കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെച്ചൂരിയുടെ സർപ്രൈസ് എൻട്രി! ഇടതുമുന്നണി വിടാൻ എൻസിപി ഇല്ല... പാലായിൽ എന്താകും? പ്രഫുൽ പിണറായിയെ കാണും

Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: ഇടതുമുന്നണി വിടുക എന്ന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ കേരളത്തിലെ എന്‍സിപിയില്‍ അവസാനമായിരിക്കുന്നു. പാര്‍ട്ടി എല്‍ഡിഎഫില്‍ തന്നെ തുടരുമെന്ന് ദേശീയ നേതൃത്വം തീരുമാനിച്ചു. സംസ്ഥാന നേതാക്കളെ ദില്ലിയിലേക്ക് വിളിച്ചുവരുത്തി നടത്തിയ ചര്‍ച്ചയില്‍ ആണ് തീരുമാനം.

കാപ്പന് വൻ പ്രഹരം; ഇടതിനൊപ്പമെന്ന് പവാർ ഉറപ്പിച്ചു... കാപ്പനൊപ്പം എൻസിപി പോവില്ല, യുഡിഎഫിനും തിരിച്ചടികാപ്പന് വൻ പ്രഹരം; ഇടതിനൊപ്പമെന്ന് പവാർ ഉറപ്പിച്ചു... കാപ്പനൊപ്പം എൻസിപി പോവില്ല, യുഡിഎഫിനും തിരിച്ചടി

മാണി സ്മൃതിസംഗമത്തിൽ ക്ഷണിച്ചിട്ടും വന്നില്ല കാപ്പൻ, അറക്കും മുമ്പേ പിടയ്‌ക്കേണ്ടെന്ന് എംഎം മണിയുടെ ട്രോൾമാണി സ്മൃതിസംഗമത്തിൽ ക്ഷണിച്ചിട്ടും വന്നില്ല കാപ്പൻ, അറക്കും മുമ്പേ പിടയ്‌ക്കേണ്ടെന്ന് എംഎം മണിയുടെ ട്രോൾ

എന്‍സിപിയുടെ മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. പാലാ അടക്കമുള്ള നാല് സീറ്റുകളിലും ഇത്തവണയും മത്സരിക്കുമെന്നാണ് എന്‍സിപി പറയുന്നത്. എന്തായാലും ദില്ലിയിലെ യോഗത്തിനിടെ അപ്രതീക്ഷിതമായി സീതാറാം യെയ്യൂരി നേരിട്ട് കടന്നു വന്നു എന്നതും ശ്രദ്ധേയമാണ്. വിശദാംശങ്ങള്‍...

എല്‍ഡിഎഫില്‍ തന്നെ

എല്‍ഡിഎഫില്‍ തന്നെ

എന്‍സിപി ഇടതുമുന്നണി വിടില്ല എന്നാണ് കേന്ദ്ര നേതൃത്വം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേമ സമയം, കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകളില്‍ ഇത്തവണയും മത്സരിക്കും എന്നും പറയുന്നുണ്ട്. പാലാ ഉള്‍പ്പെടെ നാല് മണ്ഡലങ്ങളില്‍ ആയിരുന്നു എന്‍സിപി കഴിഞ്ഞ തവണ മത്സരിച്ചത്.

പിണറായിയെ കാണും

പിണറായിയെ കാണും

കേരളത്തിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലിനെ ആണ് ശരദ് പവാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. പിണറായി വിജയനുമായി പ്രഫുല്‍ പട്ടേല്‍ ചര്‍ച്ച നടത്തും. കേരളത്തില്‍ എത്തുന്ന പ്രഫുല്‍ മറ്റ് എല്‍ഡിഎഫ് നേതാക്കളേയും കാണും.

യെച്ചൂരിയുടെ സര്‍പ്രൈസ് എന്‍ട്രി

യെച്ചൂരിയുടെ സര്‍പ്രൈസ് എന്‍ട്രി

ദില്ലിയില്‍ ശരദ് പവാറിന്റെ വസതിയില്‍ വച്ചായിരുന്നു എന്‍സിപി നേതാക്കളുടെ യോഗം നടന്നത്. ഈ യോഗത്തിലേക്കായിരുന്നു സീതാറാം യെച്ചൂരിയുടെ അപ്രതീക്ഷിത സന്ദര്‍ശനം ഉണ്ടായത്. എല്‍ഡിഎഫില്‍ തന്നെ തുടരാന്‍ എന്‍സിപി തീരുമാനിച്ചതിന് പിന്നിലും ഈ സന്ദര്‍ശനവും അതിന് മുമ്പ് പവാര്‍, യെച്ചൂരിയുമായി നടത്തിയ ആശയ വിനിമയവും ഉണ്ട് എന്നാണ് കരുതുന്നത്.

പാലാ വിടില്ലെന്ന്

പാലാ വിടില്ലെന്ന്

പാലാ സീറ്റിന്റെ പേരിലാണ് നിലവിലെ തര്‍ക്കങ്ങള്‍ എല്ലാം. ഈ വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിനൊപ്പമാണ് ശരദ് പവാറും. പാലാ മണ്ഡലം തങ്ങള്‍ക്ക് തന്നെ വേണം എന്ന നിലപാട് ശരദ് പവാര്‍ യെച്ചൂരിയെ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ യെച്ചൂരി എന്തെങ്കിലും ഉറപ്പ് നല്‍കിയതായി അറിയില്ല.

പാലാ ഇല്ലെങ്കില്‍

പാലാ ഇല്ലെങ്കില്‍

തോറ്റ പാര്‍ട്ടിയ്ക്ക് സീറ്റ് നല്‍കരുത് എന്ന കാപ്പന്റെ വാദം ശരദ് പവാര്‍ യെച്ചൂരിയോടും ആവര്‍ത്തിച്ചു എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ പോലും എന്‍സിപി മുന്നണി വിടില്ലെന്നാണ് സൂചനകള്‍. അതിന് പകരം ഒരു രാജ്യ സഭാ സീറ്റും മറ്റൊരു നിയമസഭ സീറ്റും ആണ് എന്‍സിപി ആവശ്യപ്പെടുന്നത് എന്നാണ് വിവരം.

മൂന്ന് നേതാക്കള്‍

മൂന്ന് നേതാക്കള്‍

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ , മന്ത്രി എകെ ശശീന്ദ്രന്‍, മാണി സി കാപ്പന്‍ എംഎല്‍എ എന്നിവരായിരുന്നു ദില്ലിയിലെ ചര്‍ച്ചയില്‍ പങ്കെടുത്തത്. മുന്നണി വിടണമോ വേണ്ടയോ എന്നതില്‍ അന്തിമ തീരുമാനം എടുക്കാന്‍ ആയിരുന്നു രണ്ട് വിഭാഗം നേതാക്കളേയും ശരദ് പവാര്‍ ദില്ലിയിലേക്ക് വിളിപ്പിച്ചത്.

ഉമ്മന്‍ ചാണ്ടിയല്ല, പിണറായി വന്നാലും നേമത്ത് തോല്‍പിക്കുമെന്ന് വെല്ലുവിളി; മണ്ഡലം ഉറപ്പിച്ച് കുമ്മനംഉമ്മന്‍ ചാണ്ടിയല്ല, പിണറായി വന്നാലും നേമത്ത് തോല്‍പിക്കുമെന്ന് വെല്ലുവിളി; മണ്ഡലം ഉറപ്പിച്ച് കുമ്മനം

യുഡിഎഫില്‍ ലീഗ് മാത്രം ബാക്കിയാകും, കേരളത്തില്‍ ഇത്തവണ ത്രിപുര മോഡൽ അട്ടിമറി; അബ്ദുള്ളക്കുട്ടിയുടെ പ്രവചനങ്ങൾയുഡിഎഫില്‍ ലീഗ് മാത്രം ബാക്കിയാകും, കേരളത്തില്‍ ഇത്തവണ ത്രിപുര മോഡൽ അട്ടിമറി; അബ്ദുള്ളക്കുട്ടിയുടെ പ്രവചനങ്ങൾ

ധര്‍മജന്‍ പിണറായിയ്‌ക്കെതിരെ മത്സരിക്കട്ടെ; സംവരണ സീറ്റിൽ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥി വേണ്ടെന്ന് ദളിത് കോൺഗ്രസ്ധര്‍മജന്‍ പിണറായിയ്‌ക്കെതിരെ മത്സരിക്കട്ടെ; സംവരണ സീറ്റിൽ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥി വേണ്ടെന്ന് ദളിത് കോൺഗ്രസ്

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election

English summary
NCP to contiue in LDF, National Leadership decide; Sitaram Yechury pays surprise visit to Sharad Pawar's house.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X