എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ...
കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
കൊച്ചി: എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ അന്തരിച്ചു. ഞായറാഴ്ച രാവിലെ 7 മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. എൻസിപി സംസ്ഥാന പ്രസിഡന്റായ അദ്ദേഹം പാർട്ടി ദേശീയ സമിതി അംഗവുമാണ്. തമാശ കലർന്ന പ്രസംഗങ്ങളിലൂടെ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് പ്രത്യേകയിടം സ്വന്തമാക്കിയ നേതാവായിരുന്നു ഉഴവൂർ വിജയൻ.

കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ് യുവിലൂടെയാണ് ഉഴവൂർ വിജയൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് യൂത്ത് കോണ്‍ഗ്രസിലും കോൺഗ്രസിലും സജീവമായി. കോൺഗ്രസിൽ നിന്ന് പിന്നീട് കോൺഗ്രസ് (എസ്)ലെത്തിയ അദ്ദേഹം അതിനുശേഷമാണ് എൻസിപിയിലെത്തിയത്. ലോനപ്പൻ നമ്പാടന് ശേഷം പ്രസംഗങ്ങളിലൂടെ രാഷ്ട്രീയ വേദികളിൽ ചിരിപ്പൂരമൊരുക്കിയ നേതാവായിരുന്നു ഉഴവൂർ.












Click it and Unblock the Notifications