് വാങ്ങാന്‍ കടയിലെത്തിയപ്പോള്‍ മോഹം; ഉടന്‍ എടുത്തു ലോട്ടറി, യുവാവിന് അടിച്ചത് കോടികള്‍

അതേസമയം, നയനയുടെ കൊലപാതകത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ എഴുതി തുടങ്ങിയ ശേഷം എന്റെ അകൗണ്ട് റീച്ചില്‍ കാര്യമായ കുറവ് വന്നിട്ടുള്ളത് ശ്രദ്ധയില്‍ പെട്ടെന്നും സനല്‍ കുമാര്‍ മറ്റൊരു പോസ്റ്റില്‍ പറഞ്ഞു. ഇപ്പോള്‍ മാത്രമല്ല ഇത്തരം വിഷയങ്ങളില്‍ ഏതെങ്കിലും പോസ്റ്റുകള്‍ കാര്യമായി റീച്ച് ചെയ്യപ്പെട്ടാല്‍ തുടര്‍ന്നുള്ള ആഴ്ചകളില്‍ ഇതാണ് അവസ്ഥ. ഇതിനെ മറികടക്കുന്നതിനാണ് ചില പോസ്റ്റുകളില്‍ സുഹൃത്തുക്കളെ ടാഗ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഒരു നായയുടെ വില 20 കോടി; സിംഹം വരെ പുറകില്‍ നില്‍ക്കണം, കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ചില്ലറക്കാരനല്ല ഒരു നായയുടെ വില 20 കോടി; സിംഹം വരെ പുറകില്‍ നില്‍ക്കണം, കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ചില്ലറക്കാരനല്ല

ചിലര്‍ക്കെങ്കിലും അത് അലോസരം ഉണ്ടാക്കുന്നുണ്ടാവും എന്ന് അറിയാതെയല്ല അത് ചെയ്യുന്നത്. ബുദ്ധിമുട്ടുള്ളവര്‍ ഇന്‍ബോക്‌സില്‍ പറയുകയാണെങ്കില്‍ തുടര്‍ന്നുള്ള പോസ്റ്റുകളില്‍ അവരെ ഒഴിവാക്കാന്‍ ശ്രദ്ധിക്കുന്നതാണ്. എനിക്ക് പ്രതികരിക്കണമെന്നും അത് സമൂഹത്തില്‍ കേള്‍പ്പിക്കണമെന്നും തോന്നുന്ന വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള ഒരേ ഒരു വഴി ഇപ്പോള്‍ ഇതായതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നത്. അസൗകര്യം ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നയന സൂര്യയുടെ മരണവുമായി വിവാദം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു. കൊലപാതകമാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. സുഹൃത്തുക്കളാണ് നയനയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്.

English summary
Nayana Surya's death: Sanal kumar Sasidharan Ask Who within the police sabotages the investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X