നെടുമ്പാശേരി റെയില്‍വെ സ്റ്റേഷന് കേന്ദ്രത്തിന്റെ അനുമതി; വിമാനത്താവളത്തിലേക്ക് നേരിട്ട് എത്താം
മലയാളികള്‍ക്ക് പ്രത്യേകിച്ച് മധ്യ കേരളത്തില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി റെയില്‍വേ. വിമാന യാത്രക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുന്ന നെടുമ്പാശേരി റെയില്‍വേ സ്റ്റേഷന് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു. കേന്ദ്ര സഹ മന്ത്രി ജോര്‍ജ് കുര്യനാണ് ഇക്കാര്യം അറിയിച്ചത്. റെയില്‍വേ ബോര്‍ഡ് ആണ് അനുമതി നല്‍കിയത്. അന്താരാഷ്ട്ര വിമാനത്താവളമുള്ള സ്ഥലത്തിനു സമീപം റെയില്‍വേ സ്റ്റേഷന് കൂടി വരുന്നത് മധ്യ കേരളത്തിലെ ജനങ്ങള്‍ക്ക് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാക്ലേശം കുറയ്ക്കാന്‍ വലിയ പ്രയോജനം ചെയ്യും. കേന്ദ്രത്തിന് മന്ത്രി ജോര്‍ജ് കുര്യന് നന്ദി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനുമാണ് നന്ദി അറിയിച്ചത്.
റെയില്‍വേ സ്റ്റേഷന് അനുമതി ലഭിച്ചാല്‍ ഉടന്‍ നിര്‍മ്മാണം ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നേരത്തെ അറിയിച്ചിരുന്നു. നെടുമ്പാശേരി റെയില്‍വേ സ്റ്റേഷന് യാഥാര്‍ത്ഥ്യമാകുന്നതോടെ ട്രെയിനിറങ്ങി ടാക്സികള്‍ ഒന്നും വിളിക്കാതെ തന്നെ നേരിട്ട് വിമാനത്താവളത്തിലേക്ക് എത്തുന്ന വിധമായിരിക്കും സജ്ജീകരണങ്ങള്‍ ഒരുക്കുക. ഇത് റോഡിലെ ഗതാഗതക്കുരുക്കില്‍ പെട്ട് ടെന്ഷനടിക്കാതെയും സമയം പാഴാക്കാതെയും നേരിട്ട് കൊച്ചി വിമാനത്താവളത്തില്‍ എത്താന്‍ കഴിയും.

ഇതോടെ റെയില്‍വേ സ്റ്റേഷന് തൊട്ടരികിലുള്ള കേരളത്തിലെ ആദ്യത്തെ വിമാനത്താവളമായി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം മാറും. മധ്യ കേരളത്തില്‍ നിന്നുള്ള വിമാനയാത്രക്കാരുടെ ചിരകാല സ്വപ്നമാണ് നെടുമ്പാശേരി റെയില്‍വേ സ്റ്റേഷന്. ഇത് യാഥാര്‍ത്ഥ്യമായാല്‍ റോഡ് മാര്‍ഗമുള്ള യാത്ര ക്ലേശം കൂടാതെ പെട്ടെന്ന് വിമാനത്താവളത്തില്‍ എത്താന്‍ സാധിക്കും.
നെടുമ്പാശേരി റെയില്‍വേ സ്റ്റേഷന് യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഈ മാസം ഉറപ്പു നല്‍കിയിരുന്നു. നെടുമ്പാശേരിയില്‍ കഴിഞ്ഞ വര്‍ഷം അശ്വിനി വൈഷ്ണവ് ഇന്സ്പെക്ഷന് നടത്തിയപ്പോള്‍ ജോര്‍ജ് കുര്യനും ഉണ്ടായിരുന്നു. റെയില്‍വേ മന്ത്രിയാണ് ഉദ്യോഗസ്ഥര്‍ക്ക് സ്റ്റേഷന്റെ സ്ഥാനവും മറ്റും ചൂണ്ടിക്കാണിച്ചത്.
കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതോടു കൂടി നെടുമ്പാശേരി റെയില്‍വേ സ്റ്റേഷന്റെ നിര്‍മ്മാണം ഡിസംബറോടെ ആരംഭിച്ചേക്കും. റെയില്‍വേ സ്റ്റേഷന് കെട്ടിടം, പ്ലാറ്റ്ഫോം, പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചുള്ള മേല്‍പ്പാലം തുടങ്ങിയവയാണ് ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുക.
ഇതുകൂടാതെ ആലുവയില്‍നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അങ്കമാലിയിലേക്കുള്ള കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതും കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ വിമാനത്താവളത്തിലേക്കുള്ള കണക്ടിവിറ്റി വര്‍ദ്ധിക്കും. കൊച്ചിയില്‍ എത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.
റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരെ വിമാനത്താവളത്തില്‍ എത്തിക്കാന്‍ ബഗ്ഗി സര്‍വീസും സ്കൈ വാക്കും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതും സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിക്കുന്ന വിമാനത്താവളങ്ങളില്‍ ഒന്നാണ് നെടുമ്പാശേരി വിമാനത്താവളം. ഇവിടെ റെയില്‍വേ സ്റ്റേഷനും കൊച്ചി മെട്രോയും കൂടി വരുന്നതോടുകൂടി സംസ്ഥാനത്തിന്റെ വികസനത്തിനും കൂടി ഊര്‍ജം പകരും.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications