കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷീല ദീക്ഷിത് തിരിച്ചുപോകേണ്ടിവരുമോ?

Google Oneindia Malayalam News

തിരുവനന്തപുരം: തങ്ങളുടെ പാര്‍ട്ടി നേതാക്കളെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഗവര്‍ണറായി പറഞ്ഞുവിടുക എന്നത് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരുകള്‍ കാലാകാലങ്ങളായി ചെയ്യുന്ന കാര്യമാണ്. തിരഞ്ഞെടുപ്പില്‍ തോറ്റ മുഖ്യമന്ത്രിമാരോ, പുതിയ തലമുറയ്ക്ക് വഴിമാറിക്കൊടുത്ത തലമൂത്ത നേതാക്കളോ ഒക്കെയാണ് ഇങ്ങനെ ഗവര്‍ണറായി പോകാറുള്ളത്. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് വലുതായൊന്നും ചെയ്യാനില്ല.

പതിനഞ്ച് വര്‍ഷം ദില്ലി ഭരിച്ച മുഖ്യമന്ത്രി ഷീല ദീക്ഷിത് അസംബ്ലി തിരഞ്ഞെടുപ്പില്‍ തോറ്റ് തുന്നം പാടിയതോടെയാണ് കേരളത്തില്‍ ഗവര്‍ണറായി എത്തിയത്. ഷീല ദീക്ഷിത് നയിച്ച കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമല്ല, അവരും തിരഞ്ഞെടുപ്പില്‍ തോറ്റു. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളാണ് ഷീല ദീക്ഷിതിനെ തോല്‍പിച്ചത്.

sheila

കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ 300 പേജുള്ള തെളിവുകള്‍ ഷീല ദീക്ഷിതിനെതിരെ ഉണ്ടായിരുന്നു എന്നാണ് കെജ്രിവാള്‍ അവകാശപ്പെട്ടത്. തങ്ങള്‍ ഭരണത്തിലെത്തിയാല്‍ 30 ദിവസത്തിനകം ഷീല ദീക്ഷിത് ജയിലില്‍ ആകുമെന്നും ആപ്പ് പറഞ്ഞു. എന്നാല്‍ ഒന്നും നടന്നില്ല. 49 ദിവസം കെജ്രിവാള്‍ ദില്ലി ഭരിച്ചിട്ടും ഷീല ദീക്ഷിതിനെതിരെ എഫ് ഐ ആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി ആപ്പ് പുറത്തിറക്കിയ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ പട്ടികയിലും ഷീല ദീക്ഷിതിന്റെ പേരുണ്ടായില്ല.

കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് ഷീല ദീക്ഷിതിനെ തിരിച്ചുവിളിക്കുന്നത്. ഗവര്‍ണര്‍മാരെ നിയമിക്കുന്നത് പോലെ തന്നെ ഗവര്‍ണര്‍മാരെ തിരിച്ചുവിളിക്കുന്നതും ചട്ടത്തിനെതിരല്ല. എന്നാല്‍ രാഷ്ട്രപതി പറയട്ടെ രാജി ആവശ്യപ്പെടാനുള്ള അധികാരം രാഷ്ട്രപതിക്കാണ് എന്നാണ് ഷീല ദീക്ഷിതിന്റെ പക്ഷം. ഒപ്പം രാജിവാര്‍ത്തകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ല എന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

English summary
NDA government asks governors to quit including Sheila Dikshit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X