കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്തില്‍ ഹൈക്കോടതി ജഡ്ജിയ്ക്ക് 25 ലക്ഷം കൈക്കൂലി വാഗ്ദാനം... ഇത് കേരളം തന്നെയോ?

Google Oneindia Malayalam News

കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ ഹൈക്കോടതി ജഡ്ജിയ്ക്ക് കൈക്കൂലി വാഗ്ദാം. ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് കെടി ശങ്കരന്‍ തുറന്ന കോടതിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ കേസ് പരിഗണിയ്ക്കുന്നതില്‍ നിന്ന് താന്‍ പിന്‍മാറുകയാണെന്നും അദ്ദേഹം അറിയിച്ചു.

വിവാദമായ നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി നൗഷാദിന്റെ ഉന്നത രാഷ്ട്രീയ, സിനിമ ബന്ധങ്ങള്‍ സംബന്ധിച്ച് നേരത്തേതന്നെ പല ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. നൗഷാദ് അടക്കമുള്ളവരെ കോഫെപോസയില്‍ നിന്ന് ഒഴിവാക്കിയാല്‍ 25 ലക്ഷം രൂപ നല്‍കാം എന്നായിരുന്നത്രെ വാഗ്ദാനം.

Kerala High Court

ടെലിഫോണ്‍ വഴിയാണ് ഹൈക്കോടതി ജഡ്ജിയ്ക്ക് കോഴ വാഗ്ദാനം ചെയ്തത്. നൗഷാദ് ഉള്‍പ്പെടെ, കേസില്‍ കോഫെപോസ ചുമത്തപ്പെട്ടവരുടെ കരുതല്‍ തടങ്കല്‍ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഇവരുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് കോഴ വാഗ്ദാനം ചെയ്തത് എന്നാണ് വിവരം.

2013 മുതല്‍ 2015 വരെ വരെയുള്ള കാലഘട്ടത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി അറനൂറ് കിലോ സ്വര്‍ണം കടത്തി എന്നതാണ് നൗഷാദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കസ്റ്റംസ് കേസ്. ഈ കേസില്‍ ഇവര്‍ക്കെതിരെ കോഫെപോല ചുമത്തുകയായിരുന്നു.

കോഫെപോസ നിയമപ്രകാരം അറസ്റ്റിലായാല്‍ പ്രതിയെ ഒരു വര്‍ഷം വരെ വിചാരണ കൂടാതെ തടവില്‍ വയ്ക്കാം. പിടികിട്ടാത്ത പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്യാം.

English summary
Nedumbassery Gold Smuggling case: Bribe offered to High Court Judge Justice KT Sankaran. He revealed the incident in open court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X