നർമ്മപ്രസംഗങ്ങളുടെ തോഴൻ!!തമാശ പറഞ്ഞ് ജനഹൃദയങ്ങളിലേക്ക്...!!
നർമ്മത്തിൽ ഇകെ നയനാരുടെയും ടികെ ഹംസയുടെയും ലേനപ്പൻ നമ്പാടന്റെയുമൊക്കെ പിൻഗാമി തന്നെയായിരുന്നു വിജയനും
രാഷ്ട്രീയത്തിലെ നർമ്മ സംഭാഷണക്കാരനായിരുന്നു ഉഴവൂർ വിജയൻ. നർമ്മം നിറഞ്ഞ പ്രസംഗങ്ങളിലൂടെ എതിരാളികളെപ്പോലും ചിരിപ്പിക്കാൻ ഉഴവൂരിന് കഴിഞ്ഞിരുന്നു. എതിരാളികളെ വ്യക്തിപരമായി കടന്നാക്രമിക്കാത്തതു കൊണ്ട് എതിരാളികൾക്കും വിജയനോട് ബഹുമാനമാണ്. ഉഴവൂർ വിജയൻറെ നർമ്മം തന്നെയാണ് അദ്ദേഹത്തെ ജനകീയനാക്കിയതും. സാധാരണക്കാരന്റെ ഭാഷയിൽ നർമ്മം ചാലിച്ച് എതിരാളികളുടെ മർമ്മം നോക്കിയടിക്കുന്നതായിരുന്നു ഉഴവൂർ വിജയന്റെ ശൈലി.

നർമ്മത്തിൽ ഇകെ നയനാരുടെയും ടികെ ഹംസയുടെയും ലേനപ്പൻ നമ്പാടന്റെയുമൊക്കെ പിൻഗാമി തന്നെയായിരുന്നു വിജയനും. തിരഞ്ഞെടുപ്പ് സമയങ്ങളിൽ സ്ഥാനാർഥിയേക്കാളും തിരക്കുള്ള നേതാവായിരുന്നു വിജയൻ. വിജയന്റെ നർമ്മ പ്രസംഗം കേൾക്കാൻ ആളെത്തും എന്ന ഉറപ്പു തന്നെയായിരുന്നു ഈ തിരക്കിനു കാരണവും. വിജയനിലെ ഈ നർമ്മം വാർത്താ ചാനലുകളിലെ നർമ്മ പരിപാടികൾ കൃത്യമായി ഉപയോഗിച്ചിരുന്നു.
വല്ലപ്പോഴും മാത്രം ചിരിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും പൊട്ടി ചിരിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. പിണറായിയെ പുലിമുരുകനോട് ഉപമിച്ച് ഉഴവൂർ നടത്തിയ പ്രസംഗം ഏറെ പ്രശസ്തമാണ്. കേരള ജനതയെ രക്ഷിക്കാനെത്തിയ പുലിമുരകനാണ് പിണറായി വിജയൻ എന്നായിരുന്നു ഉഴവൂർ വിജയൻ പറഞ്ഞത്.
ഉഴവൂരിന്റെ നർമ്മ വിമർശനങ്ങൾക്ക് എപ്പോഴും പാത്രമായിരുന്നത് കെഎം മാണിയായിരുന്നു. ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന നിരവധി നർമ്മ പ്രസംഗങ്ങൾ ബാക്കിയാക്കിയാണ് ഉഴവൂർ യാത്രയായിരിക്കുന്നത്.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications