കോഴിക്കോട് എന്‍സിസി കേഡറ്റ് വെടിയേറ്റ് മരിച്ചു, സംഭവത്തില്‍ ദുരൂഹത
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ പരിശീലനത്തിന് എത്തിയ എന്‍സിസി കേഡറ്റ് വെടിയേറ്റ് മരിച്ചു. കൊല്ലം സ്വദേശി ധനുഷ് കൃഷ്ണയാണ് വെടിയേറ്റ് മരിച്ചത്. കൊല്ലം പത്തനാപരും സെന്റ് സ്റ്റീഫന്‍സ് കൊളെജ് വിദ്യാര്‍ഥിയാണ് ധനുഷ്.
കോഴിക്കോട് എരവത്ത് കുന്നില്‍ നടന്ന് പരിശീലന ക്യാമ്പിനിടെയാണ് സംഭവം. അതേ സമയം ധനുഷ് സ്വയം വെടിയുതിര്‍ത്ത് മരിച്ചതാണെന്ന് ചില ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭ്യമല്ല. വെടിയേറ്റ ധനുഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

അപകടം നടന്ന് രണ്ട് മണിയ്ക്കൂര്‍ കഴിഞ്ഞാണ് നടക്കാവ് പൊലീസിനെ വിവരം അറിയിക്കുന്നത്. ഇതിലും ദുരൂഹതയുണ്ടെന്ന് ആരോപണം. ധനുഷിന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം പരിശീലനത്തിനിടെ വെടിയേറ്റതാണെന്ന് മിലിട്ടറി അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.ദിവസങ്ങളായി വെസ്റ്റ് ഹില്ലില്‍ പരിശീലനത്തിന് എത്തിയതായിരുന്നു ധനുഷ്.












Click it and Unblock the Notifications