കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടനാട് സീറ്റ് എൻസിപിക്ക് തന്നെ, തോമസ് ചാണ്ടിയുടെ സഹോദരൻ സ്ഥാനാർത്ഥി?

Google Oneindia Malayalam News

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റ് എൻസിപിക്ക് തന്നെ നൽകാൻ എൽഡിഎഫിൽ തീരുമാനം. വെള്ളിയാഴ്ച നടന്ന എൽഡിഎഫ് യോഗത്തിന് ശേഷം സിപിഎം- സിപിഐ നേതാക്കൾ എൻസിപി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് അന്തിമ ധാരണയായത്. എൻസിപിയിൽ നിന്നും സീറ്റ് എടുക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ഇടതുമുന്നണി യോഗം വിലയിരുത്തി.

സെന്‍കുമാറിനേയും സുഭാഷ് വാസുവിനേയും തള്ളി ബിജെപി! തുഷാറിന്‍റെ ബിഡിജെഎസ് ആണ് ഘടകകക്ഷിയെന്ന്സെന്‍കുമാറിനേയും സുഭാഷ് വാസുവിനേയും തള്ളി ബിജെപി! തുഷാറിന്‍റെ ബിഡിജെഎസ് ആണ് ഘടകകക്ഷിയെന്ന്

കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും കുട്ടനാട് സീറ്റിൽ എൻസിപിയാണ് വിജയിച്ചിരുന്നത്. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് ഇത്തവണ കുട്ടനാട്ടിൽ എൻസിപി സ്ഥാനാർത്ഥിയാകുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വൈകാതെ അറിയിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. എൻസിപിയിൽ നിന്നും സിപിഎം സീറ്റ് ഏറ്റെടുത്തേക്കും എന്ന അഭ്യൂഹങ്ങൾക്കും ഇതോടെ വിരാമമായി.

ncp

മുൻ മന്ത്രിയും കുട്ടനാട് എംഎൽഎയുമായിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് കുട്ടനാട് സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അതേ സമയം കുട്ടനാട് സീറ്റിനെ ചൊല്ലി യുഡിഎഫിൽ പ്രതിസന്ധി ഏറുകയാണ്. കേരളാ കോൺഗ്രസിൽ നിന്നും സീറ്റ് ഏറ്റെടുക്കണമെന്ന നിലപാടിലാണ് കോൺഗ്രസ്. എന്നാൽ സീറ്റ് വിട്ടുനൽകാനാകില്ലെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. ഫെബ്രുവരി 25 ന് ചേരുന്ന യോഗത്തിൽ സീറ്റ് ഏറ്റെടുക്കുന്ന കാര്യം ചർച്ചചെയ്യുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

English summary
NCP will contest in Kuttanad assembly seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X