കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപിയിലും 'ലഡുപൊട്ടി'; ലഡു വിവാദം മുന്‍ നിര്‍ത്തി തച്ചങ്കരിയെ മാറ്റാന്‍ എന്‍സിപി?

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: ലഡുവിവാദം മുന്‍ നിര്‍ത്തി തച്ചങ്കരിയെ സ്ഥലം മാറ്റാനുള്ള ശ്രമവുമായി എന്‍സിപി നേതൃത്വം. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ തച്ചങ്കരി നടത്തിയ പരിഷ്‌ക്കാരം എന്‍സിപിക്കാരനായ വകുപ്പ് മന്ത്രിക്കും നേതാക്കള്‍ക്കും ദഹിച്ചിരുന്നില്ല.

എംവിഐ സ്ഥലംമാറ്റമുള്‍പ്പടെ അഴിമതിക്ക് ഇടനല്‍കാതെ ഉദ്യോഗസ്ഥരില്‍ നിന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് സുതാര്യമായി നടത്തിയ നിയമങ്ങള്‍ ഒരു വിഭാഗം എന്‍സിപി നേതാക്കളെ പ്രകോപിപ്പിച്ചിരുന്നു. സ്ഥലം മാറ്റകാര്യത്തില്‍ ഇടപെട്ടിരുന്ന മന്ത്രി ഓഫീസിന് മാത്രമല്ല ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ ആസ്ഥാനത്തെ ചില ആള്‍ക്കും തച്ചങ്കരിയുെട നീക്കം തിരിച്ചടിയായിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

വെള്ളാനകള്‍

വെള്ളാനകള്‍

ഒരവസരത്തിന് വേണ്ടി കാത്തിരുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ ഓഫീസിലെ 'വെള്ളാനകള്‍' തന്നെയാണ് പിറന്നാളിനോടനുബന്ധിച്ച് ലഡു വിതരണം നടത്തുന്നതിനായി തച്ചങ്കരി നിര്‍ദേശം നല്‍കിയെന്ന് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത്.

അന്വേഷണം

അന്വേഷണം

ദില്ലിയിലായിരുന്ന മന്ത്രി എകെ ശശീന്ദ്രന്‍ അന്വേഷണം നടത്തണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു.

പരിമിതി

പരിമിതി

സര്‍ക്കാര്‍ ജീവനക്കാരുടെ പിറന്നാള്‍ എങ്ങിനെ ആഘോഷിക്കണമെന്നതിനെ കുറിച്ച് നിലവില്‍ നിയമങ്ങളോ ചട്ടങ്ങളോ ഇല്ല. അതിനാല്‍ തന്നെ തച്ചങ്കരിക്കെതിരെ നടപടി സ്വീകരിക്കാനും സര്‍ക്കാരിന് പരിമിതികളുണ്ട്.

അനൗചിത്യം

അനൗചിത്യം

ആര്‍ടിഒ ഓഫീസുകളില്‍ തന്നെ പിറന്നാള്‍ ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരി സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെങ്കില്‍ അതിന് അനൗചിത്യ മുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

എളുപ്പമല്ല

എളുപ്പമല്ല

ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തില്‍ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കുക എന്നതിനാല്‍ തച്ചങ്കരിയെ തെറിപ്പിക്കാന്‍ വകുപ്പ് മന്ത്രിക്കും എന്‍സിപിക്കും എളുപ്പമല്ല

പ്രയാസം

പ്രയാസം

കൈരളി ചാനലിന്റെ ആരംഭം മുതല്‍ അതിനോട് സഹകരിച്ചും കണ്ണൂര്‍ റെയിഞ്ച് ഡിഐജി ആയിരിക്കെ തന്നെ സിപിഎം ഉന്നത നേതൃത്വവുമായി ഏറെ അടുപ്പം പുലര്‍ത്തി പോരുകയും ചെയ്ത തച്ചങ്കരിയെ കൈവെടിയുക പ്രയാസമുള്ള കാര്യമാണ്.

തെറ്റായ സന്ദേശം

തെറ്റായ സന്ദേശം

തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ നടത്തുന്ന പരിഷ്‌കാരങ്ങള്‍ അഴിമതിക്കെതിരായാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ഭരണപക്ഷത്തിന്റെ അഭിപ്രായം.

പരസ്യമായി

പരസ്യമായി

തച്ചങ്കരിയെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് എന്‍സിപി എറണാകുളം ജില്ലാ കമ്മറ്റി തന്നെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.

English summary
NCP wants to remove Transport Commissioner Tomin Thachankary?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X