കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധത്തിന് മുന്നില്‍ എസ്ബിഐ വഴങ്ങി; ജപ്തി ചെയ്ത വീടിന്റെ താക്കോല്‍ മടക്കിനല്‍കി

Google Oneindia Malayalam News

തിരുവനന്തപുരം: വായ്പാ കുടിശ്ശിക മുടങ്ങിയതിന്റെ പേരില്‍ വീട് ജപ്തി ചെയ്ത എസ്ബിഐ നടപടി പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. ബാങ്കില്‍ കുടുംബം അടയ്ക്കാനുള്ള തുക കുറച്ചുനല്‍കി. സുമനസ്‌കരുടെ ഇടപെടലിന് തുടര്‍ന്ന് അടയ്‌ക്കേണ്ട തുക സമാഹരിച്ചു. പണമടച്ചതിന് തൊട്ടുപിന്നാലെ ജപ്തി ചെയ്ത വീടിന്റെ താക്കോല്‍ ബാങ്ക് മടക്കി നല്‍കി.

Sbi

കഴിഞ്ഞദിവസമാണ് വായ്പാ കുടിശ്ശികയുടെ പേരില്‍ നെടുമങ്ങാട് പനവൂരില്‍ എസ്ബിഐ വീട് ജപ്തി ചെയ്തതും 11 കാരി ഉള്‍പ്പെടെയുള്ള കുടുംബത്തെ പെരുവഴിയിലാക്കിയതും. വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ അടയ്‌ക്കേണ്ട തുക ബാങ്ക് കുറച്ചു. ഈ തുക വിവിധ സംഘടനകളും സ്വകാര്യ വ്യക്തികളും സമാഹരിച്ച് അടച്ചുതോടെ വീടിന്റെ താക്കോല്‍ തിരിച്ചു നല്‍കുകയായിരുന്നു.

യുവതികള്‍ക്ക് സ്റ്റേഷനില്‍ ക്രൂരപീഡനം; വിവസ്ത്രരാക്കി സ്വകാര്യഭാഗങ്ങള്‍ സ്പര്‍ശിച്ചു, ഗര്‍ഭം അലസിയുവതികള്‍ക്ക് സ്റ്റേഷനില്‍ ക്രൂരപീഡനം; വിവസ്ത്രരാക്കി സ്വകാര്യഭാഗങ്ങള്‍ സ്പര്‍ശിച്ചു, ഗര്‍ഭം അലസി

കുളപ്പാറ സ്വദേശി ബാലുവിനും കുടുംബത്തിനുമാണ് ബാങ്കിന്റെ നടപടി മൂലം പെരുവഴിയിലേക്ക് ഇറങ്ങേണ്ടിവന്നത്. മകള്‍ സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ വീട് ബാങ്കുകാര്‍ സീല്‍ ചെയ്ത് പൂട്ടിയിരുന്നു. പെണ്‍കുട്ടി സ്‌കൂള്‍ യൂണിഫോമില്‍ പുലരുവോളം വീടിന് പുറത്തു നിന്നത് പുറംലോകം അറിഞ്ഞതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

മക്കയെ വിറപ്പിച്ച ഷിയാക്കള്‍; തീ തുപ്പി ഇറാന്‍ വിമാനങ്ങള്‍!! സൗദി-ഇറാന്‍ പോരിന്റെ പിന്നാമ്പുറംമക്കയെ വിറപ്പിച്ച ഷിയാക്കള്‍; തീ തുപ്പി ഇറാന്‍ വിമാനങ്ങള്‍!! സൗദി-ഇറാന്‍ പോരിന്റെ പിന്നാമ്പുറം

പഞ്ചായത്തില്‍ നിന്ന് ലഭിച്ച മൂന്ന് സെന്റ് സ്ഥലത്ത് വീട് വയ്ക്കുന്നതിന് 2014ല്‍ കുടുംബം രണ്ടര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. 93000 രൂപ തിരിച്ചടച്ചു. പിന്നീട് അടവ് മുടങ്ങി. നിലവില്‍ പശില ഉള്‍പ്പെടെ 2.94 ലക്ഷം രൂപയാണ് അടയ്‌ക്കേണ്ടിയിരുന്നത്. സ്ഥലം എംഎല്‍എ ഇടപെട്ട് ബാങ്കുമായി സംസാരിച്ചു. ആദ്യം ബാങ്ക് വിസമ്മതിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് വഴങ്ങേണ്ടി വന്നു. 94000 രൂപ കുറച്ചു. ബാക്കി രണ്ടു ലക്ഷം രൂപ നാട്ടുകാര്‍ സമാഹരിച്ചു.

English summary
Nedumangad SBI withdraws attach action After Protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X