കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ബന്ധം ശരിയാകില്ലെന്ന് എന്‍സിപി; എറണാകുളത്ത് കൈവിട്ടു, യുഡിഎഫ് ചര്‍ച്ച ചെയ്യുന്നു

Google Oneindia Malayalam News

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ എല്‍ഡിഎഫില്‍ ഭിന്നത രൂക്ഷമാകുന്നു. എന്‍സിപി മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎമ്മുമായി ഇടയുന്നു. എറണാകുളം ജില്ലയില്‍ സിപിഎമ്മുമായുള്ള എല്ലാ ബന്ധങ്ങളും എന്‍സിപി അവസാനിപ്പിച്ചു. എന്‍സിപി യുഡിഎഫിലേക്ക് മാറുമെന്ന വാര്‍ത്തകള്‍ ശരിവയ്ക്കുന്ന നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എന്‍സിപിയുടെ മുന്നണി പ്രവേശം യുഡിഎഫ് നേതൃത്വം ചര്‍ച്ച ചെയ്യുമെന്ന് എഐസിസി പ്രതിനിധി താരീഖ് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലാ സീറ്റിനെ ചൊല്ലി ഉടലെടുത്ത വിവാദം എന്‍സിപിയുടെ കളംമാറ്റത്തിലേക്കാണ് നയിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ജോസ് പക്ഷം എത്തിയതോടെ

ജോസ് പക്ഷം എത്തിയതോടെ

തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലെത്തിയത്. മധ്യ കേരളം പിടിക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം നടത്തിയ നീക്കമാണ് ഈ കളംമാറ്റം എളുപ്പമാക്കിയത്. ജോസ് പക്ഷം എത്തിയതോടെ എല്‍ഡിഎഫില്‍ അമര്‍ഷം പുകയാന്‍ തുടങ്ങി. പല സീറ്റുകളും നഷ്ടമാകുമെന്ന് ഘടകകക്ഷികള്‍ക്ക് ബോധ്യമുണ്ടായിരുന്നു.

എന്‍സിപിക്ക് പുറമെ സിപിഐയും

എന്‍സിപിക്ക് പുറമെ സിപിഐയും

പാലാ മണ്ഡലം എന്‍സിപിക്ക് നഷ്ടമാകുമെന്ന് ഏറെകുറെ ഉറപ്പായിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സിപിഐയും നഷ്ടമായേക്കും. ഇതേ ചൊല്ലി ഈ രണ്ടു പാര്‍ട്ടികളും എല്‍ഡിഎഫില്‍ ശക്തമായ നിലപാട് സ്വീകരിക്കുകയാണ്. എങ്കിലും കോട്ടയത്ത് ജോസിനെ കൈവിട്ട് ഒരു കളിയ്ക്കും സിപിഎം മുതിരാനിടയില്ല. ഈ ബോധ്യമാണ് മുന്നണി മാറ്റത്തിലേക്ക് എന്‍സിപിയെ എത്തിക്കുന്നത്.

ശശീന്ദ്രന്‍ വെട്ടിലാകും

ശശീന്ദ്രന്‍ വെട്ടിലാകും

എന്‍സിപി എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കുമെന്നാണ് നേതാക്കള്‍ പരസ്യമായി പറയുന്നത്. എന്നാല്‍ മാണി സി കാപ്പന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം യുഡിഎഫിലേക്ക് മാറുമെന്ന സൂചനകള്‍ വന്നുകഴിഞ്ഞു. ശശീന്ദ്രന്‍ വിഭാഗം എല്‍ഡിഎഫില്‍ ഉറച്ചുനിന്നേക്കും. ശശീന്ദ്രന് കേരള കോണ്‍ഗ്രസ് എസിലേക്ക് സിപിഎം വഴി തെളിച്ചു എന്ന വാര്‍ത്തയും വന്നിരുന്നെങ്കിലും അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.

പ്രഫുല്‍ പട്ടേല്‍ വരുന്നു

പ്രഫുല്‍ പട്ടേല്‍ വരുന്നു

എന്‍സിപി ഭിന്നിക്കുമെന്ന് ഏറെകുറെ തീരുമാനമായിട്ടുണ്ട്. മാണി സി കാപ്പന്‍ വിഭാഗത്തിന് ദേശീയ നേതൃത്വത്തിന്റെ പിന്തുണ ലഭിച്ചേക്കും. ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ ഉടന്‍ കേരളത്തിലെത്തി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. അതിനിടെയാണ് എറണാകുളം ജില്ലയില്‍ സിപിഎമ്മുമായി സഹകരിക്കില്ലെന്ന് എന്‍സിപി തീരുമാനം എടുത്തിരിക്കുന്നത്.

സിപിഎം ബന്ധം ഒഴിവാക്കിയെന്ന് എന്‍സിപി

സിപിഎം ബന്ധം ഒഴിവാക്കിയെന്ന് എന്‍സിപി

എല്‍ഡിഎഫിനോടും സിപിഎമ്മിനോടും സഹകരിക്കില്ലെന്ന് എന്‍സിപി എറണാകുളം ജില്ലാ അധ്യക്ഷന്‍ ടിപി അബ്ദുല്‍ അസീസ് പറഞ്ഞു. സിപിഎം കാണിച്ച അവഗണനയാണ് ഇതിന് കാരണം. പാര്‍ട്ടിയെ തകര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നു. സിറ്റിങ് സീറ്റുകള്‍ പോലും സിപിഎം വിട്ടുതരുന്നില്ലെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.

കത്തുനല്‍കിയിട്ട് മറുപടിയില്ല

കത്തുനല്‍കിയിട്ട് മറുപടിയില്ല

മുന്നണിയില്‍ അവഗണിക്കുന്നത് അവസാനിപ്പിക്കണമെന്ന് എന്‍സിപി ജില്ലാ നേതൃത്വം സിപിഎം ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ കത്ത് നല്‍കിയെങ്കിലും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് എറണാകുളം ജില്ലയില്‍ സിപിഎമ്മുമായോ എല്‍ഡിഎഫുമായോ സഹകരിക്കേണ്ട എന്ന് എന്‍സിപി തീരുമാനിച്ചത്.

ശശീന്ദ്രന്‍ കേന്ദ്ര നേതാക്കളെ കാണും

ശശീന്ദ്രന്‍ കേന്ദ്ര നേതാക്കളെ കാണും

കേന്ദ്ര നേതാക്കളെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ശശീന്ദ്രന്‍ വിഭാഗം ശ്രമിക്കുന്നുണ്ട്. എല്‍ഡിഎഫില്‍ നിന്ന് പുറത്തുപോന്നാല്‍ സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് ശശീന്ദ്രന്‍ വിഭാഗം പറയുന്നത്. ബുധനാഴ്ച ശശീന്ദ്രന്‍ കേന്ദ്ര നേതാക്കളെ കണ്ടേക്കും. ദേശീയ നേതൃത്വം ആവശ്യപ്പെട്ടാല്‍ എന്‍സിപി യുഡിഎഫിന്റെ ഭാഗമാകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം പി മാത്യു പറഞ്ഞിരുന്നു.

വ്യക്തമായ സൂചന നല്‍കി ഹൈക്കമാന്റ്

വ്യക്തമായ സൂചന നല്‍കി ഹൈക്കമാന്റ്

എന്‍സിപിയുടെ മുന്നണി പ്രവേശം ചര്‍ച്ച ചെയ്യുമെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. ശരദ് പവാറുമായി ചര്‍ച്ച നടന്നിട്ടില്ല. കേരളത്തിലെ നേതാക്കള്‍ ഇക്കാര്യം പരിശോധിക്കും. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു. എന്‍സിപിയുടെ പഴയ നേതാവാണ് താരിഖ് അന്‍വര്‍. അതുകൊണ്ടുതന്നെ ദേശീയതലത്തിലെ ചര്‍ച്ചകള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുരേഷ് ഗോപിയുടെ പ്രചാരണം കഴിഞ്ഞിട്ട് രണ്ട് വര്‍ഷത്തോടടുക്കുന്നു; പണം കിട്ടിയില്ലെന്ന് കരാറുകാര്‍സുരേഷ് ഗോപിയുടെ പ്രചാരണം കഴിഞ്ഞിട്ട് രണ്ട് വര്‍ഷത്തോടടുക്കുന്നു; പണം കിട്ടിയില്ലെന്ന് കരാറുകാര്‍

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
NCP Says No Cooperate with CPM in Ernakulam; Tariq Anwar indicates NCP will joins UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X