ഷീല ദീക്ഷിത് തിരിച്ചുപോകേണ്ടിവരുമോ?
തിരുവനന്തപുരം: തങ്ങളുടെ പാര്‍ട്ടി നേതാക്കളെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഗവര്‍ണറായി പറഞ്ഞുവിടുക എന്നത് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരുകള്‍ കാലാകാലങ്ങളായി ചെയ്യുന്ന കാര്യമാണ്. തിരഞ്ഞെടുപ്പില്‍ തോറ്റ മുഖ്യമന്ത്രിമാരോ, പുതിയ തലമുറയ്ക്ക് വഴിമാറിക്കൊടുത്ത തലമൂത്ത നേതാക്കളോ ഒക്കെയാണ് ഇങ്ങനെ ഗവര്‍ണറായി പോകാറുള്ളത്. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ താല്പര്യത്തിന് വലുതായൊന്നും ചെയ്യാനില്ല.
പതിനഞ്ച് വര്‍ഷം ദില്ലി ഭരിച്ച മുഖ്യമന്ത്രി ഷീല ദീക്ഷിത് അസംബ്ലി തിരഞ്ഞെടുപ്പില്‍ തോറ്റ് തുന്നം പാടിയതോടെയാണ് കേരളത്തില്‍ ഗവര്‍ണറായി എത്തിയത്. ഷീല ദീക്ഷിത് നയിച്ച കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമല്ല, അവരും തിരഞ്ഞെടുപ്പില്‍ തോറ്റു. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളാണ് ഷീല ദീക്ഷിതിനെ തോല്പിച്ചത്.

കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ 300 പേജുള്ള തെളിവുകള്‍ ഷീല ദീക്ഷിതിനെതിരെ ഉണ്ടായിരുന്നു എന്നാണ് കെജ്രിവാള് അവകാശപ്പെട്ടത്. തങ്ങള്‍ ഭരണത്തിലെത്തിയാല്‍ 30 ദിവസത്തിനകം ഷീല ദീക്ഷിത് ജയിലില്‍ ആകുമെന്നും ആപ്പ് പറഞ്ഞു. എന്നാല്‍ ഒന്നും നടന്നില്ല. 49 ദിവസം കെജ്രിവാള് ദില്ലി ഭരിച്ചിട്ടും ഷീല ദീക്ഷിതിനെതിരെ എഫ് ഐ ആര് പോലും രജിസ്റ്റര്‍ ചെയ്തില്ല. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പായി ആപ്പ് പുറത്തിറക്കിയ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ പട്ടികയിലും ഷീല ദീക്ഷിതിന്റെ പേരുണ്ടായില്ല.
കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് ഷീല ദീക്ഷിതിനെ തിരിച്ചുവിളിക്കുന്നത്. ഗവര്‍ണര്‍മാരെ നിയമിക്കുന്നത് പോലെ തന്നെ ഗവര്‍ണര്‍മാരെ തിരിച്ചുവിളിക്കുന്നതും ചട്ടത്തിനെതിരല്ല. എന്നാല്‍ രാഷ്ട്രപതി പറയട്ടെ രാജി ആവശ്യപ്പെടാനുള്ള അധികാരം രാഷ്ട്രപതിക്കാണ് എന്നാണ് ഷീല ദീക്ഷിതിന്റെ പക്ഷം. ഒപ്പം രാജിവാര്‍ത്തകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ല എന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications