കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോഹൻലാലിനെ കരുതൽ തടങ്കലിൽ എടുക്കണം, ചാനലിലൂടെ മാപ്പ് പറയണം, കേരളം കേരളം എന്ന് പറഞ്ഞാൽ മാത്രം പോര'

Google Oneindia Malayalam News

തിരുവനന്തപുരം; ജനത കർഫ്യൂ ദിനത്തിൽ കൈയ്യടിച്ച് ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയുടെ ചുവടുപിടിച്ച് നടൻ മോഹൻലാൽ നടത്തിയ പ്രതികരണം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. കയ്യടിക്കുന്നത് വലിയൊരു പ്രോസസ് ആണെന്നും ആ ശബ്ദത്തിൽ കൊറോണ നശിച്ച് പോകുമെന്നുമായിരുന്നു മോഹൻലാൽ പറഞ്ഞത്.

ഇതിനെതിരെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ രംഗത്തെത്തിയിരുന്നു. കൈയ്യടിച്ചാൽ കൊറോണ ചാകില്ലെന്നും ആരോഗ്യപ്രവർത്തകർക്ക് നന്ദി അറിയിക്കാനുള്ള അവസരമായാണ് കൈയ്യടിയെ കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചതെന്നും പിഐബി പ്രസ്താവമയിൽ പറഞ്ഞു. അതിനിടെ വ്യാജ പ്രചരണം നടത്തിയ മോഹൻലാലിനെ തുറങ്കിലടക്കണമെന്നാണ് എഴുത്തുകാരനുമായ എൻഇ സുധീർ ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം

 അന്തരീക്ഷ ഊഷ്മാവ്

അന്തരീക്ഷ ഊഷ്മാവ്

കൊറോണ വൈറസിനെതിരെ നിരവധി വ്യാജപ്രചരണങ്ങളാണ് പ്രമുഖർ ഉൾപ്പെടെയുള്ളവർ നടത്തുന്നത്. നേരത്തേ ഉയർന്ന അന്തരീക്ഷ ഊഷ്മാവിൽ കൊറോണ പകരില്ലെന്നായിരുന്നു മുൻ ഡിജിപി ടിപി സെൻകുമാർ പറഞ്ഞത്. കൊറോണ വൈറസ് 27 ഡിഗ്രി സെന്റിഗ്രേഡ് വരെയേ നിലനില്‍ക്കുവെന്നും കേരളത്തിലെ ചൂടില്‍ കൊറോണ ആര്‍ക്കും പടരില്ലെന്നുമായിരുന്നു സെൻകുമാറിന്റെ വാദം. ഇതിനെതിരെ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

കൈയ്യടിക്കുമ്പോൾ അത് പ്രാർത്ഥനയാകും, ആ പ്രാർത്ഥനയിൽ അണുക്കൾ നശിക്കും, മലക്കം മറിഞ്ഞ് മോഹൻലാൽകൈയ്യടിക്കുമ്പോൾ അത് പ്രാർത്ഥനയാകും, ആ പ്രാർത്ഥനയിൽ അണുക്കൾ നശിക്കും, മലക്കം മറിഞ്ഞ് മോഹൻലാൽ

 മോഹൻലാലിന്റെ പ്രതികരണം

മോഹൻലാലിന്റെ പ്രതികരണം

ഇതിന് സമാനമായിരുന്നു മോഹൻലാലിന്റേയും പ്രതികരണം. അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുകയും ചെയ്യുന്നത് വലിയ പ്രോസസാണ്.ആ ശബ്ദം എന്ന് പറയുന്നത് ഒരു വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ലാലിന്റെ പ്രതികരണം.

 പ്രചരിപ്പിക്കില്ലെന്ന് ഉറപ്പാക്കണം

പ്രചരിപ്പിക്കില്ലെന്ന് ഉറപ്പാക്കണം

ഏറെ ജനസ്വാധീനമുള്ള ഒരാൾ അന്ധവിശ്വാസം പ്രചരിപ്പിക്കുമ്പോൾ , അതും മാനവരാശി ഇത്രയും ഭയാനകമായ ഒരു ദുരന്ത മുഖത്ത് നിൽക്കുമ്പോൾ ഭരണകൂടം എന്തു ചെയ്യണം? അയാൾ ഇനിയും ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് എൻഇ സുധീർ പറഞ്ഞു.

'എന്താണിത് ലാലേട്ട, ഒരിത്തിരി വകതിരിവ് ആയിക്കൂടെ?'; ഭിത്തിയിലൊട്ടിച്ച് കുറിപ്പ്'എന്താണിത് ലാലേട്ട, ഒരിത്തിരി വകതിരിവ് ആയിക്കൂടെ?'; ഭിത്തിയിലൊട്ടിച്ച് കുറിപ്പ്

 വെറുതേ പറഞ്ഞാൽ പോര

വെറുതേ പറഞ്ഞാൽ പോര

മോഹൻലാലിനെ ഇന്നുതന്നെ കരുതൽ തടങ്കലിലെടുക്കണം. അല്ലെങ്കിൽ അതേ ചാനലിലൂടെ തെറ്റുതിരുത്തി അദ്ദേഹം മാപ്പു പറയണം. ഇത് കേരളമാണ്, കേരളമാണ് എന്ന് വെറുതെ വീമ്പിളക്കിയാൽ പോര. ഈ കൊറോണ ദുരിത കാലത്ത് അശാസ്ത്രീയമായ ഒരു പ്രചാരവും സംഭവിച്ചു കൂട.

നിയമപരമായി ഇടപെടണം

തെറ്റായ ഒരു വിവരവും സാധാരണ ജനങ്ങളിലേക്ക് എത്തിക്കൂട. അതാര് തന്നെ ചെയ്താലും നിയമപരമായി ഇടപെടണം. മോഹൻലാൽ പറഞ്ഞതിനെ ഗവൺമെൻ്റ് തിരുത്തണം. മനോരമ തിരുത്തണം .മോഹൻലാലിനെക്കൊണ്ട് തിരുത്തിക്കണം.

5 മണിക്കുള്ള ക്ലാപ്പ് വലിയ മന്ത്രമാണ്, ബാക്റ്റീയകൾ എല്ലാം നശിച്ച് പോകുമെന്ന് മോഹൻലാൽ5 മണിക്കുള്ള ക്ലാപ്പ് വലിയ മന്ത്രമാണ്, ബാക്റ്റീയകൾ എല്ലാം നശിച്ച് പോകുമെന്ന് മോഹൻലാൽ

English summary
NE Sudheer against Mohanlal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X