ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്ത് എൻസിബി
ബെംഗളുരു; ബെംഗളൂരു ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻസിബി അറസ്റ്റ് ചെയ്തു. പരപ്പന അഗ്രഹാര ജയിലിൽ വെച്ചാണ് കോടിയേരിയുടെ അറസ്റ്റ് എൻസിബി ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്റ്റിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കസ്റ്റഡിയിൽ വാങ്ങിയ ബിനീഷിനെ എൻസിബി ഓഫീസീലേക്ക് കൊണ്ടുപോയി.

ബെംഗളൂരു സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയാണ് എൻസിബി സംഘം ബിനീഷിനെ കസ്റ്റഡിയിൽ എടുത്തത്.കള്ളപ്പണക്കിസിനേ പുറമെയാണ് ലഹരിമരുന്ന് കേസിലും ബിനീഷ് കോടിയേരി അറസ്റ്റിലാകുന്നത്.നേരത്തേ മയക്കുമരുന്ന് കേസിൽ ബിനീഷിന്റെ സുഹൃത്തായിരു്ന അനൂപ് മുഹമ്മദിനെ എൻസിബി അറസ്റ്റ് ചെയ്തിരുന്നു.തുടര്‍ന്നുള്ള അന്വേഷണമാണു ബിനീഷിലെത്തിയത്.
അനൂപ് ലഹരി ഇടപാട് നടത്തിയ ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയതു ബിനീഷ് ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.എന്നാൽ തനിക്ക് സാമ്പത്തിക സഹായം നൽകിയത് ബിനീഷ് ആണെന്നായിരുന്നു അനുപ് മൊഴി നൽകിയത്. ഇതോടെയാണ് ബിനീഷിന് കുരുക്ക് വീണത്. എൻസിബി കൂടി കേസെടുത്തതോടെ ബിനീഷിന് ഇനി ജാമ്യം ലഭിക്കുക എളുപ്പമായേക്കില്ല.












Click it and Unblock the Notifications