കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിക്കസേര വിടാതെ തോമസ് ചാണ്ടി! രാജിവെയ്ക്കില്ലെന്ന് എന്‍സിപിയും! പിണറായി പുറത്താക്കുമോ?

ചാണ്ടിയുടെ രാജിക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുകയോ, അദ്ദേഹം രാജി സന്നദ്ധത അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Google Oneindia Malayalam News

കൊച്ചി: മന്ത്രി തോമസ് ചാണ്ടി രാജിവെയ്ക്കില്ലെന്ന് എന്‍സിപി സംസ്ഥാന നേതൃത്വം. മന്ത്രി തോമസ് ചാണ്ടി രാജിവെക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. ചാണ്ടിയുടെ രാജിക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുകയോ, അദ്ദേഹം രാജി സന്നദ്ധത അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.

thomaschandy

മന്ത്രി രാജിവെക്കണമെന്ന് സിപിഐഎം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല, എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശശീന്ദ്രന്‍ തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് കുറ്റവിമുക്തനായാല്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് പീതാംബരന്‍ മാസ്റ്റര്‍ മറുപടി പറഞ്ഞത്.

മുസ്ലീം പള്ളിയിലെ മൂത്രപ്പുരയെ ചൊല്ലി സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു! മുസ്ലീംങ്ങള്‍ നാടുവിടുന്നുമുസ്ലീം പള്ളിയിലെ മൂത്രപ്പുരയെ ചൊല്ലി സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു! മുസ്ലീംങ്ങള്‍ നാടുവിടുന്നു

ആരും പീഡിപ്പിച്ചിട്ടില്ലെന്ന് സരിത എസ് നായര്‍! സോളാര്‍ കേസില്‍ പുതിയ ട്വിസ്റ്റ്....ആരും പീഡിപ്പിച്ചിട്ടില്ലെന്ന് സരിത എസ് നായര്‍! സോളാര്‍ കേസില്‍ പുതിയ ട്വിസ്റ്റ്....

തോമസ് ചാണ്ടിയുടെ കയ്യേറ്റവുമായി ബന്ധപ്പെട്ട് എജി നിയമോപദേശം നല്‍കിയതോടെയാണ് സിപിഎമ്മും സിപിഐയും അദ്ദേഹം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്. ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മന്ത്രി കായല്‍ കയ്യേറിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളുമുണ്ട്. ഈ സാഹചര്യത്തില്‍ തോമസ് ചാണ്ടിയെ സംരക്ഷിക്കേണ്ടതില്ലെന്നായിരുന്നു സിപിഎമ്മിന്റെയും നിലപാട്. തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് സിപിഐ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.

എജിയുടെ നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് അടിയന്തര യോഗം ചേരാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. ഞായറാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ തോമസ് ചാണ്ടിയുടെ കയ്യേറ്റമാകും പ്രധാനവിഷയം. രാജിവെക്കേണ്ടതില്ലെന്ന് എന്‍സിപി പറയുന്നുണ്ടെങ്കിലും, എല്‍ഡിഎഫ് യോഗത്തില്‍ നിലപാട് മയപ്പെടുത്തുമെന്നാണ് സൂചന. അങ്ങനെയാണങ്കില്‍ എകെ ശശീന്ദ്രനെ തിരികെ മന്ത്രിസ്ഥാനത്ത് നിയമിക്കണമെന്നും എന്‍സിപി ആവശ്യപ്പെട്ടേക്കും.

English summary
ncp state president says thomas chandy wont resign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X