കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: നെടുങ്കണ്ടം ഉരുട്ടിക്കൊല കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്താന്‍ ശ്രമിക്കും. ഇക്കാര്യം ഹൈക്കോടതിയോട് ആവശ്യപ്പെടും. ലഭിച്ചില്ലെങ്കില്‍ ജില്ലാ ജഡ്ജിമാരെ പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ പരാതികളും കമ്മീഷന് കൈമാറും.

28

നെടുങ്കണ്ടം തൂക്കുപാലത്തെ ഹരിത ഫിനാന്‍സ് എന്ന സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് ഉടമ രാജ്കുമാറിനെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്. ദിവസങ്ങളോളം കസ്റ്റഡിയിലായിരുന്ന ഇയാള്‍ പീരുമേട് സബ് ജയിലില്‍ വച്ചുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് മരിച്ചത്.

കസ്റ്റഡിയില്‍ വച്ച് ക്രൂരമായി മര്‍ദ്ദനമേറ്റെന്ന ആരോപണം ശരിവെക്കുന്നതായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ചതവുകളും മുറിവുകളും കണ്ടെത്തിയിരുന്നു. നെടുങ്കണ്ടം എസ്‌ഐ, സിവില്‍ പോലീസ് ഓഫീസര്‍ എന്നിവരടക്കം നാലു പോലീസുകാര്‍ അറസ്റ്റിലായിട്ടുണ്ട്. രാജ്കുമാറിനെ അറസ്റ്റ് രേഖപ്പെടുത്താതെ നാലു ദിവസം കസ്റ്റഡിയില്‍ വച്ചിരുന്നു.

യുദ്ധം ആസന്നം? ഇറാന്റെ എണ്ണ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തു, കടുത്ത രോഷത്തില്‍ ഇറാന്‍യുദ്ധം ആസന്നം? ഇറാന്റെ എണ്ണ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തു, കടുത്ത രോഷത്തില്‍ ഇറാന്‍

ഇക്കാര്യം ജില്ലയിലെ പ്രധാന പോലീസ് ഓഫീസര്‍മാരുടെ അറിവോടെയാണെന്ന് എസ്‌ഐ സാബു ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി. കേസില്‍ ആദ്യഘട്ട അന്വേഷണത്തിന് ശേഷം ക്രൈംബ്രാഞ്ച് എസ്പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് അറസ്റ്റും കസ്റ്റഡിയും നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.

English summary
Nedumkandam Custodial Death: Cabinet announced Judicial Probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X