Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസ് ചാണ്ടി ഒറ്റയ്ക്കല്ല; കൂടെ എല്ലാവരുമുണ്ട്, മന്ത്രിയെ അവഹേളിച്ച മുജീബ് റഹ്മാനെ പുറത്താക്കി

തിരുവനന്തപുരം: റിസോര്‍ട്ടിനായി ഗതാഗത മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ വന്ന അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായി. എന്‍സിപി നേതൃത്വം മന്ത്രി തോമസ് ചാണ്ടിക്കൊപ്പമെന്ന് ടിപി പീതാംബരന്‍ പറഞ്ഞു. ഉഴവൂര്‍ വിജയന്റെ മരണത്തില്‍ പരാതി നല്‍കിയ മുജീബുര്‍ റഹ്മാനെ പുറത്താക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതോടു കൂടി വീണ്ടും എൻസിപിയിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടാകാനാണ് സാധ്യത.

പാര്‍ട്ടി മന്ത്രിക്കൊപ്പമാണെന്നും മന്ത്രിയെ നിരന്തരം അവഹേളിച്ചതിനാണ് മുജീബ് റഹ്മാനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുന്നതെന്നും എന്‍സിപി ദേശീയസെക്രട്ടറി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.അനാവശ്യ ആരോപണങ്ങളില്‍ നടപടിയെടുക്കേണ്ട കാര്യമില്ല. നടപടി ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.

ചാനൽ ചർച്ചയിൽ വിമർശനം

ചാനൽ ചർച്ചയിൽ വിമർശനം

വിഷയത്തില്‍ മൂന്നു ജില്ലാകമ്മിറ്റികളോട് വിശദീകരണം ചോദിക്കും. ചാനല്‍ ചര്‍ച്ചകളില്‍ മന്ത്രിയെ വിമര്‍ശിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കായൽ കയ്യേറ്റം

കായൽ കയ്യേറ്റം

ആലപ്പുഴ കുട്ടനാട്ടില്‍ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക്പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയെന്നും അഞ്ച് ഏക്കര്‍ കായല്‍ കൈയേറിയെന്നുമാണ് തോമസ് ചാണ്ടിക്കെതിരായ ആരോപണം.

ഫയലുകൾ കാണാനില്ല

ഫയലുകൾ കാണാനില്ല

ആരോപണമുയര്‍ന്നതിനു പിന്നാലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട റവന്യു രേഖകള്‍ ആലപ്പുഴ നഗരസഭയില്‍നിന്നു കാണാതായിരുന്നു.

പണക്കൊഴുപ്പിന്റെ പിൻബലത്തിൽ

പണക്കൊഴുപ്പിന്റെ പിൻബലത്തിൽ

അതേസമയം പണക്കൊഴുപ്പി​ന്റെ പിൻബലത്തിലാണ് തോമസ് ചാണ്ടി പിണറായി മന്ത്രിസഭയിൽ തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ജയരാജനില്ലാത്ത നീതി

ജയരാജനില്ലാത്ത നീതി

ബന്ധുനിയമനത്തി​ന്റെ പേരിൽ മന്ത്രിയായിരുന്ന ഇപി ജയരാജന് ലഭിക്കാത്ത നീതിയാണ് കായൽ കൈയേറിയ തോമസ് ചാണ്ടിക്ക് ലഭിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കലക്ടറുടെ പ്രാഥമിക റിപ്പോർട്ട്

കലക്ടറുടെ പ്രാഥമിക റിപ്പോർട്ട്

കലക്ടറുടെ പ്രാഥമിക റിപ്പോർട്ട് മാത്രം മതി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാനെന്ന് ചെന്നിത്തല ചൂണ്ടികാട്ടി. ആരോപണവിധേയൻ തോമസ് ചാണ്ടി ആയതിനാലാണ് മുഖ്യമന്ത്രി നടപടി എടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

ലോക്നാഥ് ബെഹ്റ

ലോക്നാഥ് ബെഹ്റ

അഴിമതിക്കേസുകളെല്ലാം തേച്ചുമായ്ച്ച് കളയാനാണ് ലോക്നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചത്. ന്ത്രിയുടെ അഴിമതിയായതിനാൽ കലക്ടറുടെ മേൽ കൂടുതൽ രാഷ്ട്രീയ സമ്മർദം വന്നുകൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+