കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

37 സീറ്റ് വേണ്ടെന്ന് ബിഡിജെഎസ്; മല്‍സരിക്കാനില്ലെന്ന് തുഷാര്‍ വെള്ളപ്പള്ളി... എന്‍ഡിഎ കക്ഷികള്‍ ദുര്‍ബലം

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയിലെ പ്രധാന കക്ഷിയായിരുന്ന ബിഡിജെഎസ് കൂടുതല്‍ ദുര്‍ബലമാകുന്നു. ഒരു വിഭാഗം വഴി പിരിഞ്ഞുപോയതോടെയാണ് ബിഡിജെഎസ് മുന്നണിയില്‍ അശക്തരായത്. 37 സീറ്റുകള്‍ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് എന്‍ഡിഎ സീറ്റ് വിഭജന ചര്‍ച്ചയില്‍ ബിഡിജെഎസ് പറഞ്ഞു. 2016ല്‍ 37 സീറ്റിലാണ് ബിഡിജെഎസ് മല്‍സരിച്ചിരുന്നത്. ഇത്തവണ അതിനേക്കാള്‍ കൂടുതല്‍ സീറ്റ് വേണമെന്ന് പാര്‍ട്ടി ആദ്യം ആവശ്യപ്പെട്ടിരുന്നു. പിന്നീട് 37 സീറ്റില്‍ കുറയരുത് എന്ന് നിലപാടെടുത്തു. 37 സീറ്റ് കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ല എന്നാണ് ഇന്നത്തെ എന്‍ഡിഎ യോഗത്തില്‍ ബിഡിജെഎസ് പ്രതിനിധികള്‍ പറഞ്ഞതത്രെ.

i

തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കാനില്ലെന്നും അറിയിച്ചു. വര്‍ക്കലയില്‍ ശക്തരായ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കുമെന്നും അദ്ദേഹം യോഗത്തില്‍ പഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെ മോശം പ്രകടനവും ഒരു വിഭാഗം വിഘടിച്ചുപോയതുമാണ് ബിജെപി ചര്‍ച്ചയില്‍ ആയുധമാക്കിയത്. തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കല ഉള്‍പ്പെടെ കഴിഞ്ഞ തവണ മല്‍സരിച്ച സീറ്റുകള്‍ ഇത്തവണയും കിട്ടണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ഒടുവില്‍ ജോസഫ് അയഞ്ഞു; കോണ്‍ഗ്രസിന് രണ്ടില്‍ ഒന്ന്... ബിജെഎസിനെ അനുനയിപ്പിക്കാന്‍ മുസ്ലിം ലീഗ്ഒടുവില്‍ ജോസഫ് അയഞ്ഞു; കോണ്‍ഗ്രസിന് രണ്ടില്‍ ഒന്ന്... ബിജെഎസിനെ അനുനയിപ്പിക്കാന്‍ മുസ്ലിം ലീഗ്

സീറ്റ് വിഭജന ചര്‍ച്ചകള്‍ വേഗത്തില്‍ തീര്‍ത്ത് ഞായറാഴ്ച കഴിഞ്ഞാല്‍ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ബിജെപിയുടെ തീരുമാനം. ബിഡിജെഎസിന് 37 സീറ്റ് നല്‍കില്ലെന്ന് നേരത്തെ ബിജെപി നേതാക്കള്‍ സൂചന നല്‍കിയിരുന്നു. ബിഡിജെഎസ് ശക്തമായ ആവശ്യത്തില്‍ നിന്ന് പിന്‍മാറിയതോടെ എന്‍ഡിഎയിലെ സീറ്റ് വിഭജനം വേഗത്തില്‍ തീര്‍ന്നേക്കും.

പിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടുംപിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടും

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

അതേസമയം, ബിജെപി മല്‍സരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന തലസ്ഥാനത്തെ സീറ്റുകളില്‍ സഖ്യകക്ഷികളും നോട്ടമിടുന്നത് ബിജെപിക്ക് തിരിച്ചടിയാണ്. പിസി തോമസ് വിഭാഗം ഇത്തവണ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ജില്ലയിലും സീറ്റ് വേണമെന്ന് കേരള കാമരാജ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എല്‍ജെപി ആറ്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് 9 സീറ്റുകള്‍ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി നേതാക്കളായ പികെ കൃഷ്ണദാസും സി കൃഷ്ണകുമാറുമാണ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ക്യൂട്ട് ലുക്കില്‍ പ്രിയ ഭവാനി ശങ്കര്‍: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
നെറികെട്ട പ്രചാരണത്തിന് ഷൈലജ ടീച്ചറുടെ ചുട്ടമറുപടി | Oneindia Malayalam

English summary
NDA meet: Thushar Vellappally says will not contest in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X