കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് സ്‌റ്റേഷന് നേരെ ബോംബെറിഞ്ഞത് ആര്‍എസ്എസ് ജില്ലാ നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് ബോംബെറിഞ്ഞത് ആര്‍എസ്എസ് ജില്ലാ നേതാവെന്ന് റിപ്പോര്‍ട്ട്. പോലീസ് സ്‌റ്റേഷന് മുന്നിലും സിപിഎം മാര്‍ച്ചിന് നേരെയുമാണ് ബോംബേറുണ്ടായത്. സ്റ്റേഷന് നേരെ ബോംബ് എറിയുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണ്‍ ആണ് ബോംബെറിഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Sa

സിപിഎം ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കവെയാണ് ബോംബേറുണ്ടായത്. നാല് ബോംബുകള്‍ പോലീസ് സ്‌റ്റേഷന്് മുന്നിലേക്കും രണ്ടെണ്ണം സിപിഎം മാര്‍ച്ചിന് നേരെയുമാണ് എറിഞ്ഞത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ ഒട്ടേറെ പോലീസുകാര്‍ എത്തിയിരിക്കെയാണ് ബോംബേറുണ്ടായത്.

എറിയുന്ന വ്യക്തി സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ബോംബുകള്‍ പൊട്ടിയതോടെ പോലീസുകാര്‍ ചിതറിയോടുകയായിരുന്നു. ബഹളത്തിനിടെ നെടുമങ്ങാട് എസ്‌ഐയുടെ കൈ ഒടിയുകയും ചെയ്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണ സംഘം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. ആര്‍എസ്എസ് ജില്ലാ നേതാവായ നെടുമങ്ങാട് നൂറനാട് സ്വദേശിയാണ് പ്രവീണ്‍.

ചൈനീസ് പട്ടാളം യുദ്ധത്തിന് ഒരുങ്ങുന്നു; പ്രസിഡന്റ് നിര്‍ദേശം നല്‍കി, ലോക യുദ്ധത്തിനുള്ള ഒരുക്കമോ?ചൈനീസ് പട്ടാളം യുദ്ധത്തിന് ഒരുങ്ങുന്നു; പ്രസിഡന്റ് നിര്‍ദേശം നല്‍കി, ലോക യുദ്ധത്തിനുള്ള ഒരുക്കമോ?

പോലീസിനെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയാണ് ബോംബേറുണ്ടായത്. അറസ്റ്റിന് പിന്നാലെ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ ബോംബെറിഞ്ഞത് ആരാണ് എന്ന് നേരത്തെ വ്യക്തമായിരുന്നില്ല. ആര്‍എസ്എസ് പ്രവര്‍ത്തകരാണോ സിപിഎം പ്രവര്‍ത്തകരാണോ എന്നായിരുന്നു സംശയം.

അതേസമയം, സംസ്ഥാനത്തെ അക്രമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. സ്ഥിതിഗതികള്‍ വേഗത്തില്‍ നിയന്ത്രണ വിധേയമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.

English summary
Nedumangad Police Station Bomb Attack; CCTV Footage out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X