• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'എൻസിപിയും ബിഡിജെഎസും യുഡിഎഫിലെത്തണം; 2021 ൽ ഭരണം പിടിക്കണം..ഈ 3 നേതാക്കൾക്കും അതിന് കഴിയുമെന്ന് പികെ ഫിറോസ്

തിരുവനന്തപുരം; അഴിമതി-സ്വർണ്ണക്കടത്ത്-മയക്കുമരുന്ന് കേസുകളിലകപ്പെട്ട സർക്കാറിനെയും പാർട്ടിയെയും വർഗീയ ധ്രുവീകരണത്തിലൂടെ വെളുപ്പിച്ചെടുക്കാനാകുമെന്നാണ് പിണറായി വിജയൻ കരുതുന്നതെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. എന്നാൽ ഇതിനെ യുഡിഎഫ് ഒറ്റക്കെട്ടായി ചെറുക്കണമെന്നും യുഡിഎഫ് അധികാരത്തിലേറുന്നതിന് മാത്രമല്ല കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം മതേതരമായി നിലനിൽക്കുന്നതിനും ഇത് അനിവാര്യമാണെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

അഴിമതി-സ്വർണ്ണക്കടത്ത്-മയക്കുമരുന്ന് കേസുകളിലകപ്പെട്ട സർക്കാറിനെയും പാർട്ടിയെയും വർഗീയ ധ്രുവീകരണത്തിലൂടെ വെളുപ്പിച്ചെടുക്കാനാകുമെന്നാണ് പിണറായി വിജയൻ കരുതുന്നത്. നാടു കുട്ടിച്ചോറായാലും തുടർ ഭരണം ലഭിച്ചില്ലെങ്കിൽ കൂടുതൽ അഴിമതി പുറത്തു വരുമോ എന്ന ആശങ്കയും സ്വഭാവികമായും അദ്ധേഹത്തിനുണ്ടാവും. ഇതിനെ ചെറുത്ത് തോൽപ്പിക്കേണ്ടത് യു.ഡി.എഫ് അധികാരത്തിലേറുന്നതിന് മാത്രമല്ല കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം മതേതരമായി നിലനിൽക്കുന്നതിനും അനിവാര്യമാണ്.

ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിൽ വിവിധ മത സമൂഹങ്ങളുമായി ആശയ വിനിമയം നടത്തി ഇപ്പോഴത്തെ ധ്രുവീകരണ ശ്രമങ്ങളെ പരാജയപ്പെടുത്തണം. ഇടതുപക്ഷവുമായി അകൽച്ചയിൽ നിൽക്കുന്ന എൻ.സി.പിയെ യു.ഡി.എഫിനോട് ചേർത്ത് നിർത്തണം. ബി.ഡി.ജെ.എസിനെ ബി.ജെ.പി പാളയത്തിലേക്ക് നൽകാതിരിക്കുകയും ബി.ജെ.പി വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കുകയും വേണം. അതിനെല്ലാമുള്ള നേതൃ പാടവം തീർച്ചയായും ഈ നേതൃത്വത്തിനുണ്ട്.

2021 കേവലമായ തെരഞ്ഞെടുപ്പ് ഗോദയായി നേതൃത്വം കാണരുത്. ചരിത്രപരമായ ഉത്തരവാദിത്തം നിർവഹിക്കാനുള്ള ഒരു തെരഞ്ഞെടുപ്പാണിത്. അതിനുള്ള തയ്യാറെടുപ്പുകൾക്കായി ഇനിയുള്ള നാളുകളിൽ യു.ഡി.എഫ് നേതൃത്വത്തിന് സാധിക്കട്ടെ എന്നാശംസിക്കുന്നു.

പ്രതീക്ഷയുടെ നക്ഷത്ര ദീപങ്ങൾ തിളങ്ങി; ക്രിസ്തുമസ് ആഘോഷത്തിനൊരുങ്ങി ലോകം..കൊവിഡ് നിയന്ത്രണങ്ങളോടെ

കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് നേരത്തെ പ്രഖ്യാപിച്ചതിന് പിന്നില്‍ ഒരു കാരണം, ലീഗിന്റെ കണക്കുകൂട്ടല്‍ ഇങ്ങനെ

രാഷ്ട്രപതി ഇടപെടണം; രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ഇന്ന്, പ്രതിപക്ഷ നേതാക്കളും കൂടെ

cmsvideo
  പിണറായി മാസ്സ്..താനെന്തു തേങ്ങായ ഈ പറയുന്നേ ദേവാ | Oneindia Malayalam

  English summary
  NCP and BDJS should join UDF; UDF Should rule in 2021 says PK firos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X