കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേടുമ്പാശ്ശേരിയില്‍ തീവ്രവാദി ഭീഷണി

  • By Aswathi
Google Oneindia Malayalam News

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് തീവ്രവാദി ഭീഷണി. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിനും ആറിനും ഇടയില്‍ നാലുതവണയാണ് എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറിലേക്ക് ഫോണ്‍ വഴി ഭീഷണി വന്നത്. ഇന്റര്‍നെറ്റ് വഴി വന്ന കോള്‍ സൗദിയില്‍ നിന്നാണെന്ന് സംശയിക്കുന്നു.

തീവ്രവാദി കേസുകളില്‍ രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന തടവുപുള്ളികളെ വിട്ടയക്കണമെന്നായിരുന്നു ആവശ്യം. മൂന്ന് തവണ മലയാളത്തിലും ഒരു തവണ ഹിന്ദിയിലുമാണ് ഒരേ നമ്പറില്‍ നിന്ന് ഭീഷണി ആവര്‍ത്തിച്ചത്.

nedumbassery-airport

ഇന്ത്യന്‍ മുജാഹിദ്ദീന്റെ പേരില്‍ കേരളത്തിലെ ജയിലുകളില്‍ കഴിയുന്നവരെ പീഡിപ്പിക്കുന്നുണ്ടെന്നും ഇവരെ വിട്ടയച്ചില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നുമായിരുന്നു ഭീഷണി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിചാരിച്ചാല്‍ പോലും തങ്ങളെ തടയാന്‍ കഴിയില്ലെന്നും ഹിന്ദിയില്‍ ഭീഷണിപ്പെടുത്തി.

ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. സി ഐ എസ് എഫിലെ മുഴുവന്‍ സേനാംഗങ്ങളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സമീപ സ്റ്റേഷനിലെ നൂറോളം പൊലീസുകാരും സ്ഥലത്തെത്തി. സി ഐ എസ് എഫിന്റെ ഡോഗ് സ്‌ക്വാഡും സംസ്ഥാന പൊലീസിന്റെ ബോംബ് സ്‌ക്വാഡും വിമാനത്താവളവും പരിസരപ്രദേശവും അരിച്ചുപെറുക്കുകയാണ്.

വിമാനത്താവളത്തിലെത്തുന്ന വാഹനങ്ങളെല്ലാം പരിശോധനയ്ക്ക് ശേഷം മാത്രമേ അകത്തേക്കു കടത്തിവിടുന്നുള്ളൂ. രണ്ടു ദിവസത്തേക്ക് വിമാനത്താവളത്തില്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English summary
Nedumbassery airport gets hazardous call
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X