Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയം തൃക്കാക്കരയിലും പ്രതിഫലിക്കും: കെ സുരേന്ദ്രൻ

തിരുവനന്തപുരം; തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലെ എൻ ഡി എ വിജയം തൃക്കക്കരയിലും പ്രതിഫലിക്കുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തൃക്കാക്കരയുടെ തൊട്ടടുത്തുള്ള കൊച്ചി കോർപ്പറേഷനിലും തൃപ്പൂണിത്തുറ നഗരസഭയിലെ സി പി എമ്മിന്റെ രണ്ട് സിറ്റിംഗ് സീറ്റുകളിലും ബി ജെ പി നേടിയ ഉജ്വല വിജയം ഇടത്-വലത് മുന്നണികൾക്കുള്ള താക്കീതാണ്. കേരളം മുഴുവൻ എൻഡിഎ മുന്നേറ്റമുണ്ടായത് നരേന്ദ്രമോദി സർക്കാരിന്റെ വികസനം ജനങ്ങളിലെത്തുന്നതിന്റെ തെളിവാണെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

 k-surendran-1619949391-1649438888.jpg -P

ഇതുവരെ എൻ ഡി എക്ക് വോട്ട് ചെയ്യാത്ത മതന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണ ബി ജെ പിക്ക് ലഭിച്ചതു കൊണ്ടാണ് അവിശുദ്ധ കൂട്ടുകെട്ടിനെ തോൽപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞത്. ആദിവാസി മേഖലയായ ഇടമലകുടിയിൽ രണ്ട് മാസത്തിനിടെ രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും ബി ജെ പി ജയിച്ചത് വനവാസി വിഭാഗങ്ങൾ നരേന്ദ്രമോദിക്കൊപ്പമാണെന്നതിന്റെ തെളിവാണ്. കണ്ണൂർ നീർവേലിയിൽ സി പി എം-കോൺഗ്രസ്-എസ്ഡിപിഐ കൂട്ടുകെട്ടിനെ തകർത്താണ് എൻ ഡി എ വിജയം നേടിയത്. മതതീവ്രവാദികളുമായുള്ള സി പി എം-കോൺഗ്രസ് കൂട്ടുകെട്ടിനേറ്റ തിരിച്ചടിയാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.

കെ-റെയിൽ അടക്കമുള്ള ജനവിരുദ്ധനയത്തിനുള്ള തിരിച്ചടിയാണ് എറണാകുളത്തുണ്ടായിരിക്കുന്നത്. കെ-റെയിലുമായി മുന്നോട്ട് പോവുമെന്നാണ് തൃക്കാക്കരയിൽ മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രി രാജീവ് പറഞ്ഞത് കെ-റെയിലാണ് ഉപതിരഞ്ഞെടുപ്പിൽ ചർച്ചയാവുകയെന്നാണ്. ജനങ്ങൾക്ക് ആവശ്യമില്ലാത്ത പദ്ധതിയായത് കൊണ്ടാണ് സർക്കാരിന് കുറ്റിയടി നിർത്തേണ്ടി വന്നത്. രണ്ട് മുന്നണികളും മലക്കം മറിഞ്ഞ് ഇപ്പോൾ ട്വൻ്റി ട്വൻ്റിയെ പുകഴ്ത്തുകയാണ്. സാബുവിനെ ഇടതുപക്ഷ സർക്കാർ വേട്ടയാടിയപ്പോൾ സർക്കാരിനേക്കാൾ വലിയ ആവേശം കാണിച്ചത് വിഡി സതീശനും യു ഡി എഫുമായിരുന്നു.

രണ്ട് മുന്നണികളും നിലപാടിൽ നിന്നും പിന്നോട്ട് പോയി. കേരളത്തിൽ നിന്നും പിണറായി വിജയൻ കിറ്റക്സിനെ ആട്ടിയോടിച്ചപ്പോൾ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് സാബുവിനെ സ്വാഗതം ചെയ്തത്. ട്വൻ്റിട്വൻ്റിയുടെ പ്രവർത്തകനെ കിഴക്കമ്പലത്ത് സിപിഎമ്മുകാർ കൊല ചെയ്തപ്പോൾ ബിജെപി മാത്രമാണ് പ്രതികരിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
ബൂത്ത് തലം മുതൽ ബിജെപി നടത്തിയ പുനസംഘടനയും നരേന്ദ്രമോദി സർക്കാരിന്റെ വികസനപ്രവർത്തനവുമാണ് ഉപതിരഞ്ഞെടുപ്പിൽ എൻഡിഎക്ക് നേട്ടമുണ്ടാക്കി കൊടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയങ്ങൾക്ക് ശേഷം നടത്തിയ അഴിച്ചുപണിയും മണ്ഡല വിഭജനവും ബൂത്ത് പ്രവർത്തനം ശക്തമാക്കിയതും ബിജെപിക്ക് ഗുണകരമായെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ.കെഎസ് രാധാകൃഷ്ണൻ, സംസ്ഥാന വക്താക്കളായ കെവിഎസ് ഹരിദാസ്, ടിപി സിന്ധുമോൾ എന്നിവരും സംബന്ധിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+