സിനിമാ തിയേറ്ററില്‍ മാത്രമല്ല, എന്‍സിപിയുടെ സമ്മേളനങ്ങളിലും ദേശീയഗാനം നിര്‍ബന്ധം
ദേശീയ ഗാനത്തിന്റെ മറവില്‍ ബിജെപിയെ വര്‍ഗീയത വളര്‍ത്താന്‍ അനുവദിക്കില്ലെന്നും ബിജെപിക്കാര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ദേശീയ ഗാനത്തോട് ആദരവുണ്ടെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
കോട്ടയം: കുറച്ച് നാളുകളായി കേരളത്തില്‍ വിവാദം സൃഷ്ടിക്കുകയാണ് ദേശീയഗാനം. ദേശീയഗാനത്തെ ബഹുമാനിക്കുന്നില്ല എന്ന ആരോപണത്തില്‍ കുറേ പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
ദേശീയഗാനത്തെ അപമാനിച്ചതിന്റെ പേരില്‍ എഴുത്തുകാരനെതിരെ യുഎപിഎ ചുമത്തുന്ന സ്ഥിതി വരെ കേരളത്തില്‍ ഉണ്ടായി. സിനിമ തിയേറ്ററില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. എന്നാല്‍ ഇതാ എന്‍സിപിയും ഇതിനെ കൂട്ടു പിടിച്ചിരിക്കുകയാണ്. എല്ലാ എന്‍സിപി സമ്മേളനങ്ങളിലും ദേശീയഗാനം നിര്‍ബന്ധമാക്കുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു.

എന്‍സിപി
എന്‍സിപി സമ്മേളനങ്ങളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡണ്ട് ഉഴവൂര്‍ വിജയന്‍ പറഞ്ഞു.

എല്ലാവര്‍ക്കും ആദരവുണ്ട്
ദേശീയ ഗാനത്തിന്റെ മറവില്‍ ബിജെപിയെ വര്‍ഗീയത വളര്‍ത്താന്‍ അനുവദിക്കില്ലെന്നും ബിജെപിക്കാര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ദേശീയ ഗാനത്തോട് ആദരവുണ്ടെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.

നോട്ട് നിരോധനം
കള്ളപ്പണം പിടിച്ചെടുക്കാനെന്ന പേരില്‍ മോദി പ്രഖ്യാപിച്ച നോട്ട് നിരോധനം വന്‍കിട കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.

അഴിമതി ആരോപണം
രാഹുല്‍ ഉന്നയിച്ച കോടിക്കണക്കിന് രൂപയുടെ ആരോപണങ്ങളെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കണം. ഇക്കാര്യത്തിന് മറുപടി പറയാന്‍ ബിജെപിയും മോദിയും തയ്യാറാകണമെന്നും ഉഴവൂര്‍ വിജയന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications