കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിസി ദിനത്തില്‍ അശ്വാരൂഢ പ്രകടനം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ ദേശസ്‌നേഹവും അച്ചടക്കവും കൂട്ടാന്‍ വേണ്ടി സ്ഥാപിതമായ നാഷണല്‍ കേഡറ്റ് കോര്‍പ്സ് രൂപീകരിച്ചിട്ടിട്ട് 66 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. നവംബര്‍ 25 ആണ് എന്‍സിസി ദിനമായി ആചരിക്കുന്നത്.

തിരുവനന്തപുരത്തെ പാങ്ങോട് സൈനിക ക്യാമ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നത്. വിവധി പരിപാടികള്‍ ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്.

കേഡറ്റുകളുടെ അശ്വാരൂഢ പ്രകടനങ്ങളാണ് ഇവയില്‍ ഒന്ന്. കാലങ്ങള്‍ നീണ്ട പരീശിലനത്തിലൂടെ ആണ് കേഡറ്റുകള്‍ ഈ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത്.

1948 ലെ നാഷണല്‍ കേഡറ്റ് കോര്‍പ്‌സ് ആക്ടിലൂടെയാണ് എന്‍സിസി രാജ്യത്ത് നിലവില്‍ വരുന്നത്. വിവിധ സേനാ വിഭാഗങ്ങള്‍ എന്‍സിസിയില്‍ ഭാഗഭാക്കാവുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക പരിശീലങ്ങളും നല്‍കി വരുന്നു.

എന്‍സിസിയില്‍ അംഗമാവുക എന്നത് വിദ്യാര്‍ത്ഥികളുടെ സന്നദ്ധതയനുസരിച്ചാണ്. സൈനിക സേവനം ഒരു നിര്‍ബന്ധിത കാര്യവും അല്ല. എന്നാല്‍ സൈന്യത്തിലേക്കുളള റിക്രൂട്ട്‌മെന്റ് വേളയില്‍ എന്‍സിസിയിലെ അനുഭവ പരിചയം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചില പ്രത്യേക അവകാശങ്ങള്‍ നല്‍കുന്നുണ്ട്.

NCC Day 1

രാജ്യത്ത് 17 എന്‍സിസി ഡയറക്ടറേറ്റുകളാണ് ഉള്ളത്. കേരളവും ലക്ഷദ്വീപും ഒരു ഡയറക്ടറേറ്റിന് കീഴിലാണ് വരുന്നത്. ദില്ലിയാണ് ആസ്ഥാനം .

English summary
NCC Day celebration at Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X