ഇത് സര്‍ക്കാരിന്‍റെ വിജയം!! മാണി സി കാപ്പന്‍റെ ലീഡില്‍ ആദ്യ പ്രതികരണവുമായി എന്‍സിപി
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍റെ ലീഡില്‍ പ്രതികരണവുമായി എന്‍സിപി. കാപ്പന്‍ ലീഡ് ഉയര്‍ത്തുന്നത് ഇടത് സര്‍ക്കാരിനുള്ള അംഗീകാരമാണെന്ന് എന്‍സിപി ദേശീയ സെക്രട്ടറി ടിപി പീതാംബരന്‍ പറഞ്ഞു. പാലായിലെ ജനങ്ങള്‍ നേരത്തേ തന്നെ മാണി സി കാപ്പനെ അംഗീകരിച്ചതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കെഎം മാണിയപോലൊരു പ്രബല നേതാവ് മത്സരിച്ചപ്പോള്‍ പോലും കേരള കോണ്‍ഗ്രസിന്‍റെ ഭൂരിപക്ഷം കുറയ്ക്കാന്‍ മാണി സി കാപ്പന് സാധിച്ചിരുന്നി. പാലായിലെ ജനമനസില്‍ കാപ്പന്‍ ഉണ്ടെന്നും പീതാംബരന്‍ പ്രതികരിച്ചു.
വോട്ടെണ്ണല്‍ എട്ട് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ 4106 വോട്ടുകള്‍ക്ക് മാണി സി കാപ്പന്‍ മുന്നിലാണ്.
ആദ്യ റൗണ്ടില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായ രാമപുരത്ത് ലീഡ് നേടിക്കൊണ്ടായിരുന്നു മാണി സി കാപ്പന്‍ മുന്നേറ്റം തുടങ്ങിയത്.പിന്നാലെ കടനാട്, മേലുകാവ്, മൂന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനും പഞ്ചായത്തിലും മാണി സി കാപ്പന്‍ ലീഡ് ചെയ്തു.
അതിനിടെ ലീഡ് നില ഉയരുന്നത് ശുഭ പ്രതീക്ഷയാണെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു. പാലായില്‍ പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം ലഭിക്കും. പാലാ മുനിസിപാലിറ്റി കൂടി എണ്ണിയാല്‍ ഭൂരിപക്ഷം പതിനായിരത്തിലധികമാകും.എസ്എന്‍ഡിപി വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസിലേയും ജനപക്ഷത്തിലേയും വോട്ടുകളും തനിക്ക് ലഭിച്ചു. യുഡിഎഫ് വാങ്ങിയ പടക്കങ്ങളും ലഡുവും പകുതി വിലക്ക് എല്‍ഡിഎഫ് വാങ്ങുമെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചു.












Click it and Unblock the Notifications