കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടനാട് നിലനിര്‍ത്താനുറച്ച് എന്‍സിപി; തോസ് കെ തോമസ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കും

Google Oneindia Malayalam News

കൊച്ചി: കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് ഇടത് സ്ഥാനാര്‍ത്ഥിയായേക്കും. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സലീം പി മാത്യുവിന്‍റെയും തോമസ് കെ തോമസിന്‍റെയും പേരുകളുമായിട്ടായിരുന്ന എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിനെ കണ്ടത്. തോമസ് കെ തോമസിനെ മത്സരിപ്പികാനായിരുന്നു എന്‍സിപി കേന്ദ്ര നേതൃത്വവും താല്‍പര്യം കാട്ടിയത്.

സംസ്ഥാന സമിതിയില്‍ അഞ്ചോളം ആളുകളുടെ പേരുകള്‍ ഉയര്‍ന്നു വന്നിരുന്നെങ്കിലും ടിപി പീതാംബരൻ മാസ്റ്ററും മന്ത്രി എകെ ശശീന്ദ്രനും മാണി സി. കാപ്പൻ എംഎൽഎയും അടങ്ങുന്ന സമിതിയാണ് സ്ഥാനാർഥികളുടെ പാനലിന് അന്തിമ തീരുമാനം നല്‍കിയത്. അന്തരിച്ച തോമസ് ചാണ്ടിയുടെ കുടുംബം എന്‍സിപിയുടെ സിറ്റിങ് സീറ്റായ കുട്ടനാടിനു വേണ്ടി നേരത്തെ രംഗത്ത് വന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ട് തോമസ് ചാണ്ടിയുടെ ഭാര്യ മേരി മുഖ്യമന്ത്രി പിണറായി വിജയനും എന്‍സിപി നേതൃത്വത്തിനും കത്ത് നല്‍കിയിരുന്നു.

tc

ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസിന് സീറ്റ് നൽകണമെന്നായിരുന്നു അഭ്യർഥന മേരി ചാണ്ടിയുടെ അഭ്യര്‍ത്ഥന. എന്നാല്‍ തോമസ് കെ തോമസ് പാര്‍ട്ടി പ്രവര്‍ത്തനല്ലെന്ന് ചൂണ്ടിക്കാട്ടി എന്‍സിപിയിലെ ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വന്നു. ദീര്‍ഘകാലമായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സലീം പി മാത്യൂവിന് അവസരം നല്‍കണമെന്നായിന്നു തോമസ് കെ തോമസിനെ എതിര്‍ക്കുന്നവരുടെ ആവശ്യം.

2006 ല്‍ കെസി ജോസഫിനെ അട്ടിമറിച്ചുകൊണ്ടായിരുന്നു കുട്ടനാട്ടില്‍ നിന്ന് ആദ്യമായി തോമസ് ചാണ്ടി നിയമസഭയില്‍ എത്തിയത്. അന്ന് ഡിഐസിയിലായിരുന്നു തോമസ് ചാണ്ടി പിന്നീട് ലയനത്തിലൂടെ എന്‍സിപിയില്‍ എത്തുകയായിരുന്നു. ഇതോടെയാണ് എല്‍ഡിഎഫില്‍ സീറ്റ് എന്‍സിപിക്ക് ലഭിക്കുന്നത്. സീറ്റ് ഏറ്റെടുക്കാന്‍ സിപിഎം തുടക്കത്തില്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞ രണ്ട് തവണയായി പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിച്ചു കൊണ്ടിരിക്കുന്ന സീറ്റ് വിട്ടു തരാന്‍ കഴിയില്ലെന്ന് എന്‍സിപി മുന്നണിയെ അറിയിക്കുകയായിരുന്നു.

എന്‍സിപിയുടെ കാര്യമായ ശേഷിയൊന്നുമില്ലാത്ത മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ വോട്ടുകള്‍ക്കൊപ്പം തന്‍റെ വ്യക്തിബന്ധങ്ങളും സ്വാധീനവും ഉപയോഗിച്ചായിരുന്നു തോമസ് ചാണ്ടി കുട്ടനാട്ടില്‍ വിജയിച്ചു വന്നിരുന്നത്. തോമസ് കെ തോമസിന് തോമസ് ചാണ്ടിയുടെ വ്യക്തി ബന്ധങ്ങള്‍ പാര്‍ട്ടിക്ക് അനുകൂലമായി നിലനിര്‍ത്താന്‍ കഴിയുമെന്നാണ് എന്‍സിപി കരുതുന്നത്.

15 വര്‍ഷത്തെ പിണക്കം മറന്ന് കോണ്‍ഗ്രസ്; അസമില്‍ എഐയുഡിഎഫുമായി കൈകൊര്‍ത്തു, ബിജെപിയെ പരാജയപ്പെടുത്തും15 വര്‍ഷത്തെ പിണക്കം മറന്ന് കോണ്‍ഗ്രസ്; അസമില്‍ എഐയുഡിഎഫുമായി കൈകൊര്‍ത്തു, ബിജെപിയെ പരാജയപ്പെടുത്തും

English summary
ncp may appointed thomas k thomas as kuttanad ldf candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X