കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻസിപിക്ക് തിരിച്ചടി; ദേശീയ സമിതി അംഗം പാർട്ടി വിട്ടു, ഇനി മാണി സി കാപ്പനൊപ്പം

Google Oneindia Malayalam News

കോട്ടയം; എൻസിപിക്ക് കനത്ത തിരിച്ചടി നൽകി പാർട്ടി ദേശീയ സമിതി അംഗം എംപി കൃഷ്ണൻ നായർ രാജിവെച്ചു. കോട്ടയം ജില്ലാ ട്രഷറർ സ്ഥാനവും രാജിവെച്ചിട്ടുണ്ട്. ദേശീയ പ്രസിഡണ്ട് ശരത് പവാര്‍, സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ എന്നിവർക്കാണ് രാജിക്കത്ത് നൽകിയത്.

എൻസിപി വിട്ട മാണി സി കാപ്പനെ താൻ പിന്തുണയ്ക്കുമെന്ന് കൃഷ്ണൻ നായർ വ്യക്തമാക്കി. ഇടതുമുന്നണിയ്ക്കെതിരെ രൂക്ഷമായി അദ്ദേഹം ആഞ്ഞടിച്ചു. മുന്നണി കാപ്പനോട് അനീതി കാണിച്ചുവെന്നും കൃഷ്ണൻ നായർ പറഞ്ഞു.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

mani c kappan

പാലാ സീറ്റിനെ ചൊല്ലി പാർട്ടി എൻസിപി വിട്ട മാണി സി കാപ്പൻ പുതിയ പാർട്ടിയെന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുകയാണ്. അതേസമയം കാപ്പന്റെ മുന്നണി പ്രവേശം സംബന്ധിച്ച് കോൺഗ്രസിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.കാപ്പന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് മത്സരിക്കണമെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് സമിതി യോഗത്തിലായിരുന്നു മുല്ലപ്പള്ളി നിലപാട് വ്യക്തമാക്കിയത്.

കാപ്പൻ കോൺഗ്രസ് സ്ഥാനാർത്ഥിയായി പാലായിൽ മത്സരിച്ചാൽ അത് പാർട്ടിക്കും തിരഞ്ഞെടുപ്പിൽ ആവേശം നൽകുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. അതേസമയം കാപ്പനെ ഘടകക്ഷിയാക്കണമെന്ന നിലപാടാണ് യോഗത്തിൽ രമേശ് ചെന്നിത്തല സ്വീകരിച്ചത്. പരമാവധി പേരെ എൽഡിഎഫിൽ നിന്ന് അടർത്തിമാറ്റുകയാണ് വേണ്ടതെന്നും ചെന്നിത്തല യോഗത്തിൽ പറഞ്ഞു.

 ചേര്‍ത്തലയില്‍ ചെന്നിത്തലയെ നേരിട്ട പി പ്രസാദ്? ഞെട്ടിക്കാന്‍ സിപിഐ, അടൂരില്‍ ചിറ്റയം ഗോപകുമാര്‍!! ചേര്‍ത്തലയില്‍ ചെന്നിത്തലയെ നേരിട്ട പി പ്രസാദ്? ഞെട്ടിക്കാന്‍ സിപിഐ, അടൂരില്‍ ചിറ്റയം ഗോപകുമാര്‍!!

ആഴക്കടല്‍ മത്സ്യ ബന്ധന കരാര്‍ വിവാദം; മുഖ്യമന്ത്രിയെ അതൃപ്‌തി അറിയിച്ച്‌ മേഴ്‌സിക്കുട്ടിയമ്മആഴക്കടല്‍ മത്സ്യ ബന്ധന കരാര്‍ വിവാദം; മുഖ്യമന്ത്രിയെ അതൃപ്‌തി അറിയിച്ച്‌ മേഴ്‌സിക്കുട്ടിയമ്മ

അടുത്ത സസ്പൻസ്; ഇ ശ്രീധരന് പിന്നാലെ വിരമിച്ച ജസ്റ്റിസ് കൂടി ബിജെപിയിലേക്കെന്ന് കെ സുരേന്ദ്രൻഅടുത്ത സസ്പൻസ്; ഇ ശ്രീധരന് പിന്നാലെ വിരമിച്ച ജസ്റ്റിസ് കൂടി ബിജെപിയിലേക്കെന്ന് കെ സുരേന്ദ്രൻ

English summary
NCP National Committee member left the party,and Joins with Mani C Kappan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X