മോഹന്‍ലാലും സുരേഷ് ഗോപിയും തമ്മില്‍ കൂടിക്കാഴ്ച; ശേഷം ഇരുവരും പറഞ്ഞത്... ഉദ്വേഗ നിമിഷം
കൊച്ചി: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി നടന് മോഹന്‍ലാലിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. കൊച്ചി തേവരയിലുള്ള മോഹന്‍ലാലിന്റെ വീട്ടിലേക്ക് രാവിലെ പതിനൊന്ന് മണിയോടെയാണ് സുരേഷ് ഗോപി എത്തിയത്. നിശബ്ദ പ്രചാരണത്തിന് വേണ്ടി മാറ്റിവച്ച ദിവസം എല്ലാ സ്ഥാനാര്‍ഥികളും മണ്ഡലത്തില്‍ ചെലവഴിക്കുമ്പോഴാണ് സുരേഷ് ഗോപി കൊച്ചിയിലെത്തിയത്.
മോഹന്‍ലാലിന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ വരവ് അറിഞ്ഞ് വന്‍ മാധ്യമപ്പടയും എത്തിയിരുന്നു. എല്ലാ നന്മകളും സുരേഷ് ഗോപിക്ക് നേരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. രാഷ്ട്രീയപരമായ ചര്‍ച്ചകള്‍ നടന്നില്ലെന്നാണ് ഇരുവരും നല്കിയ സൂചന. എന്നാല്‍ ഈ ദിവസം തന്നെ കൂടിക്കാഴ്ചയ്ക്ക് തിരിഞ്ഞെടുത്തത് പൊതുവെ ചര്‍ച്ചയായി. അല്‍പ്പനേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇരുവരും പിരിഞ്ഞു. സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ....

സുരേഷ് ഗോപി പറയുന്നു
സിനിമാ ജീവിതം തുടങ്ങുന്ന കാലത്ത് മോഹന്‍ലാലും മമ്മൂക്കയും തന്നെ കൊണ്ടുനടന്നവരാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ല. മോഹന്‍ലാലിന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

രാജാവിന്റെ മകന്
രാജാവിന്റെ മകന് എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ലാലിന്റെ മുറിയില്‍ ലാല്‍ എന്നെ കെട്ടിപ്പിടിച്ചാണ് കിടന്നിട്ടുള്ളത്. അന്നുമുതല്‍ ഇന്നുവരെയുള്ള ബന്ധമാണ്. ലാലും അമ്മയും സുചിത്രയുമൊക്കെ എന്റെ വീട്ടില്‍ വന്ന് ഭക്ഷണം കഴിക്കാറുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞു.

എന്റെ ജീവിതത്തില്‍
എന്റെ ജീവിതത്തില്‍ ആദ്യമായി സംഭവിക്കുന്ന മുഹൂര്‍ത്തത്തിന് ലാലിന്റെ അനുഗ്രഹം വേണം. അതിനാണ് വന്നത്. ഇത് നിശബ്ദ പ്രചാരണത്തിന്റെ സമയമാണ്. എന്റെ മണ്ഡലത്തിന് പുറത്ത് വന്നാണ് ഞാന്‍ ഇത് ചെയ്യുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

ഈ കൂടിക്കാഴ്ചയില്‍
ഈ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ല. കുടുംബ പരമായ ബന്ധം മാത്രമാണുള്ളത്. ലാലിന്റെ അമ്മ എനിക്ക് ഇഷ്ടമനുസരിച്ച് ഭക്ഷണമുണ്ടാക്കി തന്നിട്ടുണ്ട്. തുടക്ക കാലത്ത് ഷൂട്ടിങ് കഴിഞ്ഞ് ലാലിന്റെ കൂടെ ഒരുപാട് താമസിച്ചിട്ടുണ്ട്. അനുഗ്രഹം വാങ്ങിയെന്നും സുരേഷ് ഗോപി പറഞ്ഞു.

മോഹന്‍ലാല്‍ പറയുന്നു
സുരേഷ് ഗോപിക്ക് എല്ലാവിധ നന്മകളുമുണ്ടാകട്ടെ എന്ന് മോഹന്‍ലാല്‍ ആശംസിച്ചു. സുരേഷ് എന്റെ സുഹൃത്താണ്. അദ്ദേഹത്തിന് നല്ലതു വരാന്‍ പ്രാര്‍ഥിക്കുന്നുവെന്നും സുരേഷ് ഗോപി ജയിക്കുമെന്ന് പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ പ്രതികരിച്ചു.

വോട്ട് ചെയ്യാന്‍ പോകുമോ
തിരുവനന്തപുരത്താണ് തനിക്ക് വോട്ട്. വോട്ട് ചെയ്യാന്‍ പോകുമോ എന്ന് ചോദിക്കരുത്. അത് സസ്പെന്‍സാണെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. ശേഷം വന്നവര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും മോഹന്‍ലാല്‍ അവസരം നല്കി.

ചാലക്കുടിയില്‍ കണ്ടത്
നേരത്തെ ചാലക്കുടിയില്‍ മല്‍സരിക്കുന്ന ഇടതുസ്ഥാനാര്‍ഥിയായ നടന് ഇന്നസെന്റിന്റെ പ്രചാരണ വേളയില്‍ മമ്മൂട്ടി എത്തിയത് വാര്‍ത്തയായിരുന്നു. പ്രചാരണ വാഹനത്തില്‍ മമ്മൂട്ടി കയറുകയും ചെയ്തു. ശേഷം വിജയാശംസകള്‍ നേര്‍ന്നാണ് അദ്ദേഹം പിരിഞ്ഞത്.
-
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ് -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത്












Click it and Unblock the Notifications