കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിക്കും, വേണ്ടി വന്നാൽ കൊല്ലും!! ഉഴവൂരിനെതിരെ കൊലവിളി!! ആ ഫോൺ കോളിന് പിന്നാലെ ഉഴവൂർ തളർന്നു വീണു!

എൻസിപി നേതാവ് മുജീബ് റഹ്മാനോടാണ് സുൾഫിക്കർ ഉഴവൂരിനെതിരെ രൂക്ഷ പരാമർശം നടത്തിയിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയൻ പാർട്ടി അംഗങ്ങളിൽ നിന്ന് കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നുവെന്ന ഉഴവൂരിന്റെ സന്തത സഹചാരിയായിരുന്ന സതീഷ് കല്ലങ്കോടിന്റെ വെളിപ്പെടുത്തൽ സത്യമാകുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാനുമായിരുന്ന സുൾഫിക്കർ മയൂരി ഉഴവൂരിനെതിരെ നടത്തുന്ന കൊല വിളി സംഭാഷണം പുറത്തുവന്നു. മനോരമ ന്യൂസാണ് സംഭാഷണം പുറത്തുവിട്ടിരിക്കുന്നത്.

<strong>ദിലീപ് രോഗിയാണ്! രോഗം?സംവിധായകൻ പറയുന്നു! ഇങ്ങനെ അനീതി കാണിക്കാൻ ആഗോള ഭീകരനല്ല!</strong>ദിലീപ് രോഗിയാണ്! രോഗം?സംവിധായകൻ പറയുന്നു! ഇങ്ങനെ അനീതി കാണിക്കാൻ ആഗോള ഭീകരനല്ല!

ജൂലൈ 23നാണ് ഉഴവൂർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. സുൾഫിക്കർ മയൂരിയുടെ ഫോൺ സംഭാഷണത്തിനു പിന്നാലെ ഉഴവൂർ തളർന്നു വീഴുകയായിരുന്നുവെന്ന് സതീഷ് കല്ലാങ്കോട് വെളിപ്പെടുത്തിയിരുന്നു. അവസാനകാലത്ത് ഉഴവൂർ അതീവ ദുഃഖിതനായിരുന്നുവെന്നും പാർട്ടി നേതൃസ്ഥാനം ഉപേക്ഷിക്കാൻ തയ്യാറെടുത്തിരുന്നതായും സതീഷ് നേരത്തെ മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.

 ഭീഷണിയും അശ്ലീല പരാമർശവും

ഭീഷണിയും അശ്ലീല പരാമർശവും

ഉഴവൂർ വിജയനെതിരെ ഭീഷണിയും അശ്ലീല പദപ്രയോഗങ്ങളും ഉൾപ്പെടെയുള്ള സുൾഫിക്കർ മയൂരിയുടെ ഫോൺ സംഭാഷണമാണ് മനോരമ പുറത്തുവിട്ടിരിക്കുന്നത്. എൻസിപി നേതാവ് മുജീബ് റഹ്മാനോടാണ് സുൾഫിക്കർ ഉഴവൂരിനെതിരെ രൂക്ഷ പരാമർശം നടത്തിയിരിക്കുന്നത്.

അടിക്കും കൊല്ലും

അടിക്കും കൊല്ലും

അവന് അടിയും കൊടുക്കും. മുണ്ടും വലിക്കും. വേണമെങ്കിൽ കൊല്ലും. ഒരു കോടിയോ രണ്ട് കോടിയോ മുടക്കുന്നതിന് ബുദ്ധിമുട്ടില്ലാത്തവനാണ് ഞാൻ. ഉഴവൂർ രാജി വയ്ക്കണം. ആലപ്പുഴ ജില്ലാകമ്മിറ്റി ഇക്കാര്യം ആവശ്യപ്പെടും- ഇതാണ് സുൾഫിക്കറുടെ ഭീഷണി.

ഉഴവൂരിനെ വിളിച്ചു

ഉഴവൂരിനെ വിളിച്ചു

ഈ ഫോൺ സംഭാഷണത്തിനു ശേഷം സുൾ‌ഫിക്കർ ഉഴവൂരിനെ വിളിച്ചിരുന്നതായും ഭീഷണിപ്പെടുത്തിയിരുന്നതായും സതീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉഴവൂർ തളർന്നു പോയതെന്നും സതീഷ് പറഞ്ഞു.

സ്ഥിരീകരിച്ച് മുജീബ് റഹ്മാൻ

സ്ഥിരീകരിച്ച് മുജീബ് റഹ്മാൻ

മനോരമ പുറത്തുവിട്ട ഫോൺ സംഭാഷണം മുജീബ് റഹ്മാൻ സ്ഥിരീകരിച്ചിരുന്നു. ഈ സംഭാഷണം പാർട്ടി സംസ്ഥാന ഭാരവാഹി യോഗത്തിൽ ചർച്ചയായിരുന്നുവെന്നും ഇതിൽ അന്വേഷണം നടത്തുമെന്ന് ഉഴവൂർ പറഞ്ഞതായും മുജീബ് റഹ്മാൻ പറയുന്നു. പാർട്ടി യൂത്ത് വിങും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

തള്ളി സുൾഫിക്കർ മയൂരി

തള്ളി സുൾഫിക്കർ മയൂരി

എന്നാൽ ഫോൺ സംഭാഷണം തള്ളി രംഗത്തെത്തിയിരിക്കുകയാണ് സുൾഫിക്കര്‍ മയൂരി. വാർത്തയുണ്ടാക്കാന്‍ മുജീബ് റഹ്മാൻ കെട്ടിച്ചമച്ചതാണിതെന്നാണ് സുൾഫിക്കർ പറയുന്നത്. പുറത്തു വന്നിരിക്കുന്ന ശബ്ദരേഖ തെളിയിക്കാനും സുൾഫിക്കർ വെല്ലുവിളിക്കുന്നുണ്ട്.

പീഡനം അനുഭവിച്ചിരുന്നു

പീഡനം അനുഭവിച്ചിരുന്നു

പാർട്ടിയിൽ നിന്ന് കടുത്ത മാനസിക സമ്മർദം ഉഴവൂർ അനുഭവിച്ചിരുന്നതായി ഉഴവൂരിന്റെ സന്തത സഹചാരിയായിരുന്ന സതീഷ് കല്ലങ്കോട് വെളിപ്പെടുത്തിയിരുന്നു. പ്രശ്നങ്ങൾ കാരണം പാർട്ടി നേതൃസ്ഥാനം ഉപേക്ഷിക്കാൻ ഉഴവൂർ തയ്യാറായിരുന്നതൈയും അദ്ദേഹം പറയുന്നു.

സ്വരമുയർത്തി സംസാരിച്ചു

സ്വരമുയർത്തി സംസാരിച്ചു

സുൾഫിക്കർ മയൂരി ഉഴവൂരിനെ ഫോണിൽ വിളിച്ചിരുന്നുവെന്നും ഈ സംഭാഷണം അൽപ്പം കടുത്തതായിരുന്നുവെന്നുമാണ് സതീഷ് നേരത്തെ പറഞ്ഞത്. പതിവില്ലാതെ ഉഴവൂർ സ്വരമുയർത്തി സംസാരിക്കുകയും താനൊരു ഹൃദ്രോഗിയാണെന്ന് പറയുന്നുണ്ടായിരുന്നുവെന്നും സതീഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

English summary
ncp leader threat against uzhavoor vijayan audio tape
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X