കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടിടത്ത് ബിജെപി വിജയിക്കില്ല, കോന്നിയില്‍ സുരേന്ദ്രന്‍റെ വിജയം സുനിശ്ചിതം; പ്രവചനവുമായി തുഷാര്‍

Google Oneindia Malayalam News

തിരുവന്തപുരം: അഞ്ച് മണ്ഡലങ്ങളും ഉപതിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ എന്‍ഡിഎയുടെ വിജയസാധ്യത പ്രവചിച്ച് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. അരൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ മുന്നണി വിജയം പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കിയ തുഷാര്‍ വെള്ളപ്പള്ളി മറ്റ് മൂന്ന് മണ്ഡലങ്ങളിലും വലിയ പ്രതീക്ഷയാണ് ഉള്ളതെന്നും അഭിപ്രായപ്പെട്ടു.

ജോളിക്ക് തെറിയഭിഷേകം, കൂകി വിളിച്ച് ജനക്കൂട്ടം; പ്രതികളെ 6 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടുജോളിക്ക് തെറിയഭിഷേകം, കൂകി വിളിച്ച് ജനക്കൂട്ടം; പ്രതികളെ 6 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കണക്കുകളുടെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറയുന്നത്. ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. കോന്നിയില്‍ കെ സുരേന്ദ്രന്‍റെ വിജയം സുനിശ്ചിതമാണെന്ന് കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയ തുഷാര്‍ വെള്ളാപ്പള്ളി അവകാശപ്പെട്ടിരുന്നു.

thusar

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും എന്‍ഡിഎയും ബിഡിജെഎസും ഒന്നായി നിന്ന് ശക്തമായ പ്രവര്‍ത്തനാണ് നടത്തുന്നത്. എല്ലാ വാര്‍ഡുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. പ്രചാരണ രംഗത്ത് ബിഡിജെഎസ് സജീവമായി രംഗത്ത് ഇല്ലെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണ്. കോന്നിയില്‍ കൂടുതല്‍ വികസനം സാധ്യമാകണമെങ്കില്‍ കഴിവുള്ള സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ തന്നെ വിജയിക്കണമെന്നും തുഷാര്‍ അഭിപ്രായപ്പെട്ടു.

'ഷാജു പൊട്ടന്‍ കളിക്കുകയാണ്, പറയുന്നത് നുണ'; ഞെട്ടിക്കുന്ന പലവിവരങ്ങളും പുറത്തുവരുമെന്ന് ബാവ'ഷാജു പൊട്ടന്‍ കളിക്കുകയാണ്, പറയുന്നത് നുണ'; ഞെട്ടിക്കുന്ന പലവിവരങ്ങളും പുറത്തുവരുമെന്ന് ബാവ

ബിഡിജെഎസ് എൻഡിഎ വിടില്ലെന്ന് പറയാനാകില്ലെന്നും രാഷ്ട്രീയത്തിൽ ശത്രുമോ മിത്രമോ ഇല്ലന്നും കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ തുഷാറിന്‍റെ പരാമര്‍ശങ്ങളെപ്പറ്റി പ്രതികരിക്കാനില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയുടെ പ്രതികരണം.

English summary
nda chairman thushar vellappalli on kerala by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X