Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിലേക്കില്ല: നിലപാട് വ്യക്തമാക്കി പീതാംബരൻ, തലമുറമാറ്റം എല്ലാവർക്കും ബാധകമെന്ന് ശശീന്ദ്രൻ!!

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്നണി മാറ്റം സംബന്ധിച്ച പ്രതികരണവുമായി പീതാംബരൻ. മുന്നണിമാറ്റം സംബന്ധിച്ച് ടിപി പീതാംബരന്റെയും നിലപാടുകളിൽ വൈരുധ്യമില്ലെന്നും എകെ ശശീന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. മുന്നണിമാറ്റത്തെക്കുറിച്ച് പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടില്ലെന്നും ഇനി ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ പീതാംബരനും മാണി സി കാപ്പനും താനും പറയുന്നത് ഒരേ കാര്യമാണെന്നും കാര്യങ്ങൾ മാറ്റിപ്പറയാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയിൽ തലമുറമാറ്റം ബാധകമാക്കേണ്ടത് ഒരാൾക്ക് മാത്രമല്ല. ടിപി പീതാംബരൻ മാറണോ എന്ന ചോദ്യത്തിന് അങ്ങനെ അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും മന്ത്രി പറഞ്ഞു. യുഡിഎഫിലേക്ക് ഇല്ലെന്ന് തുറന്ന് പറഞ്ഞ് ടിപി പീതാംബരൻ വ്യക്തമാക്കിയിരുന്നു. പാലാ ഉൾപ്പെടെയുള്ള സീറ്റുകളിലും എൻസിപി മത്സരിക്കുമെന്നും ടിപി പീതാംബരൻ വ്യക്തമാക്കി. ഇക്കാര്യം ഇടതുമുന്നണിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

aksaseendran-3-

തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടി പ്രവർത്തർക്ക് വേണ്ടി സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് സീറ്റുകളിലാണ് മത്സരിച്ചതെങ്കിലും എൻസിപി വിജയിച്ചത് രണ്ട് സീറ്റുകളിലാണ്. പാലായിൽ ഉപതിരഞ്ഞെടുപ്പ് നടന്നതോടെ വിജയം എൻസിപിക്കൊപ്പമായിരുന്നു. ഇതോടെ അംഗബലം മൂന്നിലേക്ക് ഉയരുകയും ചെയ്തിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും പാലാ വിട്ടുനൽകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പാലാ എംഎൽഎ മാണി സി കാപ്പനും എൻസിപി സംസ്ഥാന നേതൃത്വവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+