കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപി ദേശീയ നേതൃത്വം കാപ്പന്റെ നിലപാടിനൊപ്പം, യുഡിഎഫിനൊപ്പം പോകും, ശശീന്ദ്രന് മാത്രം എതിര്‍പ്പ്!!

Google Oneindia Malayalam News

കോട്ടയം: എന്‍സിപി എല്‍ഡിഎഫ് വിടുമെന്ന കാര്യം ഏകദേശം ഉറപ്പിക്കുന്നു. മാണി സി കാപ്പന്റെ നിലപാടിനൊപ്പമാണ് ദേശീയ നേതൃത്വവും ഉള്ളത്. അനുനയ നീക്കത്തിനായി എകെ ശശീന്ദ്രന്‍ നടത്തിയ ശ്രമങ്ങളൊന്നും ഫലിച്ചിട്ടില്ല. യുഡിഎഫിലേക്ക് പോകാനാണ് ദേശീയ നേതൃത്വം താല്‍പര്യം പ്രകടിപ്പിക്കുന്നത്. എല്‍ഡിഎഫില്‍ സിറ്റിംഗ് സീറ്റുകള്‍ വിട്ടുകൊടുത്ത്, നഷ്ട്ം സഹിച്ച് തുടരേണ്ടതില്ലെന്നും ശരത് പവാര്‍ അടക്കമുള്ളവര്‍ നിലപാടെടുത്തിട്ടുണ്ട്. പാലാ സീറ്റിനെ ചൊല്ലിയാണ് ഇപ്പോള്‍ എല്‍ഡിഎഫില്‍ തര്‍ക്കമുണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ ചര്‍ച്ചകളേ തുടങ്ങിയിട്ടില്ലെന്നാണ് സിപിഎം നിലപാട്.

1

ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തോട് മന്ത്രി എകെ ശശീന്ദ്രന്‍ പക്ഷത്തിന് താല്‍പര്യമില്ല. നിലവിലെ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തണമെങ്കില്‍ എല്‍ഡിഎഫിന്റെ കൂടെ നിന്നിട്ടേ കാര്യമുള്ളൂ എന്നാണ് ഇവര്‍ പറയുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകളും ലഭിച്ചിട്ടില്ലെങ്കില്‍ എല്‍ഡിഎഫ് വിടാമെന്നാണ് നിലപാടാണ് ശരത് പവാറിനും പ്രഫുല്‍ പട്ടേലിനും ഉള്ളത്. കോണ്‍ഗ്രസുമായി പവാറിനുള്ള അടുപ്പമാണ് ഇതിന് കാരണമായി പറയുന്നത്. പാലാ, കുട്ടനാട് സീറ്റുകളുടെ കാര്യത്തില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ച്ചയ്ക്കും എന്‍സിപി തയ്യാറല്ല.

ഇത് രണ്ടും എന്‍സിപി കഴിഞ്ഞ തവണ നേടിയതാണ്. ഇതില്‍ പാലാ ജോസിന് നല്‍കി നഷ്ടം സഹിച്ച് എല്‍ഡിഎഫില്‍ തുടരില്ലെന്നാണ് എന്‍സിപി നിലപാട്. ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇടതുമുന്നണി വിടുന്നതില്‍ തര്‍ക്കമുള്ളതിനാല്‍ ശശീന്ദ്രന്‍ ഇന്ന് കേന്ദ്ര നേതൃത്വുവുമായി ചര്‍ച്ച നടത്തും. ഇടതുമുന്നണിയില്‍ തുടരണമെന്ന് പ്രഫുല്‍ പട്ടേലിനെ അറിയിക്കാനാണ് തീരുമാനം. പതിനൊന്ന് ജില്ലാ കമ്മിറ്റികളും തനിക്കൊപ്പമാണെന്ന് ശശീന്ദ്രന്‍ അവകാശവാദമുന്നയിക്കുന്നുണ്ട്. ശരത് പവാറുമായും ശശീന്ദ്രന്‍ ചര്‍ച്ച നടത്തും. എന്നാല്‍ ശശീന്ദ്രനോടും പവാര്‍ ഈ നിലപാട് തന്നെയാണ് സ്വീകരിക്കുക.

അതേസമയം എന്‍സിപിയുമായി ദേശീയ തലത്തിലാണ് ചര്‍ച്ചയുണ്ടാവുകയെന്ന് കോണ്‍ഗ്രസ് പറഞ്ഞു. സംസ്ഥാന തലത്തില്‍ ചര്‍ച്ചയുണ്ടാവില്ല. കേരളത്തില്‍ ചര്‍ച്ചകള്‍ വേണ്ടെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. മാണി സി കാപ്പന്‍ ഇടതുമുന്നണി വിട്ടാല്‍ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ എല്ലാ ചര്‍ച്ചകളും ഹൈക്കമാന്‍ഡാണ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ദേശീയ തലത്തില്‍ കാര്യങ്ങള്‍ നടക്കുന്നത്. എന്നാല്‍ എന്‍സിപി മുന്നണി വിട്ടാല്‍ അതിന്റെ നേട്ടം മാണി സി കാപ്പന് മാത്രമാണെന്ന് ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും പറയുന്നുണ്ട്. അതുകൊണ്ട് ഇവര്‍ ഇടതുമുന്നണി വിടാനുള്ള സാധ്യത കുറവാണ്.

Recommended Video

cmsvideo
P K Kunhalikutty Won't Resign From MP Post

English summary
ncp will leave ldf if they can't get pala seat, sharad pawar gaves the nod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X