കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനീഷ് കോടിയേരിയെ പ്രതി ചേർത്തിട്ടില്ലെന്ന് എൻസിബി; കസ്റ്റഡിയിൽ വാങ്ങിയത് ചോദ്യം ചെയ്യാനെന്ന്

Google Oneindia Malayalam News

ബെംഗലൂരു; ബെംഗളൂരു ലഹരി മരുന്ന് കേസിൽ അറസ്റ്റ് ചെയ്തെങ്കിലും ബിനീഷ് കോടിയേരിയെ ഇതുവരെ പ്രതി ചേർത്തിട്ടില്ലെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). ബിനിഷിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും എൻസിബി റിമാന്റ് റിപ്പോർട്ടിൽ പറഞ്ഞു.

കേസിലെ പ്രധാന പ്രതിയായ അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷത്തിലേറെ രൂപ ബിനീഷ് കൈമാറിയിട്ടുണ്ട്. ഇത് ലഹരിക്കച്ചവടത്തിൽ നിന്നുള്ളതാണോയെന്നാണ് എൻസിബി അന്വേഷിക്കുന്നത്.

 bineeshkodiyeri

ഇന്ന് എൻസിബിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ബിനീഷ് കോടിയേരിയെ പരപ്പന ആഗ്രഹാര ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.കസ്റ്റഡി അപേക്ഷ എന്‍സിബി നീട്ടി ആവശ്യപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് ജയിലിലേക്ക് ബിനീഷിനെ മാറ്റിയത്. ബിനീഷിന്റെ മൊഴി രേഖപ്പെടുത്തിയതായി എൻസിബി കോടതിയിൽ അറിയിച്ചിരുന്നു.

ബുധനാഴ്ചയാണ് ബിനീഷ് കോടിയേരിയെ എൻസിബി അറസ്റ്റ് ചെയ്തത്. പരപ്പന അഗ്രഹാര ജയിലിൽ എത്തിയാണ് ബിനീഷിന്റെ അറസ്റ്റ് എൻസിബി ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്.നേരത്തേ മയക്കുമരുന്ന് കേസിൽ ബിനീഷിന്റെ സുഹൃത്തായിരു്ന അനൂപ് മുഹമ്മദിനെ എൻസിബി അറസ്റ്റ് ചെയ്തിരുന്നു.തുടര്‍ന്നുള്ള അന്വേഷണമാണു ബിനീഷിലെത്തിയത്.

അനൂപ് ലഹരി ഇടപാട് നടത്തിയ ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയതു ബിനീഷ് ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.എന്നാൽ തനിക്ക് സാമ്പത്തിക സഹായം നൽകിയത് ബിനീഷ് ആണെന്നായിരുന്നു അനുപ് മൊഴി നൽകിയത്. ഇതോടെയാണ് ബിനീഷിന് കുരുക്ക് വീണത്.

ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽ നിന്ന് നേരിട്ട് വിമാനം; വിലക്ക് മാറാൻ തിരഞ്ഞെടുപ്പ് കഴിയേണ്ടി വരുംഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽ നിന്ന് നേരിട്ട് വിമാനം; വിലക്ക് മാറാൻ തിരഞ്ഞെടുപ്പ് കഴിയേണ്ടി വരും

 ബിനീഷിനെ പുറത്താക്കണമെന്ന് 'അമ്മ' യോഗത്തിൽ നടിമാർ ഉൾപ്പെടെയുള്ളവർ; ഉടക്കിട്ട് മുകേഷും ഗണേഷ് കുമാറും ബിനീഷിനെ പുറത്താക്കണമെന്ന് 'അമ്മ' യോഗത്തിൽ നടിമാർ ഉൾപ്പെടെയുള്ളവർ; ഉടക്കിട്ട് മുകേഷും ഗണേഷ് കുമാറും

കൊവിഡ്; ശബരിമലയും തിരഞ്ഞെടുപ്പും പ്രശ്നങ്ങളില്ലാതെ പൂർത്തിയാക്കണം.. ഡോ ഇക്ബാൽ പറയുന്നുകൊവിഡ്; ശബരിമലയും തിരഞ്ഞെടുപ്പും പ്രശ്നങ്ങളില്ലാതെ പൂർത്തിയാക്കണം.. ഡോ ഇക്ബാൽ പറയുന്നു

എന്തിനാണ് ഉളളില്‍ തന്നെ ഈ വേര്‍തിരിവ് ഉണ്ടാക്കി വെക്കുന്നത്, ഡബ്ല്യൂസിസിക്കെതിരെ മംമ്ത മോഹൻദാസ്എന്തിനാണ് ഉളളില്‍ തന്നെ ഈ വേര്‍തിരിവ് ഉണ്ടാക്കി വെക്കുന്നത്, ഡബ്ല്യൂസിസിക്കെതിരെ മംമ്ത മോഹൻദാസ്

English summary
NCB says Bineesh Kodiyeri not included in case;Taken in custody for questioning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X