Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫില്‍ വെടിപൊട്ടിച്ച് പിസി ചാക്കോ; കൂട്ടായ തീരുമാനങ്ങളില്ല, എല്ലാം രണ്ടു പാര്‍ട്ടികളുടേത്

കൊച്ചി: കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവായിരുന്നു നേരത്തെ പിസി ചാക്കോ. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം കേരളത്തിലെ ഗ്രൂപ്പിസം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജിവച്ചത്. ശേഷം ശരദ് പവാറുമായി ചര്‍ച്ച നടത്തി എന്‍സിപിയില്‍ ചേര്‍ന്നു. വൈകാതെ എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനുമായി. എന്‍സിപിയില്‍ ചേര്‍ന്നതോടെ എല്‍ഡിഎഫിന്റെ ഭാഗമായി പിസി ചാക്കോ.

എല്‍ഡിഎഫിന്റെ പ്രവര്‍ത്തന രീതിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് അദ്ദേഹം രംഗത്തുവന്നിരിക്കുകയാണിപ്പോള്‍. മുന്നണിയില്‍ കൂട്ടായ ചര്‍ച്ചയും തീരുമാനവും ഉണ്ടാകുന്നില്ലെന്നും എല്ലാം സിപിഎമ്മും സിപിഐയും ചര്‍ച്ച നടത്തി തീരുമാനിക്കുകയാണെന്നും പിസി ചാക്കോ മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

p

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കിട്ടിയ രണ്ടാമൂഴം കുറച്ചുകൂടെ മികവുറ്റതാക്കാമായിരുന്നു. കൂട്ടായ നേതൃത്വത്തിന്റെ അഭാവമാണ് ഇതിന് തടസമായതെന്ന് തോന്നുന്നു. ചെറിയ പാര്‍ട്ടിയായാലും വലിയ പാര്‍ട്ടിയായാലും മുന്നണിയിലെ തീരമാനങ്ങള്‍ എടുക്കുമ്പോള്‍ കൂട്ടായ ചര്‍ച്ച വേണം. ലോകായുക്തയുടെ സ്പിരിറ്റ് നിലനിര്‍ത്തി കൊണ്ടുതന്നെ അപ്പീല്‍ ബോഡി രൂപീകരിക്കാന്‍ സാധിക്കുമായിരുന്നു. ഇക്കാര്യത്തില്‍ വിശീലമായ ചര്‍ച്ച നടന്നില്ല. എല്ലാം സിപിഎമ്മും സിപിഐയും ചേര്‍ന്ന് തീരുമാനിക്കുകയാണ്. ലോകായുക്ത വിഷയം മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. രണ്ടു പാര്‍ട്ടികള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും പിസി ചാക്കോ തുറന്നടിച്ചു.

നയപരമായ കാര്യങ്ങള്‍ മുന്നണിക്കകത്ത് ചര്‍ച്ച ചെയ്യണം. ഒന്നോ രണ്ടോ പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്ത് നിയമസഭയില്‍ ബില്ല് കൊണ്ടുവരുന്നത് ഉചിതമല്ല. ലോകായുക്ത വിഷയത്തില്‍ സിപിഐ ചില ഭേദഗതികള്‍ മുന്നോട്ടുവച്ചു. അവരുമായി മാത്രം ചര്‍ച്ച നടത്തി ബില്ല് നിയമസഭയില്‍ കൊണ്ടുവന്നു. ഇത് തെറ്റായ രീതിയാണ്. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും. തങ്ങളോട് ചോദിച്ചിരുന്നെങ്കില്‍ വ്യക്തമായ മറുപടി നല്‍കുമയിരുന്നുവെന്ന് പറഞ്ഞ പിസി ചാക്കോ ലോകായുക്ത ബില്ലിനെ വിമര്‍ശിക്കുകയും ചെയ്തു.

ലോകായുക്തയുടെ അന്തസ്സ് നിലനിര്‍ത്തുന്ന തരത്തിലുള്ള ഭേദഗതിയല്ല നിയമസഭയില്‍ വന്നത് എന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിക്കുന്നു. അപ്പീല്‍ ബോഡി തയ്യാറാക്കിയുള്ള ഭേദഗതിയാണ് വേണ്ടിയിരുന്നത്. എന്‍സിപിയുമായി വിഷയം ചര്‍ച്ച ചെയ്തില്ല. തങ്ങളുടെ അഭിപ്രായം പറയാന്‍ അവസരം ലഭിച്ചതുമില്ലെന്നും പിസി ചാക്കോ പറയുന്നു. നേരത്തെ ലോകായുക്തയില്‍ ഭേദഗതി കൊണ്ടുവരാനുള്ള നീക്കത്തെ സിപിഐ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മുന്നണിയിലെ പ്രവര്‍ത്തന രീതിയെ തന്നെ ചോദ്യം ചെയ്യുകയാണ് എന്‍സിപി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+