ലോക്സഭയില്‍ കോണ്‍ഗ്രസ് 100 ലേറേ സീറ്റ് നേടിയേനെ; ഇല്ലാതാക്കിയത് രാഹുലിന്‍റെ ആ തീരുമാനം; പിസി ചാക്കോ
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധിയടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പിസി ചാക്കോ നടത്തുന്നത്. രാഹുല്‍ ഗാന്ധിക്ക് പലപ്പോഴും ശരിയായ കാഴ്ചപ്പാട് നഷ്ടപ്പെടുന്നുവെന്നായിരുന്നു പിസി ചാക്കോയുടെ പ്രധാന വിമര്‍ശനം. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ ഞാന്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് അദ്ദേഹം കേട്ടില്ല. അതിന് പാര്‍ട്ടിക്ക് തന്നെ വലിയ വിലയാനല്‍കേണ്ടി വന്നതെന്നും പിസി ചാക്കോ പറയുന്നു.
കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിന്റെ പ്രചാരണം: ചിത്രങ്ങള്‍

രാഹുല്‍ വയനാട്ടില്‍ മത്സരിക്കരുത്
ഇടതുപക്ഷത്തെ ശത്രുപക്ഷത്ത് കാണരുതെന്നായിരുന്നു രാഹുല്‍ ഗാന്ധിയോട് താന്‍ ആവശ്യപ്പെട്ടത്. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും ഇടതുപക്ഷത്തെ ശത്രുക്കളായി കണ്ടിട്ടില്ലെന്ന കാര്യവും ഞാന്‍ സൂചിപ്പിച്ചു. എന്നാല്‍ എന്‍റെ ശ്രമം വിജയിച്ചില്ല. ദക്ഷിണേന്ത്യയില്‍ മത്സരിക്കണം എന്നുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് കര്‍ണാടകയില്‍ ബിജെപിക്കെതിരെ മത്സരിക്കാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

സീറ്റ് കുറഞ്ഞതിന് പിന്നില്‍
വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം വരുന്നതിന് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് 110 സീറ്റുകള്‍ വരെ നേടാന്‍ കഴിയുമെന്നുള്ള സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനത്തോടെ രാഹുല്‍ ഹിന്ദുക്കളെ ഭയന്നോടുകയാണെന്ന് ബിജെപി ഉത്തരേന്ത്യയില്‍ പ്രചരാണം നടത്തുകയായിരുന്നു.

വയനാട്ടിലേക്ക് വന്നതോടെ
രാഹുല്‍ വയനാട്ടിലേക്ക് മാറിയതോടെ ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായി. രാഹുല്‍ കേരളത്തില്‍ മത്സരിച്ചില്ലായിരുന്നുവെങ്കില്‍ സ്ഥിതി മറ്റൊന്നുമായിരുന്നുവെന്നും പിസി ചാക്കോ പറഞ്ഞു. കെപിസിസി എന്നത് കേരള പ്രദേശ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയായി മാറിയെന്നും അതില്‍ നിന്നും കോണ്‍ഗ്രസ് എന്ന പദം ഇല്ലാതായെന്നും എന്‍സിപി സംസ്ഥാന കമ്മിറ്റി എറണാകുളത്ത് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തുകൊണ്ട് പിസി ചാക്കോ പറഞ്ഞു.

ചാക്കോയ്ക്ക് സ്വീകരണം
കണ്ണകീശാപം പോലെ ലതികാ സുഭാഷിനെ പോലുള്ളവരുടെ ശാപം ഉള്‍കൊള്ളാന്‍ ഇന്നത്തെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് സാധിക്കുമോയെന്നും കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എകെ ശശീന്ദ്രന്‍, ടിപി പീതാംമ്പരന്‍ തുടങ്ങിയ മുതിര്‍ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പിസി ചാക്കോയ്ക്ക് സ്വീകരണം ഒരുക്കിയത്.

വോട്ട് മറിച്ചു
അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നേമത്ത് ബിജെപിക്ക് വോട്ട് മറിച്ച സൂത്രധാരൻമാർ ഉമ്മൻചാണ്ടിയും, ചെന്നിത്തലയുമാണെന്നും പിസി ചാക്കോ ആരോപിച്ചു. എൽ ഡി എഫ് നിലമ്പൂർ നിയോജക മണ്ഡലം സ്ഥാനാർഥി പിവി അൻവറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ പര്യടനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു പിസി ചാക്കോയുടെ ഈ ആരോപണം.

നേമം മണ്ഡലത്തില്‍
നേമം മണ്ഡലത്തിലെ വോട്ട് മറിക്കലിന്‍റെ പിന്നാമ്പുറ കഥകള്‍ പറയുന്നത് എനിക്ക് പോലും നാണക്കേടാണ്. വോട്ട് മറിക്കലിന്‍റെ പല കഥകളും ബിജെപിയുടെ സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് കോൺഗ്രസ് ഒറ്റ സംഖ്യയിലൊതുങ്ങിയാൽ അത്ഭുതപ്പെടാനില്ലെന്നും പിസി ചാക്കോ പറഞ്ഞു.
ആരെയും കൊതിപ്പിക്കും: പൂജ രാമചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications