കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫില്‍ എന്‍സിപി പിടിമുറുക്കുന്നു, അഞ്ച് സീറ്റ് ചോദിക്കുമെന്ന് ശശീന്ദ്രന്‍, ജോസും ചോദിക്കട്ടെ!!

Google Oneindia Malayalam News

കൊച്ചി: ജോസ് കെ മാണി എല്‍ഡിഎഫില്‍ എത്തിയതോടെ ദുര്‍ബലമാവാതിരിക്കാന്‍ നീക്കവുമായി എന്‍സിപി. കൂടുതല്‍ സീറ്റുകള്‍ മുന്നണിയില്‍ ചോദിക്കാനാണ് തീരുമാനം. ഇക്കാര്യം മന്ത്രി എകെ ശശീന്ദ്രനും സ്ഥിരീകരിച്ചു. എന്‍സിപി ഇടത് മുന്നണി വിടില്ലെന്ന കാര്യവും ശശീന്ദ്രന്‍ വ്യക്തമാക്കി. പാലാ സീറ്റിന്റെ പേരില്‍ മാത്രം മുന്നണി വിടേണ്ട സ്ഥിതിയൊന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം എന്‍സിപിക്ക് നാല് സീറ്റ് പോര, അഞ്ച് സീറ്റ് ഇത്തവണ ആവശ്യപ്പെടുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

1

എല്‍ഡിഎഫില്‍ ഇതോടെ സീറ്റ് വിഭജനം കുറച്ച് കടുപ്പമേറിയതാവുമെന്ന് ഉറപ്പായിരിക്കുകയാണ്. കേരളത്തില്‍ അല്ല മറ്റേത് സംസ്ഥാനങ്ങളിലും മുന്നണി രാഷ്ട്രീയം നടത്തുന്നവരില്‍ ചര്‍ച്ചകള്‍ അവസാന നിമിഷം വരെയുണ്ടാവും. അന്തിമ പ്രഖ്യാപനം വരുന്നത് എല്‍ഡിഎഫ് ഔദ്യോഗികമായി സീറ്റ് വിഭജനം പ്രഖ്യാപിക്കുമ്പോഴാണ്. അതിന് ധാരാളം സമയമുണ്ടെന്നും ശശീന്ദ്രന്‍ പറഞ്ഞു. എന്‍സിപി അഞ്ച് സീറ്റ് ആവശ്യപ്പെടില്ലെന്ന് മാധ്യമങ്ങളോട് ആരാണ് പറഞ്ഞതെന്നും ശശീന്ദ്രന്‍ ചോദിച്ചു.

സീറ്റ് ചര്‍ച്ച നടക്കുന്ന സമയത്ത് അവകാശവാദം ഉന്നയിക്കാന്‍ എന്‍സിപിക്ക് അവകാശമുണ്ട്. ഇത് ഏത് മുന്നണിയിലെയും ഘടകകക്ഷികള്‍ക്കും അവകാശമുണ്ട് ഒരു സീറ്റ് വിട്ടുകൊടുക്കുമെന്ന് ഏതെങ്കിലും പാര്‍ട്ടി പറയുമെന്ന് കരുതുന്നുണ്ടോ? സിറ്റിംഗ് സീറ്റ് ഒരാളും വിട്ടുകൊടുക്കില്ല. മുന്നണി വിടുന്ന കാര്യം ഞങ്ങള്‍ ആലോചിച്ചിട്ടേയില്ല. മുന്നണി രൂപീകരിച്ചത് രാഷ്ട്രീയ സാഹചര്യങ്ങള്‍ കൊണ്ടാണ്. അതിന് യാതൊരു മാറ്റവും ഇപ്പോഴും സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം ജോസ് കെ മാണിക്ക് പാലാ സീറ്റില്‍ അവകാശവാദം ഉന്നയിക്കാന്‍ അവകാശമുണ്ട്. അവരതാണ് ചെയ്യുന്നത്. ഘടകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ ഇടതുമുന്നണി സ്വാതന്ത്ര്യം തന്നിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ സീറ്റുകള്‍ ജോസിന് ചോദിക്കാം. അതേ പോലെ മാണി സി കാപ്പനും ആ അവകാശം ഉണ്ടെന്നും ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററും എന്‍സിപി മുന്നണി വിടുന്ന കാര്യം ചിന്തിച്ചിട്ടില്ലെന്നാണ് പറയുന്നത്. എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍സിപി പാലാ സീറ്റുമായി ബന്ധപ്പെട്ട് രണ്ട് തട്ടിലാണെന്ന് വ്യക്തമാണ്. മാണി സി കാപ്പന്‍ എന്‍സിപി വിട്ട് ചിലപ്പോള്‍ യുഡിഎഫിനൊപ്പം ചേരാനും സാധ്യതയുണ്ട്. പാലാ സീറ്റ് വിട്ടു തരില്ലെന്ന് തന്നെയാണ് പീതാംബരന്‍ മാസ്റ്റര്‍ അടക്കം പറഞ്ഞിരിക്കുന്നത്. പാലാ സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തതിന്റെ ക്രെഡിറ്റ് കാപ്പന്‍ നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അത് സ്വാഭാവികമായ ഡിമാന്‍ഡാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയത് കൊണ്ട് ജോസ് പക്ഷത്തെ വിട്ടുകളയാന്‍ എല്‍ഡിഎഫിന് സാധിക്കില്ല. അവര്‍ക്ക് തന്നെയാണ് പ്രാധാന്യം നല്‍കുക. പാലായ്ക്ക് പകരം വിജയ സാധ്യതയുള്ള മറ്റൊരു സീറ്റ് ചോദിക്കാനും സാധ്യതയുണ്ട്.

Recommended Video

cmsvideo
നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam

English summary
ncp will ask for 5 seats in ldf says ncp minister ak sasheendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X