കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേറെ വഴിയില്ല... എൻഡിഎയെ ശപിച്ച് ആശ്വാസം കണ്ടെത്തി വെള്ളാപ്പള്ളി, 'ഒരുകാലത്തും ഗുണംപിടിക്കില്ലെന്ന്'

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: എൻഡിഎ അടുപ്പിക്കുന്നില്ല. അവസാനം ശപിച്ച് പരാജയപ്പെടുത്താനിറങ്ങി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപി സംസ്ഥാന നേത‍ൃത്വത്തെ രൂക്ഷമായ രീതിയിലാണ് വെള്ളാപ്പള്ളി നടേശന്ഡ വിമർശിച്ചത്. കേരളത്തില്‍ എന്‍ഡിഎ ഒരുകാലത്തും ഗുണംപിടിക്കില്ലെന്നും എന്ത് സ്ഥാനം കിട്ടിയാലും ബിഡിജെഎസിന് അവഗണനയുടെ മുറിവുണങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞതവണ ബിജെപിക്ക് വോട്ട് കൂടിയത് ബിഡിജെഎസിന്റെ പിന്തുണ കൊണ്ടാണ്, എന്നാല്‍ മുന്നണിക്കകത്ത് ബിഡിജെഎസ് നേരിടുന്നത് കടുത്ത അവഗണനയാണെന്നും ഇനി എന്ത് കിട്ടിയാലും അവഗണനയുടെ മുറിവ് ഉണങ്ങില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിത്. കഴിവുകെട്ടവരാണ് സംസ്ഥാന ബിജെപിയുടെ തലപ്പത്തെത്തെന്നും എന്‍ഡിഎ ശക്തിപ്പെടാത്തത് ബിജെപിയുടെ പിടിപ്പ് കേടെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

എൻഡിഎ സംവിധാനം ഫലപ്രദമാകില്ല

എൻഡിഎ സംവിധാനം ഫലപ്രദമാകില്ല


എന്‍ഡിഎ സംവിധാനം ചെങ്ങന്നൂരില്‍ ഫലപ്രദമാകില്ലെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് അന്ത്യശാസനം നല്‍കിയ ബിഡിജെഎസ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള നിസ്സഹകരണം തുടരാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ബിഡിജെഎസ് സംസ്ഥാന കൗൺസിൽ യോഗത്തിലായിരുന്നു തീരുമാനം.

സമ്മർദ്ദം ചെലുത്താൻ തന്നെ

സമ്മർദ്ദം ചെലുത്താൻ തന്നെ

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിക്കാണ് ബിഡിജെഎസ് ഇപ്പോഴും ശ്രമിക്കുന്നത്. ബിജെപി കേന്ദ്രനേതാക്കള്‍ കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ പ്രശ്നപരിഹാരത്തിന് രണ്ടാഴ്ച കൂടി സമയം നല്‍കുകയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. അതിനിടെയാണ് വെള്ളാപ്പള്ളി നടേശന്‍ വീണ്ടും ബിജെപിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

മുന്നണി ബന്ധം വേർപെട്ടിട്ടില്ല

മുന്നണി ബന്ധം വേർപെട്ടിട്ടില്ല

മുന്നണിയുമായുള്ള ബന്ധം വേര്‍പെടുത്തിയിട്ടില്ല, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇത് സംബന്ധിച്ച ഉന്നതതല തീരുമാനം ഒരാഴ്ചയ്ക്കകമുണ്ടാകുമെന്നാണ് പ്രതീക്ഷ. ബി.ഡി.ജെ.എസ് എം.പി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. സ്ഥാനമാനങ്ങള്‍ അല്ല പ്രശ്‌നമെന്നും തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മുന്നണിയെ ബാധിക്കില്ല

മുന്നണിയെ ബാധിക്കില്ല

പാര്‍ട്ടി പിളര്‍ത്താനുള്ള ശ്രമം വിലപ്പോകില്ല. എംപി സ്ഥാനത്തിന്റെ പേരില്‍ തന്നെ അപമാനിച്ച ബി.ജെ.പി.നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയതായും തുഷാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേ സമയം ബി.ഡി.ജെ.എസിന്റെ തീരുമാനം മുന്നണിയെ ബാധിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും പറഞ്ഞിരുന്നു.

പ്രശ്നം തീർക്കാൻ രണ്ടാഴ്ച

പ്രശ്നം തീർക്കാൻ രണ്ടാഴ്ച

പ്രശ്നപരിഹാരം ഉണ്ടാകും വരെ നിസഹകരണമെന്ന മുൻ തീരുമാനത്തിൽ ഉറച്ചു നിൽക്കും ബി.ഡി.ജെ.എസ്. ഒരാഴ്ചകൊണ്ട് ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിലും മുന്നണിയിലും അർഹമായ പ്രാതിനിധ്യം ബി ജെ പി ദേശീയ നേതൃത്വം എടുക്കുമെന്നാണ് പ്രതീക്ഷ എന്നാണ് തുഷാർ വള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞത്. ഏതു പാർട്ടിയെ പിളർത്തിയാലും ബിഡിജെഎസ്സിനെ പിളർത്താൻ കഴിയില്ല. കൂടുതൽ ഭിന്നിപ്പുണ്ടാക്കേണ്ട എന്നു കരുതിയണ് ബിജെപി ഇതര കക്ഷികളുടെ യോഗം ഉപേക്ഷിച്ചതെന്നും എൻ ഡി എ കൺവീനർ കൂടിയായ തുഷാർ പറഞ്ഞിരുന്നത്.

English summary
BJP led people are poor says Vellappally Nadesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X