എന്‍സിപി ഇടയുന്നു; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേട്ടമുണ്ടാക്കിയില്ല, പവാര്‍ പിന്തുണച്ചു
കൊച്ചി: എന്‍സിപി ഇടതുമുന്നണി വിടാനുള്ള സാധ്യതകള്‍ കൂടുതല്‍ തെളിഞ്ഞു. സീറ്റുകള്‍ സിപിഎം പിടിച്ചുവാങ്ങിയാല്‍ മുന്നണിയില്‍ നിന്ന് രാജി പ്രഖ്യാപിക്കും. പാലാ മണ്ഡലത്തില്‍ മാണി സി കാപ്പന് തന്നെ മല്‍സരിക്കുമെന്നാണ് എന്‍സിപി നേതാക്കള്‍ പറയുന്നത്. എന്നാല്‍ സിപിഎം പാലാ മണ്ഡലം ജോസ് പക്ഷത്തിന് കൈമാറാന്‍ ആലോചിക്കുന്നുണ്ട്. ഇതാണ് വിവാദത്തിന് കാരണം. അതേസമയം, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന് മുംബൈയിലെത്തി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ചര്‍ച്ച നടത്തി.

സീറ്റുകള്‍ പിടിച്ചെടുത്ത് ഔദ്യോഗിക പ്രഖ്യാപനം വന്നാല്‍ അപ്പോള്‍ പാര്‍ട്ടി നിലപാട് അറിയിക്കുമെന്ന് പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് എല്‍ഡിഎഫ് വലിയ നേട്ടമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എകെ ശശീന്ദ്രന് കഴിഞ്ഞ ദിവസം മുംബൈയിലെത്തി ശരദ് പവാറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇടതുമുന്നണിയില്‍ നില്‍ക്കേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം വിശദീകരിച്ചത്. മാണി സി കാപ്പന് പാര്‍ട്ടി നേതൃത്വത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം പരാതിപ്പെട്ടു എന്നാണ് വിവരം.
എന്നാല്‍ സിറ്റിങ് മണ്ഡലങ്ങള്‍ പിടിച്ചെടുത്താന്‍ മുന്നണിയില്‍ നില്‍ക്കേണ്ടതില്ലെന്ന നിലപാടാണ് പവാറിനും. സീറ്റ് പിടിച്ചെടുത്ത ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ എന്‍സിപി നിലപാട് വ്യക്തമാക്കുമെന്ന് പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. പാര്‍ട്ടി തീരുമാനം ശശീന്ദ്രനും ബാധകമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. എന്‍സിപിയെ യുഡിഎഫ് ക്യാമ്പിലെത്തിക്കാന്‍ കോണ്‍ഗ്രസ് ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരീഖ് അന്‍വറാണ്. അദ്ദേഹം പഴയ എന്‍സിപി നേതാവ് കൂടിയാണ്. ഈ ബന്ധം ഉപയോഗിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന. പാലായില്‍ എന്‍സിപിയെ പിന്തുണയ്ക്കാന്‍ തയ്യാറാണ് എന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പിജെ ജോസഫ് പക്ഷവും അതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്‍സിപി മാത്രമല്ല, ഒട്ടേറെ കക്ഷികള്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിലെത്തുമെന്ന് കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
Recommended Video
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ?












Click it and Unblock the Notifications