കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാംനാഥ് കോവിന്ദിന് കേരളത്തിൽ നിന്ന് വോട്ട് ചെയ്യാൻ രാജേട്ടൻ മാത്രം! പാവം സുരേഷ് ഗോപി, വോട്ടില്ല...

രാജ്യസഭാംഗമാണെങ്കിലും സുരേഷ് ഗോപിക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് മാത്രമാണ് വോട്ടവകാശം.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ രാംനാഥ് കോവിന്ദിന് കേരളത്തിൽ നിന്നും ലഭിക്കുമെന്ന് ഉറപ്പുള്ളത് ഒരു വോട്ട് മാത്രം. കേരളത്തിലെ ഏക ബിജെപി എംഎൽഎയായ ഒ രാജഗോപാലിന്റെ വോട്ട് മാത്രമേ രാംനാഥ് കോവിന്ദിന് കിട്ടുകയുള്ളൂ.

29കാരിയായ ക്രിസ്ത്യൻ വീട്ടമ്മയുമായി മലപ്പുറത്തെ 21കാരന് പ്രണയം!മതപരിവർത്തനത്തിന് ശ്രമം,അമ്മ കോടതിയിൽ29കാരിയായ ക്രിസ്ത്യൻ വീട്ടമ്മയുമായി മലപ്പുറത്തെ 21കാരന് പ്രണയം!മതപരിവർത്തനത്തിന് ശ്രമം,അമ്മ കോടതിയിൽ

കൊച്ചി മെട്രോയിൽ 'കൈപ്പണി'യുമായി യാത്രക്കാർ! സിസിടിവിയിൽ പെട്ടാൽ പിഴയടച്ച് മുടിയും;ചില്ലറക്കാര്യമല്ലകൊച്ചി മെട്രോയിൽ 'കൈപ്പണി'യുമായി യാത്രക്കാർ! സിസിടിവിയിൽ പെട്ടാൽ പിഴയടച്ച് മുടിയും;ചില്ലറക്കാര്യമല്ല

ഒ രാജഗോപാലിന്റെ അമൂല്യമായ വോട്ട് മാത്രമേ എൻഡിഎയ്ക്ക് കേരളത്തിൽ നിന്ന് ലഭിക്കുമെന്ന് ഉറപ്പുള്ളു. രാജ്യസഭാംഗമാണെങ്കിലും സുരേഷ് ഗോപിക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് മാത്രമാണ് വോട്ടവകാശം.

bjpkerala

നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായ ജോവൺ ഫെർണാണ്ടസിനും. ലോക്സഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായ പ്രൊഫസർ റിച്ചാർഡ് ഹേയ്ക്കും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല. ജെഡിയു ദേശീയതലത്തിൽ രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും, കോവിന്ദിന് വോട്ട് ചെയ്യില്ലെന്ന് ജെഡിയുവിന്റെ രാജ്യസഭാംഗമായ എംപി വീരേന്ദ്രകുമാർ വ്യക്തമാക്കിയിരുന്നു.

നിലവിൽ എൻഡിഎ സ്ഥാനാർത്ഥിയായ രാംനാഥ് കോവിന്ദ് മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്. പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥിയായി മുൻ ലോക്സഭാ സ്പീക്കർ മീരാകുമാറിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 17ന് രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടക്കുക.

English summary
nda president candidate will get only one vote from kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X