Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാം ബദല്‍ മുന്നോട്ടുവരുന്നു; കേരള രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്ന ശക്തിയായി എൻഡിഎ മാറും: സുരേന്ദ്രൻ

കേരളത്തില്‍ ഇടതും വലതും മാത്രമല്ല ശക്തമായ മൂന്നാം ബദല്‍ ജനപിന്തുണയാര്‍ജിച്ച് മുന്നോട്ടുവരുന്നു എന്ന് തെളിയിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്

കാസർഗോഡ്: പതിനഞ്ചാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ കേരള രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്ന ശക്തമായ സാന്നിധ്യമായി കേരള നിയമസഭയില്‍ എല്‍ഡിഎ ഉണ്ടാകും. എന്‍ഡിഎയും ബിജെപിയും ഒരു വലിയ ശക്തിയായി ഉയര്‍ന്നുവരുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

K Surendran

കേരളത്തില്‍ ഇടതും വലതും മാത്രമല്ല ശക്തമായ മൂന്നാം ബദല്‍ ജനപിന്തുണയാര്‍ജിച്ച് മുന്നോട്ടുവരുന്നു എന്ന് തെളിയിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. സംസ്ഥാനത്തെ ഒട്ടുമിക്ക മണ്ഡലങ്ങളിലും ഇത്തവണ ചരിത്രത്തില്‍ ആദ്യമായി ശക്തമായ ത്രികോണ മത്സരമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

"സാധാരണ നിലയില്‍ കേരളത്തിലെ എല്ലാ തിരഞ്ഞെടുപ്പുകളും എല്‍ഡിഎഫും യുഡിഎഫും മാത്രമായി അവസാനഘട്ടത്തില്‍ മത്സരം മാറുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായി ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും വളരെ ശക്തമായിട്ടുളള ത്രികോണ മത്സരമാണ് ഇത്തവണ നടന്നത്."

എന്‍ഡിഎ പല മണ്ഡലങ്ങളിലും കരുത്ത് തെളിയിച്ച് മുന്നോട്ട് പോയി എന്നുളളതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തിന്റെ ഭാവി രാഷ്ട്രീയത്തിലേക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന ചരിത്രപരമായ ഒരു വിധിയെഴുത്താണ് ഇന്നലെ നടന്നത്. യുഡിഎഫ്-എല്‍ഡിഎഫ് ധാരണ അതിജീവിച്ച് എന്‍ഡിഎ മുന്നോട്ടുപോകുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Recommended Video

cmsvideo
    ഇയാൾക്കിത് എന്തിന്റെ കേടാ.. ജയിക്കും മുന്നേ MLA ഓഫീസ്‌

    അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം

    പോളിംഗ് ശതമാനം കുറഞ്ഞത് വിജയ സാധ്യതയെ ബാധിക്കില്ലെന്നാണ് ബിജെപി അവകാശപ്പെടുന്നത്. പാർട്ടി വോട്ടുകൾ എല്ലാം തന്നെ പെട്ടിയിൽ വീണെന്നും 13 മണ്ഡലങ്ങൾ മറിയുമെന്ന് ബിജെപി ഉറച്ച് വിശ്വസിക്കുന്നു. ഇതാണ് ബിജെപിയുടെ പ്രതീക്ഷ ഉയർത്തുന്ന മണ്ഡലങ്ങൾ. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ശക്തി കേന്ദ്രങ്ങളിൽ അനുഭാവികളുടെ പരമാവധി വോട്ടുകൾ പട്ടികയിൽ ചേർക്കാനുള്ള തീവ്ര ശ്രമം ബിജെപി നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ മേഖലകളിൽ എല്ലാം ഉയർന്ന പോളിംഗ് ഉണ്ടാകുമെന്നാണ് ബിജെപി കണക്ക് കൂട്ടിയത്.

    ക്യൂട്ട് ലുക്കില്‍ തിളങ്ങി റാഷി ഖന്ന; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+