കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലും സുരേഷ് ഗോപിയും തമ്മില്‍ കൂടിക്കാഴ്ച; ശേഷം ഇരുവരും പറഞ്ഞത്... ഉദ്വേഗ നിമിഷം

Google Oneindia Malayalam News

കൊച്ചി: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി നടന്‍ മോഹന്‍ലാലിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. കൊച്ചി തേവരയിലുള്ള മോഹന്‍ലാലിന്റെ വീട്ടിലേക്ക് രാവിലെ പതിനൊന്ന് മണിയോടെയാണ് സുരേഷ് ഗോപി എത്തിയത്. നിശബ്ദ പ്രചാരണത്തിന് വേണ്ടി മാറ്റിവച്ച ദിവസം എല്ലാ സ്ഥാനാര്‍ഥികളും മണ്ഡലത്തില്‍ ചെലവഴിക്കുമ്പോഴാണ് സുരേഷ് ഗോപി കൊച്ചിയിലെത്തിയത്.

മോഹന്‍ലാലിന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ വരവ് അറിഞ്ഞ് വന്‍ മാധ്യമപ്പടയും എത്തിയിരുന്നു. എല്ലാ നന്‍മകളും സുരേഷ് ഗോപിക്ക് നേരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. രാഷ്ട്രീയപരമായ ചര്‍ച്ചകള്‍ നടന്നില്ലെന്നാണ് ഇരുവരും നല്‍കിയ സൂചന. എന്നാല്‍ ഈ ദിവസം തന്നെ കൂടിക്കാഴ്ചയ്ക്ക് തിരിഞ്ഞെടുത്തത് പൊതുവെ ചര്‍ച്ചയായി. അല്‍പ്പനേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇരുവരും പിരിഞ്ഞു. സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ....

 സുരേഷ് ഗോപി പറയുന്നു

സുരേഷ് ഗോപി പറയുന്നു

സിനിമാ ജീവിതം തുടങ്ങുന്ന കാലത്ത് മോഹന്‍ലാലും മമ്മൂക്കയും തന്നെ കൊണ്ടുനടന്നവരാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ല. മോഹന്‍ലാലിന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

രാജാവിന്റെ മകന്‍

രാജാവിന്റെ മകന്‍

രാജാവിന്റെ മകന്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ലാലിന്റെ മുറിയില്‍ ലാല്‍ എന്നെ കെട്ടിപ്പിടിച്ചാണ് കിടന്നിട്ടുള്ളത്. അന്നുമുതല്‍ ഇന്നുവരെയുള്ള ബന്ധമാണ്. ലാലും അമ്മയും സുചിത്രയുമൊക്കെ എന്റെ വീട്ടില്‍ വന്ന് ഭക്ഷണം കഴിക്കാറുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞു.

എന്റെ ജീവിതത്തില്‍

എന്റെ ജീവിതത്തില്‍

എന്റെ ജീവിതത്തില്‍ ആദ്യമായി സംഭവിക്കുന്ന മുഹൂര്‍ത്തത്തിന് ലാലിന്റെ അനുഗ്രഹം വേണം. അതിനാണ് വന്നത്. ഇത് നിശബ്ദ പ്രചാരണത്തിന്റെ സമയമാണ്. എന്റെ മണ്ഡലത്തിന് പുറത്ത് വന്നാണ് ഞാന്‍ ഇത് ചെയ്യുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

ഈ കൂടിക്കാഴ്ചയില്‍

ഈ കൂടിക്കാഴ്ചയില്‍

ഈ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ല. കുടുംബ പരമായ ബന്ധം മാത്രമാണുള്ളത്. ലാലിന്റെ അമ്മ എനിക്ക് ഇഷ്ടമനുസരിച്ച് ഭക്ഷണമുണ്ടാക്കി തന്നിട്ടുണ്ട്. തുടക്ക കാലത്ത് ഷൂട്ടിങ് കഴിഞ്ഞ് ലാലിന്റെ കൂടെ ഒരുപാട് താമസിച്ചിട്ടുണ്ട്. അനുഗ്രഹം വാങ്ങിയെന്നും സുരേഷ് ഗോപി പറഞ്ഞു.

മോഹന്‍ലാല്‍ പറയുന്നു

മോഹന്‍ലാല്‍ പറയുന്നു

സുരേഷ് ഗോപിക്ക് എല്ലാവിധ നന്‍മകളുമുണ്ടാകട്ടെ എന്ന് മോഹന്‍ലാല്‍ ആശംസിച്ചു. സുരേഷ് എന്റെ സുഹൃത്താണ്. അദ്ദേഹത്തിന് നല്ലതു വരാന്‍ പ്രാര്‍ഥിക്കുന്നുവെന്നും സുരേഷ് ഗോപി ജയിക്കുമെന്ന് പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ പ്രതികരിച്ചു.

 വോട്ട് ചെയ്യാന്‍ പോകുമോ

വോട്ട് ചെയ്യാന്‍ പോകുമോ

തിരുവനന്തപുരത്താണ് തനിക്ക് വോട്ട്. വോട്ട് ചെയ്യാന്‍ പോകുമോ എന്ന് ചോദിക്കരുത്. അത് സസ്‌പെന്‍സാണെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. ശേഷം വന്നവര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും മോഹന്‍ലാല്‍ അവസരം നല്‍കി.

ചാലക്കുടിയില്‍ കണ്ടത്

ചാലക്കുടിയില്‍ കണ്ടത്

നേരത്തെ ചാലക്കുടിയില്‍ മല്‍സരിക്കുന്ന ഇടതുസ്ഥാനാര്‍ഥിയായ നടന്‍ ഇന്നസെന്റിന്റെ പ്രചാരണ വേളയില്‍ മമ്മൂട്ടി എത്തിയത് വാര്‍ത്തയായിരുന്നു. പ്രചാരണ വാഹനത്തില്‍ മമ്മൂട്ടി കയറുകയും ചെയ്തു. ശേഷം വിജയാശംസകള്‍ നേര്‍ന്നാണ് അദ്ദേഹം പിരിഞ്ഞത്.

ഗുജറാത്തില്‍ ബിജെപി വിയര്‍ക്കും; 13 സീറ്റ് കിട്ടുമെന്ന് കോണ്‍ഗ്രസ്, സീറ്റുകള്‍ നഷ്ടമാകുമെന്ന് ബിജെപിഗുജറാത്തില്‍ ബിജെപി വിയര്‍ക്കും; 13 സീറ്റ് കിട്ടുമെന്ന് കോണ്‍ഗ്രസ്, സീറ്റുകള്‍ നഷ്ടമാകുമെന്ന് ബിജെപി

English summary
Thrissur NDA Candidate Suresh Gopi visited Mohanlal in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X