കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപി ഇടയുന്നു; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേട്ടമുണ്ടാക്കിയില്ല, പവാര്‍ പിന്തുണച്ചു

Google Oneindia Malayalam News

കൊച്ചി: എന്‍സിപി ഇടതുമുന്നണി വിടാനുള്ള സാധ്യതകള്‍ കൂടുതല്‍ തെളിഞ്ഞു. സീറ്റുകള്‍ സിപിഎം പിടിച്ചുവാങ്ങിയാല്‍ മുന്നണിയില്‍ നിന്ന് രാജി പ്രഖ്യാപിക്കും. പാലാ മണ്ഡലത്തില്‍ മാണി സി കാപ്പന്‍ തന്നെ മല്‍സരിക്കുമെന്നാണ് എന്‍സിപി നേതാക്കള്‍ പറയുന്നത്. എന്നാല്‍ സിപിഎം പാലാ മണ്ഡലം ജോസ് പക്ഷത്തിന് കൈമാറാന്‍ ആലോചിക്കുന്നുണ്ട്. ഇതാണ് വിവാദത്തിന് കാരണം. അതേസമയം, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മുംബൈയിലെത്തി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ചര്‍ച്ച നടത്തി.

t

സീറ്റുകള്‍ പിടിച്ചെടുത്ത് ഔദ്യോഗിക പ്രഖ്യാപനം വന്നാല്‍ അപ്പോള്‍ പാര്‍ട്ടി നിലപാട് അറിയിക്കുമെന്ന് പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് എല്‍ഡിഎഫ് വലിയ നേട്ടമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എകെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം മുംബൈയിലെത്തി ശരദ് പവാറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇടതുമുന്നണിയില്‍ നില്‍ക്കേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം വിശദീകരിച്ചത്. മാണി സി കാപ്പന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം പരാതിപ്പെട്ടു എന്നാണ് വിവരം.

യുഎസ് പാര്‍ലമെന്റ് ആക്രമിച്ചവരില്‍ ഇന്ത്യക്കാരും? ദേശീയ പതാകയേന്തിയവര്‍... വീഡിയോ പ്രചരിക്കുന്നുയുഎസ് പാര്‍ലമെന്റ് ആക്രമിച്ചവരില്‍ ഇന്ത്യക്കാരും? ദേശീയ പതാകയേന്തിയവര്‍... വീഡിയോ പ്രചരിക്കുന്നു

എന്നാല്‍ സിറ്റിങ് മണ്ഡലങ്ങള്‍ പിടിച്ചെടുത്താന്‍ മുന്നണിയില്‍ നില്‍ക്കേണ്ടതില്ലെന്ന നിലപാടാണ് പവാറിനും. സീറ്റ് പിടിച്ചെടുത്ത ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ എന്‍സിപി നിലപാട് വ്യക്തമാക്കുമെന്ന് പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. പാര്‍ട്ടി തീരുമാനം ശശീന്ദ്രനും ബാധകമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. എന്‍സിപിയെ യുഡിഎഫ് ക്യാമ്പിലെത്തിക്കാന്‍ കോണ്‍ഗ്രസ് ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്.

Recommended Video

cmsvideo
NCP in Kerala upset with LDF over seat sharing, UDF invites Mani C Kappen

കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരീഖ് അന്‍വറാണ്. അദ്ദേഹം പഴയ എന്‍സിപി നേതാവ് കൂടിയാണ്. ഈ ബന്ധം ഉപയോഗിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന. പാലായില്‍ എന്‍സിപിയെ പിന്തുണയ്ക്കാന്‍ തയ്യാറാണ് എന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പിജെ ജോസഫ് പക്ഷവും അതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്‍സിപി മാത്രമല്ല, ഒട്ടേറെ കക്ഷികള്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിലെത്തുമെന്ന് കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

English summary
NCP Ready to switch over to UDF after State leaders meets National President Sharad Pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X