• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സംവിധായകൻ വിനയന് ഇനി വിലക്കില്ല, അമ്മയുടേയും ഫെഫ്കയുടേയും അപ്പീൽ തളളി, പിഴ അടക്കണം!

കൊച്ചി: വര്‍ഷങ്ങള്‍ നീണ്ട് നിന്ന മലയാള സിനിമയിലെ കുപ്രസിദ്ധമായ വിലക്കിന് അവസാനം. സംവിധായകന്‍ വിനയന് സിനിമാ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയ നടപടി നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലറ്റ് ട്രൈബ്യൂണല്‍ ശരിവെച്ചു.

താരസംഘടനയായ അമ്മ, സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക എന്നിവര്‍ക്ക് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നേരത്തെ പിഴ ചുമത്തിയിരുന്നു. ഈ പിഴ സംഘടനകള്‍ ഒടുക്കണം. വിലക്ക് കാരണം വര്‍ഷങ്ങളോളും സിനിമാ രംഗത്ത് വിനയന്‍ ഒറ്റപ്പെട്ടിരുന്നു.

തുറന്നടിച്ച് വിനയൻ

തുറന്നടിച്ച് വിനയൻ

തന്നെ വിലക്കിയവർക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിൽ വിനയൻ ആഞ്ഞടിച്ചിരിക്കുകയാണ്. സത്യം എന്നെങ്കിലും ജയിക്കുക തന്നെ ചെയ്യുമെന്ന് വിനയൻ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' കഴിഞ്ഞ പന്ത്രണ്ടു വർഷമായി മലയാള സിനിമാരംഗത്തെ നീതിക്കു വേണ്ടിയുള്ള എൻെ പോരാട്ടത്തിന് വീണ്ടും ഒരംഗീകാരവും മറ്റൊരു വിജയവും ലഭിച്ചതിൻെറ സന്തോഷം എൻെറ സുഹൃത്തുക്കളോടൊപ്പം പങ്കുവയ്കാൻ ഞാൻ ആഗ്രഹിക്കുന്നു..

ലക്ഷക്കണക്കിനു രൂപയുടെ ഫൈൻ

ലക്ഷക്കണക്കിനു രൂപയുടെ ഫൈൻ

രണ്ടു വർഷം മുൻപ് "കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ" മലയാള സിനിമാ സംഘടനകളായ ഫെഫ്കയ്കും അമ്മയ്കും അതിൻെറ ഭാരവാഹികൾക്കും എതിരെ ലക്ഷക്കണക്കിനു രൂപയുടെ ഫൈൻ ചുമത്തിക്കൊണ്ട് അസുയയുടെയും അനാവശ്യ വൈരാഗ്യത്തിൻെറയും പേരിൽ എന്നെക്കൊണ്ടു സിനിമ ചെയ്യിക്കാതിരിക്കാൻ നടത്തിയ ഹീനമായ ശ്രമങ്ങൾ കുറ്റകരവും ശിക്ഷാർഹവുമാണന്ന് വിധിച്ച കാര്യം ഏവരും ഓർക്കുന്നുണ്ടാവുമല്ലോ?

അപ്പീൽ തളളി

അപ്പീൽ തളളി

ഞാൻ മലയാള സിനിമയിലെ ദുഷിച്ച വ്യവസ്ഥിതിക്കെതിരെ പോരാടിയെങ്കിൽ, വിനയനെ ഒതുക്കി അതിൻെറ മുഴുവൻ നേട്ടവും വ്യക്തിപരമായി നേടി എടുത്ത ഒരു സിനിമാ നേതാവിൻെറ നേതൃത്വത്തിൽ അന്നത്തെ സിസിഐ വിധിക്കെതിരെ നൽകിയ അപ്പീൽ കോംപറ്റീഷൻ കമ്മീഷൻെറ അപ്പലേറ്റ് ട്രീബുണൽ തള്ളിക്കൊണ്ട് (നാല് അപ്പീലുകൾ ഒരുപോലെ തള്ളുകയാണുണ്ടായത്) ഇന്നലെ പുറപ്പെടുവിച്ച ഓർഡറിലെ അവസാന പേജിൻെറ കോപ്പിയാണ് ഇതിനോടൊപ്പം പോസ്ററ് ചെയ്തിരിക്കുന്നത്..

അതൊക്കെ നിസ്സാരമാണല്ലോ?

അതൊക്കെ നിസ്സാരമാണല്ലോ?

ഇന്ത്യയിലെ തന്നെ വിലകൂടിയ വക്കീലൻമാരെ വച്ചാണ് നമ്മുടെ സുഹൃത്തുക്കൾ എനിക്കെതിരെ വാദിച്ചത്.. കാശിന് യാതൊരു പഞ്ഞവുമില്ലാത്ത മുതലാളിമാർക്ക് അതൊക്കെ നിസ്സാരമാണല്ലോ? ഇപ്പോ മുതലാളിയും തീയറ്റർ ഉടമയും സിനിമാ നിർമ്മാതാവും ഒക്കെ ആയി വിലസുന്ന മലയാളസിനിമയിലെ ഇത്തരം വൃത്തികേടുകളുടെ സൂത്രധാരൻ ഒന്നോർക്കുക, നുണകൾ പറഞ്ഞും, പ്രചരിപ്പിച്ചും, കുതികാലു വെട്ടിയും, അതിലുടെ കിട്ടുന്ന ബന്ധം ഉപയോഗിച്ചും നേടുന്ന പണവും

സ്ഥാനമാനവും എല്ലാം താൽക്കാലികമാണു സുഹൃത്തേ.

സത്യം എന്നെങ്കിലും ജയിക്കും

സത്യം എന്നെങ്കിലും ജയിക്കും

കൂറേ സ്ട്രഗിളു ചെയ്യേണ്ടി വന്നാലും സത്യം എന്നെങ്കിലും ജയിക്കും. ഇനി ജയിച്ചില്ലെങ്കിലും സത്യത്തിനു വേണ്ടി പോരാടുന്നതിന്റെ സുഖം ഒന്നു വേറെയാണ്. ഇതൊക്കെ എന്നെങ്കിലും നിങ്ങൾക്കു മനസ്സിലാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.. ഈ വിലക്കുകളിലും പ്രതിസന്ധിയിലും ഒക്കെ കൂടെ നിന്ന മലയാളി പ്രേക്ഷകർക്കും എൻെറ പ്രിയ സുഹൃത്തുക്കൾക്കും കൂടാതെ അഡ്വ. ഹർഷദ് ഹമീദിനും അഡ്വ. ദിലീപിനും ആയിരം നന്ദി വാക്കുകൾ പ്രകാശിപ്പിക്കട്ടെ..''

ദിലീപ് കാരണമെന്ന് വിനയൻ

ദിലീപ് കാരണമെന്ന് വിനയൻ

പത്ത് വര്‍ഷത്തില്‍ അധികം താന്‍ സിനിമയ്ക്ക് പുറത്ത് നില്‍ക്കാന്‍ കാരണം ദിലീപ് ആണെന്ന് നേരത്തെ വിനയന്‍ ആരോപിച്ചിരുന്നു. താന്‍ മാക്ടയുടെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നപ്പോള്‍ 40 ലക്ഷം അഡ്വാന്‍സ് വാങ്ങിയ ശേഷം ഒരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കില്ലെന്ന് ദിലീപ് നിലപാട് എടുത്തിരുന്നു. ഇതിനെ എതിര്‍ത്തതാണ് തന്നെ സിനിമയില്‍ നിന്ന് പുറത്താക്കാനുളള കാരണമെന്നും വിനയന്‍ ആരോപിച്ചിരുന്നു.

നീണ്ട നിയമപോരാട്ടം

നീണ്ട നിയമപോരാട്ടം

വിനയന്റെ സിനിമകളില്‍ അഭിനയിക്കുന്നതിന് താരങ്ങള്‍ക്കും വിലക്കുണ്ടായിരുന്നു. ഇത് ലംഘിച്ച് വിനയന്റെ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായതോടെയാണ് നടന്‍ തിലകനും സിനിമാ സംഘടനകള്‍ക്ക് എതിരാളിയായത്. നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ വിനയന്‍ വീണ്ടും സിനിമാ സംവിധാന രംഗത്തേക്ക് മടങ്ങി എത്തിയിരുന്നു. അടുത്തിടെ അമ്മ വിനയന്റെ വിലക്ക് നീക്കുകയുണ്ടായി.

അമ്മയ്ക്ക് 4 ലക്ഷം പിഴ

അമ്മയ്ക്ക് 4 ലക്ഷം പിഴ

വിനയനെ വിലക്കിയതിന് അമ്മയ്ക്ക് 4 ലക്ഷം രൂപയാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴ ഏര്‍പ്പെടുത്തിയത്. ഫെഫ്ക 81,000 രൂപ പിഴയൊടുക്കണം. അമ്മയുടെ പ്രസിഡണ്ട് ആയിരുന്ന ഇന്നസെന്റ് 51,000 രൂപ പിഴ അടക്കണം. ഇടവേള ബാബു, ബി ഉണ്ണിക്കൃഷ്ണന്‍, സിബി മലയില്‍ എന്നിവരും പിഴയൊടുക്കണം. 61,000 രൂപയാണ് സിബി മലയില്‍ പിഴ അടക്കേണ്ടത്.

English summary
NCLAT lifted ban imposed on Vinayan by AMMA and FEFKA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more