കോൺഗ്രസിൽ ഞാൻ ഗ്രൂപ്പിന്റെ ഇര; എൻസിപിയിൽ വരാന്‍ താല്പര്യമുള്ളവരെ എത്തിക്കുമെന്ന് ലതിക സുഭാഷ്
തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമായിരുന്നു. മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എവി ഗോപിനാഥ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു. പട്ടിക പുറത്തുവന്നതിന് പിന്നാലെ പരസ്യ പ്രതികരണവുമായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തുകയും ചെയ്തു. ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതില്‍ വേണ്ടത്ര ചര്‍ച്ച നടന്നില്ലെന്നാണ് ഇരവരും ആരോപിച്ചത്.
അതേസമയം, ഡിസിസി പട്ടികയില്‍ ഒരു വനിതകളെ പോലും ഉള്‍പ്പെടുത്താതിരുന്നത്, കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രതികരിച്ച് ബിന്ദു കൃഷ്ണ മാത്രമാണ് രംഗത്തെത്തിയത്. അധ്യക്ഷ പദവികളിലേക്ക് സ്ത്രീകളെ കൂടി പരിഗണിക്കണമെന്നായിരുന്നു ബിന്ദുകൃഷ്ണ പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മഹിള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും എന്‍സിപി നേതാവുമായ ലതിക സുഭാഷ്. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ലതിക സുഭാഷിന്റെ പ്രതികരണം. ലതിക സുഭാഷിന്റെ വാക്കുകളിലേക്ക്...

കഴിഞ്ഞ തവണ ഒരു ഡിസിസി അധ്യക്ഷ ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ ആരും ഇല്ലാത്തത് പരിതാപകരമാണെന്ന് ലതിക സുഭാഷ് പറയുന്നു. എന്ന് എഐസിസിയുടെ നിബന്ധനയിലാണ് ബിന്ദു കൃഷ്ണയെ കൊല്ലത്ത് പ്രസിഡന്റാക്കിയത്. ഇത്തവണ അത് നിലനിര്‍ത്താന്‍ മാത്രമല്ല, ഒരു വനിതയെ പരിഗണിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. 500ല്‍ അധികം വനിതകള്‍ ഗ്രാമപഞ്ചായത്തുകള്‍ ഗ്രാമപഞ്ചായത്തുകളില്‍ പ്രസിഡന്റായിട്ടുണ്ടെന്ന് ലതിക പറഞ്ഞു.

സ്ത്രീകള്‍ രാഷ്ട്രീയപരമായി ഉയര്‍ന്നുവരേണ്ട ഏറ്റവും ആവശ്യകതയുള്ള ഒരു കാലഘട്ടത്തില്‍ നമ്മളെത്തി നില്ക്കുമ്പോള് 5 പ്രസിഡന്റുമാര്‍ വനിതകളായിരുന്ന ഒരു പാര്‍ട്ടിയുടെ ഭാഗത്ത് നിന്നാണ് ഇങ്ങനെ ഒരു നിലപാട് വന്നിരിക്കുന്നതെന്ന് ലതിക സുഭാഷ് പറയുന്നു. ഇപ്പോഴും താല്‍ക്കാലികമാണെങ്കിലും വനിത തന്നെയാണ് കോണ്‍ഗ്രസിനെ നയിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്ക് പോയ തന്റെ തീരുമാനത്തെ കുറിച്ചും ലതിക സുഭാഷ് മനസുതുറന്നു. ഞാന്‍ ഒരു ആവേശത്തിന്റെ പുറത്ത് തലമുണ്ഡനം ചെയ്തതോ രാജിവച്ചതോ അല്ല, എകെ ആന്റണിയോടും മുല്ലപ്പള്ളി രാമചന്ദ്രനോടും പറഞ്ഞിരുന്നു സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യം. കാരണം മഹിള കോണ്‍ഗ്രസിന് അങ്ങനെ ഒരു അവകാശമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
സാരിയില്‍ കിടിലന്‍ ലുക്കില്‍ രമ്യ നമ്പീശന്; ഫോട്ടോസ് വേറെ ലെവലെന്ന് ആരാധകര്‍

കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് ഇരയായിരുന്നു ഞാന്‍. മഹിള കോണ്‍ഗ്രസില്‍ ഒരു മണ്ഡലം പ്രസിഡന്റിനെ വയ്ക്കാന്‍ പോലും ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്തേണ്ടിവന്നു. ാെരു ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ഞാനും. എന്നാല്‍ മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തിയപ്പോള്‍ മഹിള കോണ്‍ഗ്രസിനെയും പാര്‍ട്ടിയെയും ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. അന്ന് ഞാന്‍ ഗ്രൂപ്പ് നോക്കിയില്ല. സ്ത്രീകളെ ഇതിലേക്ക് കൊണ്ടുവരാന്‍ ഞാന്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടിരുന്നു. അന്നും എല്ലായിടത്തും ഗ്രൂപ്പ് പ്രശ്നം നിലനിന്നിരുന്നു. എല്ലാം അതിജീവിച്ച് കൂടുകല്‍ പേരെ കൊണ്ടുവരാന്‍ എനിക്കായി എന്നാണ് കരുതുന്നത് - ലതിക സുഭാഷ് പറഞ്ഞു.

സുധാകരനും വിഡി സതീശനും നേതൃപദവിയില്‍ എത്തിയെങ്കിലും തന്നെ തിരികെ കൊണ്ടുവരാന്‍ ഒരു നീക്കവും നടത്തിയിട്ടില്ലെന്ന് ലതിക സുഭാഷ് പറയുന്നു. വിഎം സുധീരനാണ് ആദ്യം തന്നെ വിളിച്ചത്, പിന്നെ എകെ ആന്റണി വിളിച്ചു. അത് ഏറ്റുമാനൂര്‍ മത്സരിക്കേണ്ടെന്ന് പറയാനായിരുന്നു. എംഎം ഹസന് ഓണാശംസകള്‍ അറിയിക്കാന്‍ വിളിച്ചിരുന്നു. മറ്റുള്ള നേതാക്കളാരും തന്നെ വിളിച്ചിട്ടില്ലെന്ന് ലതി വ്യക്തമാക്കുന്നു. കോണ്‍ഗ്രസില്‍ നിന്ന് പോകരുതെന്ന് പറയാന്‍ അരും വിളിച്ചില്ല. ഒരുപാട് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നോട് വിളിച്ച് പോകരുത് എന്ന് പറഞ്ഞിരുന്നു.

എന്‍സിപിയിലേക്കുള്ള തന്റെ വരവിന് ചുക്കാന്‍ പിടിച്ചത് പിസി ചാക്കോ ആയിരുന്നു. തന്നെ എന്‍സിപിയിലേക്ക് ആകര്‍ഷിച്ച ഘടകങ്ങളും ലതിക സുഭാഷ് വിശദീകരിച്ചു. പിസി ചാക്കോ ഇതിന്റെ തലപ്പത്താണ്. അതുകൊണ്ട് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്ക് പെട്ടെന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുക സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാക്കും. അപ്പോള്‍ താതമ്യേന അവര്‍ വരാന്‍ സാധ്യതയുള്ളത് എന്‍സിപിയിലേക്കാണ്. എന്‍സിപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഇവിടേക്ക് വരാന്‍ താല്പര്യമുള്ളവരെ ഇവിടെ എത്തിക്കുമെന്നും ലതിക വ്യക്തമാക്കി.

മന്ത്രി എകെ ശശീന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തിലും ലതിക സുഭാഷ് പ്രതികരിച്ചു. അത് സംഘടനപരമായ ഒരു വിഷയമായിരുന്നു. അദ്ദേഹത്തിന്റെ പേരില്‍ വിവാദമുണ്ടായതുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ വലിയ പ്രാധാന്യം നല്‍കുകയാണ് ചെയ്തത്. ഇപ്പോള്‍ ഞാന്‍ എന്‍സിപിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ശരിക്ക് എന്താണ് സംഭവിച്ചതെന്ന് അഫിയാതെ കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നത് ഒരു അനൗചിത്യമാണെന്ന് കരുതിയാണ് മനം പാലിക്കുന്നതെന്ന് ലതിക സുഭാഷ് വ്യക്തമാക്കി.

സ്ത്രീകള്‍ക്ക് അവസരം നല്കുന്നതില് എല്‍ഡിഎഫ് തന്നെയാണ് മുന്നിലെന്നാണ് ലതിക സുഭാഷിന്റെ അഭിപ്രായം. കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നെങ്കില്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താല്പര്യം പ്രകടിപ്പിച്ചിട്ട് ഒരു കാര്യവുമില്ല. അതിന് ഒറു സാധ്യതയുമില്ല, അപ്പോള്‍ വേറെ എന്തെങ്കിലും കാരണം പറയും. അങ്ങനെ എന്നെ പരിഗണിക്കുമെന്ന മൂഢവിശ്വാസം എനിക്കില്ല. എന്നും കോണ്‍ഗ്രസിനായി ഒരു പരിമിതികളുമില്ലാതെ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എന്‍സിപിയിലാണ് അവിടെയും ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം തുടരുമെന്നും ലതിക സുഭാഷ് പറയുന്നു.

കോണ്‍ഗ്രസിലും എന്‍സിപിയും ഉള്ള വ്യത്യാസങ്ങളെ കുറിച്ചും ലതിക സുഭാഷ് വ്യക്തമാക്കി, എല്ലാ പ്രസ്ഥാനങ്ങളിലും പല തരത്തിലുള്ള രാഷ്ട്രീയക്കാരുണ്ട്. ചിലര്‍ കണ്ടിഷണലായിട്ടാകും പ്രവര്‍ത്തിക്കുക, മറ്റ് ചിലര്‍ അണ്കണ്ടീഷണലും. മറ്റ് ചിലര്‍ രാഷ്ട്രീയത്തിന്റെ എല്ലാ ചാണക്യ തന്ത്രങ്ങളും എടുത്ത് പ്രവര്‍ത്തിക്കും. അത് എന്‍സിപിയിലും കോണ്‍ഗ്രസിലും മാത്രമല്ല, സിപിഎമ്മിലും സിപിഐയിലും ഉണ്ട്. എല്ലായിടത്തും പ്രശ്നങ്ങളും നല്ലതുമുണ്ടെന്ന് ലതിക സുഭാഷ് പറയുന്നു.

എന്‍സിപിയില്‍ മൂന്ന് വൈസ് പ്രസിഡന്റുമാരില്‍ ഒരാളായിട്ടാണ് എന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. അത് വലിയ അംഗീകാരമായിട്ടാണ്് കാണുന്നത്. എനിക്ക് തീരെ പരിചയമില്ലാത്ത എല്‍ഡിഎഫിന്റെ മുന്നണി സംവിധാനത്തിന്റെ ഭാഗമാണിപ്പോള്‍, അത് വളരെ കൗതുകത്തോടെ നോക്കിക്കാണുകയാണ് ഇപ്പോള്‍. പ്രവര്‍ത്തനം സജീവമാക്കി വരുന്നേ ഉള്ളൂ. ഡിസിസിയുടെ വിഷയവുമായി ബന്ധപ്പെട്ട് എല്ലാ മാധ്യമങ്ങളും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇപ്പോള്‍ സമയമായിട്ടില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ്- ലതിക സുഭാഷ് പറഞ്ഞു.
-
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications