Get Updates
Get notified of breaking news, exclusive insights, and must-see stories!

'എൻസിപിയും ബിഡിജെഎസും യുഡിഎഫിലെത്തണം; 2021 ൽ ഭരണം പിടിക്കണം..ഈ 3 നേതാക്കൾക്കും അതിന് കഴിയുമെന്ന് പികെ ഫിറോസ്

തിരുവനന്തപുരം; അഴിമതി-സ്വർണ്ണക്കടത്ത്-മയക്കുമരുന്ന് കേസുകളിലകപ്പെട്ട സർക്കാറിനെയും പാർട്ടിയെയും വർഗീയ ധ്രുവീകരണത്തിലൂടെ വെളുപ്പിച്ചെടുക്കാനാകുമെന്നാണ് പിണറായി വിജയൻ കരുതുന്നതെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. എന്നാൽ ഇതിനെ യുഡിഎഫ് ഒറ്റക്കെട്ടായി ചെറുക്കണമെന്നും യുഡിഎഫ് അധികാരത്തിലേറുന്നതിന് മാത്രമല്ല കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം മതേതരമായി നിലനിൽക്കുന്നതിനും ഇത് അനിവാര്യമാണെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

pkfiros

അഴിമതി-സ്വർണ്ണക്കടത്ത്-മയക്കുമരുന്ന് കേസുകളിലകപ്പെട്ട സർക്കാറിനെയും പാർട്ടിയെയും വർഗീയ ധ്രുവീകരണത്തിലൂടെ വെളുപ്പിച്ചെടുക്കാനാകുമെന്നാണ് പിണറായി വിജയൻ കരുതുന്നത്. നാടു കുട്ടിച്ചോറായാലും തുടർ ഭരണം ലഭിച്ചില്ലെങ്കിൽ കൂടുതൽ അഴിമതി പുറത്തു വരുമോ എന്ന ആശങ്കയും സ്വഭാവികമായും അദ്ധേഹത്തിനുണ്ടാവും. ഇതിനെ ചെറുത്ത് തോൽപ്പിക്കേണ്ടത് യു.ഡി.എഫ് അധികാരത്തിലേറുന്നതിന് മാത്രമല്ല കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം മതേതരമായി നിലനിൽക്കുന്നതിനും അനിവാര്യമാണ്.

ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിൽ വിവിധ മത സമൂഹങ്ങളുമായി ആശയ വിനിമയം നടത്തി ഇപ്പോഴത്തെ ധ്രുവീകരണ ശ്രമങ്ങളെ പരാജയപ്പെടുത്തണം. ഇടതുപക്ഷവുമായി അകൽച്ചയിൽ നിൽക്കുന്ന എൻ.സി.പിയെ യു.ഡി.എഫിനോട് ചേർത്ത് നിർത്തണം. ബി.ഡി.ജെ.എസിനെ ബി.ജെ.പി പാളയത്തിലേക്ക് നൽകാതിരിക്കുകയും ബി.ജെ.പി വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കുകയും വേണം. അതിനെല്ലാമുള്ള നേതൃ പാടവം തീർച്ചയായും ഈ നേതൃത്വത്തിനുണ്ട്.

2021 കേവലമായ തെരഞ്ഞെടുപ്പ് ഗോദയായി നേതൃത്വം കാണരുത്. ചരിത്രപരമായ ഉത്തരവാദിത്തം നിർവഹിക്കാനുള്ള ഒരു തെരഞ്ഞെടുപ്പാണിത്. അതിനുള്ള തയ്യാറെടുപ്പുകൾക്കായി ഇനിയുള്ള നാളുകളിൽ യു.ഡി.എഫ് നേതൃത്വത്തിന് സാധിക്കട്ടെ എന്നാശംസിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+