ആരാടീ അങ്കിള്‍..? പരട്ടകെളവീ; മമ്മൂട്ടിയെ അങ്കിളെന്ന് വിളിച്ച നയന്‍താരയ്ക്കെതിരെ സൈബര്‍ അധിക്ഷേപം
നടന്‍ മമ്മൂട്ടിയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന നടി നയന്‍താര ചക്രവര്‍ത്തിക്ക് നേരെ സൈബര്‍ അധിക്ഷേപവുമായി പാപ്പരാസികള്‍. ഇക്കഴിഞ്ഞ സെപ്തംബര്‍ ഏഴിനായിരുന്നു മമ്മൂട്ടിയുടെ പിറന്നാള്‍. താരത്തിന്റെ 74-ാം പിറന്നാളായിരുന്നു ഇത്. അനാരോഗ്യം കാരണം അല്‍പനാളായി മമ്മൂട്ടി സിനിമയിലും പൊതുവേദിയിലുമൊന്നും സജീവമായിരുന്നില്ല. അടുത്തിടെ അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടിരുന്നു.
അതിനാല്‍ ഇത്തവണ അദ്ദേഹത്തിന്റെ പിറന്നാള്‍ ആരാധകരും സിനിമാപ്രവര്‍ത്തകരും വലിയ രീതിയില്‍ തന്നെയായിരുന്നു ആഘോഷിച്ചിരുന്നത്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ അര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ മമ്മൂട്ടിയ്ക്ക് ആശംസയര്‍പ്പിച്ചതിന്റെ പേരില്‍ നടി നയന്‍താര ചക്രവര്‍ത്തിക്ക് നേരെ അധിക്ഷേപം ചൊരിയുകയാണ് വെട്ടുകിളിക്കൂട്ടം.

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള സെല്‍ഫി പങ്ക് വെച്ച് കൊണ്ട് ഹാപ്പിയസ്റ്റ് ബര്‍ത്ത്‌ഡേ അങ്കിള്‍ എന്നായിരുന്നു നയന്‍താര ക്യാപ്ഷനായി കൊടുത്തത്. ഇതാണ് സൈബര്‍ വെട്ടുകിളിക്കൂട്ടത്തിന്റെ ഹാലിളക്കിയത്. മമ്മൂട്ടിയെ അങ്കിള്‍ എന്ന് വിളിച്ചത് നയന്‍താരയുടെ അഹങ്കാരണം കാരണമാണ് എന്നാണ് ഇവരുടെ കണ്ടെത്തല്‍. നയന്‍താരയുടെ ചിത്രത്തിന് താഴെ വന്ന ചില വിദ്വേഷകരമായ കമന്റുകള്‍ ഇങ്ങനെയാണ്...
'അങ്കിള്‍ അല്ല, ബ്രോ ഓര്‍ മമ്മൂക്ക എന്ന് വേണം വിൡക്കാന്‍, കേട്ടോ... 9 താരെ' എന്നാണ് ഒരാളുടെ കമന്റ്. 'നിന്റെ അമ്മയുടെ കാലത്തും നിന്റെ കാലത്തും എനി ചിലപ്പോള്‍ നിന്റെ മകളുടെ കാലത്തും മമ്മൂക്ക തന്നെ ആയിരിക്കും ഹീറോ അപ്പോള്‍ ശെരി ആന്റി', എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. 'നീയാരാ ഇക്കയെ അങ്കിള്‍ എന്ന് വിളിക്കാന്‍?', 'അങ്കിളോ പരട്ട കെളവീ', 'അങ്കിള്‍? ഹീ ഈസ് ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ യൂ സ്റ്റുപ്പിഡ് ഗേള്‍?'
'അങ്കിളോ കണ്ടാല്‍ നിന്റെ അനിയനാണെന്നെ പറയൂ', 'ഇത് പോലെ പറഞ്ഞ് നടന്ന പല പെണ്‍കുട്ടികളും പിന്നീട് അമ്മയായി അഭിനയിച്ച ചരിത്രമാണ് ഉള്ളത്,' 'ആരാടീ നിന്റെ അങ്കില്‍, മോന്‍ കൊച്ചുമോന്‍ അത് മതി', 'നിനക്ക് അങ്കിള്‍ ആയാലും അപ്പന്‍ ആയാലും മമ്മൂക്ക ഹീറോയാണ്, മെഗാസ്റ്റാര്‍','മമ്മൂക്ക മുത്ത് നീ ആരാണ്', 'മുത്തശ്ശീ ഇതില്‍ എവിടെ അങ്കിള്‍' എന്നെക്കെയാണ് മറ്റ് ചില കമന്റുകള്‍.
അതേസമയം മറ്റ് ചിലര്‍ മോശം കമന്റുകള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. 74 വയസുള്ള മമ്മൂട്ടിയെ 23 കാരിയായ നയന്‍താര അങ്കിള്‍ എന്ന് വിളിച്ചതില്‍ എന്താണ് തെറ്റ് എന്നാണ് മറ്റ് പലരും ചോദിക്കുന്നത്. ബാലതാരമായി സിനിമയില്‍ എത്തിയ നടിയാണ് നയന്‍താര. ബാലതാരമായി തന്നെ മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. സംസ്ഥാനത്തെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും നേടിയിട്ടുള്ള നടിയാണ് നയന്‍താര.
കിലുക്കം കിലകിലുക്കം, സ്വര്‍ണം, അച്ഛനുറങ്ങാത്ത വീട്, അതിശയന്‍, ചെസ്, കനകസിംഹാസനം, ഇന്‍സ്‌പെക്ടര്‍ ഗരുഡ്, കംഗാരു, ട്വന്റി 20, ഈ പട്ടണത്തില്‍ ഭൂതം, നായിക, ട്രിവാന്‍ഡ്രം ലോഡ്ജ്, മറുപടി തുടങ്ങി 30 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് നയന്‍താര ചക്രവര്‍ത്തി.












Click it and Unblock the Notifications