കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് സര്‍വേ
തിരുവനന്തപുരം: നടക്കാത്ത വാഗ്ദാനങ്ങള്‍ നല്കി നേതാക്കള്‍ ജനങ്ങളെ പറ്റിക്കുമ്പോള്‍ ഓരോ അഞ്ച് വര്‍ഷം കഴിയുമ്പോഴും കേരളത്തിലെ ജനങ്ങള്‍ യു ഡി എഫിനെയും എല്‍ ഡി എഫിനെയും മാറി മാറി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കാലങ്ങളായി ഇത് പിന്തുടരുന്നു. മാറി മാറി വരുന്ന സര്‍ക്കാരുകളില്‍ ആരാണ് വാക്ക് പാലിക്കുക എന്ന ഒറ്റ പ്രതീക്ഷയാണ് ഈ പരീക്ഷണങ്ങള്‍ക്ക് അടിസ്ഥാനം.
കഴിഞ്ഞ അഞ്ച് വര്‍ഷം യു ഡി എഫ് കേരളം ഭരിച്ചു. ഇനി സ്വാഭാവികമായും ഇത്തവണ അധികാരത്തില്‍ കേറുന്നത് എല്‍ ഡി എഫ് തന്നെയാകും. കേരള രാഷ്ട്രീയ പാരമ്പര്യം പറയുകയല്ല. എന്‍ ഡി ടിവി നടത്തിയ അഭിപ്രായ സര്‍വേയില്‍ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുന്‍തൂക്കം എല്‍ ഡി എഫിനായിരിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

എല്‍ ഡി എഫും യുഡി എഫും തമ്മിലായിരിക്കും പോര്. പതിനൊന്ന് സീറ്റ് വരെയാണ് എല്‍ ഡി എഫിന് സര്‍വെ പ്രവചിക്കുന്നത്. ഒമ്പത് സീറ്റ് മാത്രമാണ് യു ഡി എഫിന്. ലാവ്ലിന് കേസിലെ വിധിയും മറ്റും എല്‍ ഡി എഫിന് തുണയാകും. പക്ഷെ ടി പി വധത്തിന്റെ മുറിവ് ജനങ്ങളില്‍ നിന്നുണങ്ങിയോ എന്നതാണ് വെല്ലുവിളി. സരിതയും സലീം രാജുമൊക്കെയാണ് യു ഡി എഫിന് ഭീഷണിയായി നിലനില്‍ക്കുന്നത്.
അതേ സമയം താമര ഇത്തവണയും കേരളത്തില്‍ വിരിയില്ല. കേരളത്തിന്റ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ ബി ജെ പിയില്ലെന്നതു തന്നെ കാരണം. അതേ സമയം രാജ്യത്താകെയുള്ള ഫലം ബി ജെ പിയ്ക്ക് അനുകൂലമായിരിക്കും. ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സഖ്യം 239 സീറ്റ് നേടുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം 123 സീറ്റിലൊതുങ്ങും. എന്‍ ഡി ടിവി തന്നെ ഫെബ്രുവരിയില്‍ പുറത്തുവിട്ട സര്‍വെയില്‍ ബി ജെ പി സഖ്യത്തിന് 230 സീറ്റും കോണ്‍ഗ്രസ് സഖ്യത്തിന് 128 സീറ്റുമായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications