സ്വര്‍ണ്ണം തട്ടിച്ചതുള്‍പ്പടെ എട്ടോളം പരാതികള്‍; എന്‍സിപി സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍
കൊച്ചി: എന്‍സിപി സംസ്ഥാന സെക്രട്ടറി ജയകുമാര്‍ അറസ്റ്റില്‍. വഞ്ചനാകുറ്റത്തിനാണ് ജയകുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊച്ചി സിറ്റി പോലീസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസാണ് ജയകുമാറിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ജയകുമാറിനെതിരെ ഒരു സ്ത്രീ 16 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തു എന്ന് പരാതി നല്‍കിയിരുന്നു. കൂചടാതെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടതും സ്വര്‍ണ്ണം തട്ടിയെടുത്തതുമായ എട്ടോളം പരാതികളാണ് ജയകുമാറിനെതിരെ പോലീസിന് ലഭിച്ചിട്ടുള്ളത്.

പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലാണ് പതിനാറ് ലക്ഷം രൂപ തട്ടിയതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് നടന്നിരിക്കുന്നത്. ജയകുമാറിനെതിരെ കൂടുതല്‍ പരാതികള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും സൂചനകളുണ്ട്. നിലവില്‍ ലഭിച്ചിരിക്കുന്ന പരാതികളില്‍ രണ്ട് എഫ്‌ഐആര്‍ ജയകുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications