കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് 90 കോടി രൂപ പിഴ

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് കസ്റ്റംസ് 90 കോടി രൂപ പിഴ ചുമത്തി. നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി നൗഷാദ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കസ്റ്റംസ് കമ്മീഷണര്‍ പിഴ ചുമത്തിയത്.

നൗഷാദിന് 50 കോടി രൂപ പിഴയും, കേസിലെ മറ്റ് 53 പ്രതികള്‍ക്കും കൂടി 40 കോടി രൂപയുമാണ് പിഴ. പ്രതികള്‍ സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ചതെന്ന് കണ്ടെത്തിയ സ്വര്‍ണ്ണാഭരണങ്ങളും 15 വാഹനങ്ങളും കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിക്കുന്ന രീതിയിലായിരുന്നു പ്രതികളുടെ സ്വര്‍ണക്കടത്ത്.

gold

എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥനായി നെടുമ്പാശ്ശേരിയില്‍ ജോലി തരപ്പെടുത്തിയ നൗഷാദിന്റെ നേതൃത്വത്തില്‍ 2013 മുതല്‍ 2015 മെയ് വരെ 600 കോടിയോളം രൂപ വിലവരുന്ന 2000 കിലോയിലേറെ സ്വര്‍ണം കടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വന്‍തോതിലുള്ള സ്വത്തുക്കളാണ് ഈ കാലയളവില്‍ പ്രതികള്‍ വാങ്ങിക്കൂട്ടിയത്. വന്‍ തുക പിഴ വിധിച്ചതോടെ സ്വത്തുക്കളെല്ലാം വിറ്റ് പ്രതികള്‍ പിഴയടക്കേണ്ടിവരും.


English summary
Nedumbassery gold smuggling case; customs fined 90 crore for accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X